my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Tuesday, December 29, 2015

രഘുവീര്‍ ചൗധരിക്ക് ജ്ഞാനപീഠം

ഇക്കുറി ജ്ഞാനപീഠപുരസ്‌കാരം പ്രശസ്ത ഗുജറാത്തി സാഹിത്യകാരന്‍ രഘുവീര്‍ ചൗധരിക്ക്. 11 ലക്ഷം രൂപയും സരസ്വതീശില്പവും പ്രശംസാപത്രവുമടങ്ങിയതാണ് അവാര്‍ഡ്. 

നോവലിസ്റ്റ്, കവി, കോളമിസ്റ്റ്, നിരൂപകന്‍, നാടകകൃത്ത്, ഉപന്യാസകാരന്‍, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് രഘുവീര്‍ ചൗധരി. 80ല്‍പുരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നോവല്‍ ത്രയത്തിന് (ഉപര്‍വാസ്, സഹവാസ്, അന്തര്‍വാസ്) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 
1938 ഡിസംബര്‍ 5ന് ഗുജറാത്തിലെ ബാപുപുരയില്‍ ജനിച്ചു. ജ്ഞാനപീഠം നേടുന്ന നാലാമത്തെ ഗുജറാത്തി സാഹിത്യകാരനാണ് ഇദ്ദേഹം.

Saturday, December 19, 2015

ശ്രീമതി കെ. ആര്‍. മീരയ്ക്ക് 2015ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

മലയാളത്തില യുവ സാഹിത്യകാരില്‍ പ്രമുഖയായ ശ്രീമതി കെ. ആര്‍. മീരയ്ക്ക് 2015ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം.

ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക. മുന്‍പ് ഇതേ നോവലിന് വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയവയും നേടിയിട്ടുണ്ട്.

Monday, December 7, 2015

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന്

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് ഇക്കുറി ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. ഒന്നരലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

കവിയും മലയാള ഭാഷ പണ്ഡിതനും അധ്യാപകനുമായ ഡോ. രാമചന്ദ്രന്‍ മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കു വഹിച്ചു. കൊല്ലം, വര്‍ക്കല എസ്.എന്‍. കോളജുകളിലും കേരള സര്‍വകലാശാല മലയാളം വിഭാഗത്തിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. 
കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, മഹാകവി വള്ളത്തോള്‍ അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികളും നേടിയിട്ടുണ്ട്.
1928 സെപ്റ്റംബര്‍ 23ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള വള്ളികുന്നം എന്ന ഗ്രാമത്തില്‍ പൊക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശ്ശേരി ജാനകിയമ്മയുടെയും മകനായി ജനിച്ചു.    1944ല്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ പ്രസിദ്ധീകരിച്ച ഒന്നന്ത്യാക്കുറ്റം ആണ് ആദ്യകൃതി.

Wednesday, November 25, 2015

ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് നൂറു വയസ്സ്

മനുഷ്യകുലത്തിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ച ആപേക്ഷികതാ സിദ്ധാന്തത്തിന് നൂറു തികഞ്ഞു. ലോകം കണ്ട ഏറ്റവും മഹദ് ശാസ്ത്രകാരന്മാരില്‍ മുന്‍പനായ ഐന്‍സ്‌റ്റൈന്‍ 1915 നവംബര്‍ 25നാണ് ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി (General Theory of Relativity) എന്ന ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കുന്നത്. 

നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും നിരവധി ശാസ്ത്രജ്ഞരുടെ കണിശമായ പരീക്ഷണ പരിശോധനകള്‍ക്കു വിധേയമായിട്ടും മാറ്റു കുറയാതെ നില്‍ക്കുകയാണ് ആ സിദ്ധാന്തം എന്നതാണ് അതിനെ കൂടുതല്‍ മഹത്തായ ഒന്നാക്കി മാറ്റുന്നത്. പ്രകാശത്തെ കേന്ദ്രീകരിച്ചുള്ള ഈ സിദ്ധാന്തത്തിന്റെ നൂറാം വര്‍ഷമായ 2015 അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി (International Year of Light) ആചരിക്കുകയാണ് ലോകം.
മാസും എനര്‍ജിയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് ഐന്‍സ്‌റ്റൈന്‍ മുന്നോട്ടുവച്ച E = MC2 ആണ് ലോകത്തെ ഏറ്റവും പ്രശസ്തമായ സൂത്രവാക്യം എന്നു പറയാം. 1921ല്‍ ഭൗതികശാസ്ത്രത്തിനുള്ള നോബെല്‍ സമ്മാനവും ഐന്‍സ്‌റ്റൈന് ലഭിച്ചു. 
1879 മാര്‍ച്ച് 14ന് ജര്‍മനിയിലെ ഉം (Ulm) എന്ന സ്ഥലത്താണ് ഐന്‍സ്റ്റൈന്‍ ജനിച്ചത്. 1933ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടു ത്തതിനെത്തുടര്‍ന്ന ജൂതവംശജനായിരുന്ന ഐന്‍സ്റ്റൈന്‍ അമേരിക്കയിലേക്ക് മാറി അവിടത്തെ പൗരത്വം നേടി. 1955ല്‍ ആ മഹാഭാവനാശാലി അന്തരിച്ചു.

Wednesday, November 11, 2015

സ്റ്റുഡന്റ്‌സ് ഇന്ത്യ 6-ാം ലക്കം ക്രിസ്മസ് പരീക്ഷാ സ്‌പെഷല്‍ ഇപ്പോള്‍ വിപണിയില്‍

സ്റ്റുഡന്റ്‌സ് ഇന്ത്യ 6-ാം ലക്കം ക്രിസ്മസ് പരീക്ഷാ സ്‌പെഷല്‍ ഇപ്പോള്‍ വിപണിയില്‍. കോപ്പികള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക.
Phone:04812792920, 9562811210
E-mail: studentsindiaktm@gmail.com

ജിസാറ്റ് 15 ഭ്രമണപഥത്തില്‍

ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു.

 ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്നായിരുന്നു വിക്ഷേപണം. 3164 കിലോഗ്രം ഭാരമുള്ളതാണ് ഈ ഉപഗ്രഹം. 24 വാര്‍ത്താവിനിമയ ട്രാന്‍സ്‌പോണ്ടറുകള്‍ ഈ ഉപഗ്രഹത്തിലുണ്ട്. 12 വര്‍ഷമാണ് പ്രവര്‍ത്തനകാലാവധി കണക്കാക്കിയിരിക്കുന്നത്.

Tuesday, November 10, 2015

ദി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് അബ്രഹാം കെയ്റ്റക്ക്

കുട്ടികളുടെ ഉന്നമനത്തിനായി ശ്രദ്ധേയമുന്നേറ്റങ്ങള്‍ നടത്തുന്ന കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ദി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് ഇത്തവണ ലൈബീരിയക്കാരനായ അബ്രഹാം കെയ്റ്റ അര്‍ഹനായി. 

ആഭ്യന്തരയുദ്ധങ്ങളിലും അക്രമങ്ങളിലും പെട്ട് ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിനായി നടത്തിയ പോരാട്ടങ്ങളാണ് പതിനേഴ് വയസ്സുകാരനായ അബ്രഹാമിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. അബ്രഹാമിന്റെ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ലൈബീരിയന്‍ പാര്‍ലമെന്റ് കുട്ടികളുടെ അവകാശങ്ങള്‍ക്കായി പുതിയ നിയമം പാസാക്കുകയു~ായി. 

2013ല്‍ മലാല യൂസഫ്‌സായിക്ക് ഈ പുരസ്‌കാരം ലഭിച്ചിരുന്നു. 2006ല്‍ ഇന്ത്യക്കാരനായ ഓം പ്രകാശ് ഗുര്‍ജറിനും (രാജസ്ഥാന്‍), 2014ല്‍ ഇന്ത്യന്‍ വംശജയായ നേഹ ഗുപ്തയ്ക്കും ഈ പുരസ്‌കാരം ലഭിച്ചിട്ടു~്.
 മലാല, നേഹ ഗുപ്ത, ഓം പ്രകാശ് ഗുര്‍ജര്‍

നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനം

നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമാണ്. സ്വതന്ത്രഭാരതത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനമാണ് ഇത്. 1888 നവംബര്‍ 11 നായിരുന്നു ആസാദിന്റെ ജനനം.

ചെറുപ്പകാലത്തുതന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയിലെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. 1923, 1940 വര്‍ഷങ്ങളില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. 1940 മുതല്‍ 46 വരെ കോണ്‍ഗ്രസ് പ്രസിഡന്റും ആസാദായിരുന്നു. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് 1953ല്‍ യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍) സ്ഥാപിച്ചത്. 1956ലാണ് ഔദ്യോഗികമായി യുജിസി നിലവില്‍ വന്നത്.


Thursday, November 5, 2015

ജസ്റ്റീസ് റ്റി.എസ്. താക്കൂര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് തീര്‍ഥ് സിംഗ് താക്കൂര്‍ നിയമിതനായി.

നിലവിലുള്ള ചീഫ് ജസ്റ്റീസ് ജസ്റ്റീസ് എച്ച്. എല്‍ ദത്തു സ്ഥാനമൊഴിയുന്ന മുറയ്ക്ക് 2015 ഡിസംബര്‍ 2ന് ഇദ്ദേഹം ചുമതലയേല്‍ക്കും. സുപ്രീം കോടതിയുടെ 43-ാമത് ചീഫ് ജസ്റ്റീസാണ് ജസ്റ്റീസ് താക്കൂര്‍. 2017 ജനുവരി 4 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി. 
ഡല്‍ഹി, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റീസ് സ്ഥാനം വഹിച്ചിട്ടുണ്ട്. 2009ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്.
1952 ജനുവരി 4ന് ജമ്മു കാശ്മീരിലെ റംബാനിലാണ് ഇദ്ദേഹം ജനിച്ചത്.

Thursday, October 29, 2015

നേപ്പാളിന് വനിതാ പ്രസിഡന്റ്

കമ്മ്യൂണിസ്റ്റ് നേതാവ് ബിധ്യ ഭണ്ഡാരി നേപ്പാളിന്റെ പുതിയ പ്രസിഡന്റ്.


2008ല്‍ നേപ്പാള്‍ ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടശേഷം അവിടത്തെ പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ബിധ്യ ഭണ്ഡാരി. രാംബരന്‍ യാദവായിരുന്നു ആദ്യ പ്രസിഡന്റ്.
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വൈസ് ചെയര്‍ പേഴ്‌സണ്‍ കൂടിയാണ് അവര്‍. 2009-2011 കാലഘട്ടത്തില്‍ പ്രതിരോധമന്ത്രിയായിരുന്നു.
കെ.പി. ശര്‍മ ഓലിയാണ് ഇപ്പോള്‍ നേപ്പാളിന്റെ പ്രധാനമന്ത്രി.


Wednesday, October 14, 2015

മാന്‍ ബുക്കര്‍ പ്രൈസ് മാര്‍ലന്‍ ജെയിംസിന്...

ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലന്‍ ജെയിംസ് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായി. 
മാര്‍ലന്‍ ജെയിംസ് 

ലോക സാഹിത്യ പുരസ്‌കാരങ്ങളില്‍ പ്രമുഖ മായതാണ് ഈ പുരസ്‌കാരം. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലന്‍.
സുപ്രസിദ്ധ സംഗീതജ്ഞന്‍ ബോബ് മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്‌സ്' എന്ന നോവലിനാണ് പുരസ്‌കാരം. 1970കളില്‍ മര്‍ലിക്ക് നേരെയുണ്ടായ വധശ്രമമാണ് ഇതിന് പശ്ചാത്തലമായത്. 

സഞ്ജീവ് സഹോട്ട
ബോബ് മര്‍ലി
ഇന്ത്യന്‍ വംശജനായ സഞ്ജീവ് സഹോട്ടയുടെ 'ദി ഇയര്‍ ഓഫ്‌ ദ റണ്‍എവെയ്‌സ്' എന്ന കൃതി ബുക്കര്‍ സമ്മാനത്തിനായി അവസാന റൗണ്ടുവരെ പരിഗണിക്കപ്പെട്ടിരുന്നു.


Monday, October 12, 2015

ജെ.സി. ഡാനിയല്‍ പുരസ്‌കാരം ഐ.വി. ശശിക്ക്

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന ജെ.സി. ഡാനിയല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിക്ക്. നാലു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനമികവു പരിഗണിച്ചാണ് പുരസ്‌കാരം. 


ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായിരുന്ന ഐ.വി.ശശി നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1982ല്‍ ചെയ്ത ആരൂഢം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന പുരസ്‌കാരങ്ങളും ഒന്നിലേറെത്തവണ നേടിയിട്ടുണ്ട്. 1989ല്‍ സംവിധാനം ചെയ്ത മൃഗയ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്തു.
പ്രശസ്ത അഭിനേത്രി സീമയാണ് ഭാര്യ.

Saturday, October 10, 2015

വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനു പിറകേ സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡും. 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിക്കാണ് പുരസ്‌കാരം.


സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് 'മനുഷ്യന് ഒരു ആമുഖം'. 2011 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, ഓടക്കുഴല്‍ പുരസ്‌കാരവും ഈ കൃതിക്ക് ലഭിച്ചു. നിരവധി ചെറുകഥാ സമാഹാരങ്ങളും ഓര്‍മക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2001ല്‍ 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം' എന്ന കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കഥകളായ വധക്രമം, സന്മാര്‍ഗം, പറുദീസാനഷ്ടം, ഗുപ്തം തുടങ്ങിയവയെ അധികരിച്ച് ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
1972ല്‍ ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂരില്‍ ജനിച്ചു. എം. ജി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഒന്നാം റാങ്കോടെയാണ് എം. എ വിജയിച്ചത്. പിന്നീട് എഴുത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും തിരിയുകയായിരുന്നു.


രവീന്ദ്ര ജെയിനും എന്‍. രമണിയും ഓര്‍മയായി


സംഗീത ലോകത്തിന് തീരാനഷ്ടമായി രണ്ട് അതുല്യപ്രതിഭകള്‍ നമ്മെ വിട്ടു പിരിഞ്ഞു. സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിനിന്റെയും പുല്ലാങ്കുഴല്‍ സമ്രാട്ട് എന്‍. രമണിയുടെയും വിയോഗമാണ് നികത്താനാവാത്ത വിടവ് സൃഷ്ടിച്ച് ഇഹലോകവാസം വെടിഞ്ഞത്.

    രവീന്ദ്ര ജെയിന്‍, എന്‍. രമണി

1944ല്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് രവീന്ദ്ര ജെയിന്‍ ജനിച്ചത്. ഹിന്ദിക്കു പുറമെ മലയാളത്തിലും മറ്റ് നിരവധി ഇന്ത്യന്‍ ഭാഷകളിലെ സിനിമാ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളികളുടെ സ്വന്തം ഗാനഗന്ധര്‍വന്‍ യേശുദാസിനോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ജെയിന്‍. 2015ല്‍ പദ്മശ്രീ നല്‍കി രാജ്യം ഈ അനുഗ്രഹീത കലാകാരനെ അംഗീകരിച്ചിരുന്നു.

1934ല്‍ തമിഴ്‌നാട്ടിലെ തിരുവാരൂരിലാണ് രമണി ജനിച്ചത്. പുല്ലാങ്കുഴല്‍ വാദനം രമണിക്ക് കുടുംബകാര്യമായിരുന്നു. അഞ്ചാമത്തെ വയസ്സില്‍ രമണി പുല്ലാങ്കുഴല്‍ പരിശീലനം തുടങ്ങിയിരുന്നു. 8-ാം വയസ്സില്‍ ആദ്യ കച്ചേരി. പുല്ലാങ്കുഴലിലെ അദ്ഭുതം റ്റി. ആര്‍. മഹാലിംഗത്തിന്റെ ശിഷ്യനായതോടെ രമണിയുടെ കഴിവുകള്‍ തേച്ചുമിനുക്കപ്പെട്ടു. 
പദ്മശ്രീയും സംഗീത കലാനിധിയും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.





സമാധാന നോബെല്‍ ടുണീഷ്യന്‍ സംഘടനയ്ക്ക്

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം ടുണീഷ്യയിലെ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ് എന്ന സംഘടയ്ക്ക് ലഭിച്ചു. സ്വേഛാധിപത്യത്തിനെതിരായി അറബ് ലോകത്ത് ആദ്യമായി ശബ്ദമുയര്‍ന്നത് ടുണീഷ്യയിലാണ്. അത് ആ മേഖലയിലാകെ പടര്‍ന്ന മുല്ലപ്പൂ വിപ്ലവമായി. മുല്ലപ്പൂ വിപ്ലവത്തിന് ശേഷം അരാജകത്വത്തിലേക്ക് വീണുപോകുമായിരുന്ന ടുണീഷ്യയെ ജാധിപത്യത്തിലേക്ക്  കൈപിടിക്കുന്നതിന് ഇടനില നിന്ന സംഘടനയാണ്‌  നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ്. 
സമാധാന സമ്മാനം നേടിയ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിലുള്‍പ്പെട്ട 
നാല് ടുണീഷ്യന്‍ സംഘടനകളുടെ നേതാക്കള്‍

2010 അവസാനമാണ് അന്നത്തെ പ്രസിഡന്റ് സൈന്‍ എല്‍ അബിദിനെ പുറത്താക്കുന്നതിലേക്ക് നയിച്ച വിപ്ലവം ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ടത്. 2011 ല്‍ പൊതു തിരഞ്ഞെടുപ്പ് നടന്നു. തുടര്‍ന്ന അധികാരകൈമാറ്റം സംബന്ധിച്ച് ഇസ്ലാമിസ്റ്റുകളും മതേതര പാര്‍ട്ടികളും തമ്മില്‍ വലിയ സംഘര്‍ഷങ്ങളുണ്ടാകാതെ ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് ക്വാര്‍ടെറ്റിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. 
ജനാധിപത്യ ടുണീഷ്യയ്ക്കുവേണ്ടി രക്തസാക്ഷികളായവര്‍ക്കാണ് നോബെല്‍ ജേതാക്കള്‍ ഈ പുരസ്‌കാരം സമര്‍പ്പിച്ചത്.

Friday, October 9, 2015

സാഹിത്യ നോബെല്‍ സ്വെറ്റ്‌ലാന അലക്‌സീവിച്ചിന്‌

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം ബെലാറൂ
സുകാരിയായ പത്രപ്രവര്‍ത്തക സ്വെറ്റ്‌ലാന അലക്‌സീവിച്ചിന് ലഭിച്ചു.

ഒരു ജേണലിസ്റ്റിന് നോബെല്‍ സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. പ്രത്യേകിച്ചും നോവലോ കഥയോ കവിതയോ ഒന്നും എഴുതിയിട്ടില്ലാത്ത ഒരു വ്യക്തിക്ക്. യഥാര്‍ത്ഥത്തില്‍ ഉണ്ടായ സംഭവങ്ങളാണ് വസ്തുതാന്വേഷണ വിവരണം എന്ന നിലയില്‍ സ്വെറ്റ്‌ലാന തന്റെ പുസ്തകങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വീഡിഷ് അക്കാദമി വ്യക്തമാക്കുന്നതനുസരിച്ച് ഇതൊരു പുതിയ സാഹിത്യരൂപമാണ്. 
1986ല്‍ റഷ്യയില്‍ സംഭവിച്ച ചെര്‍ണോബില്‍ ആണവദുരന്തത്തെക്കുറിച്ചുള്ള 'വോയ്‌സ് ഫ്രം ചെര്‍ണോബില്‍', റഷ്യന്‍ സൈന്യത്തിന് അഫ്ഗാനിസ്ഥാനില്‍ നേരിടേണ്ടിവന്ന തിരിച്ചടികളെപ്പറ്റിയുള്ള 'സിങ്കി ബോയ്‌സ്' തുടങ്ങിയ കൃതികള്‍ ലോകമെമ്പാടും സ്വെറ്റ്‌ലാനയ്ക്ക് വായനക്കാരെ നല്‍കി. പക്ഷേ, ഈ രചനകള്‍ അവര്‍ക്ക് റഷ്യന്‍ ഭരണകൂടത്തിന്റെ എതിര്‍പ്പുകള്‍ സമ്മാനിച്ചു.

1948 മെയ് 31ന് ഉക്രെയ്‌നിലെ സ്റ്റാനിസ്ലാവ് എന്ന സ്ഥലത്ത് ജനിച്ച സ്വെറ്റ്‌ലാന പിതാവ് ബെലാറുസുകാരനായതിനാല്‍ അവിടെയാണ് വളര്‍ന്നത്. ബിരുദത്തിനുശേഷം സജീവ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്ന സ്വെറ്റ്‌ലാന അന്വേഷാത്മക വിവരണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും പേരെടുത്തു. 1985ല്‍ 'വാര്‍സ് അണ്‍വുമണ്‍ലി ഫേസ്' എന്ന ആദ്യ പുസ്തകം പുറത്തുവന്നു.


Wednesday, October 7, 2015

ഡിഎന്‍എ റിപ്പയര്‍ പഠനങ്ങള്‍ക്ക് രസതന്ത്ര നോബെല്‍

സ്വീഡന്റെ തോമസ് ലിന്‍ഡാല്‍, അമേരിക്കയുടെ പോള്‍ മോഡ്രിച്ച്, ടര്‍ക്കിഷ് വംശജന്‍ അസീസ് സങ്കാര്‍ എന്നിവര്‍ ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബെല്‍ സമ്മാനം പങ്കിട്ടു. 
ലിന്‍ഡാല്‍, മോഡ്രിച്ച്, സങ്കാര്‍
നാശം സംഭവിച്ച ഡിഎന്‍എയെ സെല്ലുകള്‍ എപ്രകാരമാണ് പുനരുജ്ജീവിപ്പിക്കുന്നത് എന്നു വിശദീകരിച്ചതിനാണ് പുരസ്‌കാരം. 
ബ്രിട്ടനിലെ പ്രശസ്തമായ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തോമസ് ലിന്‍ഡാല്‍ പ്രവര്‍ത്തിക്കുന്നത്. മോഡ്രിച്ചാവട്ടെ അമേരിക്കയിലെ ഹൊവാര്‍ഡ് ഹ്യൂഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലും ഗവേഷണം നടത്തുന്നു. ടര്‍ക്കിക്കാരനായ അസീസ് സങ്കാര്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.
കാന്‍സര്‍ ചികിത്സയിലും മറ്റും ഇവരുടെ ക~െത്തലുകള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്ന് കരുതപ്പെടുന്നു.
അസീസ് സങ്കാര്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

കണികാപരീക്ഷണശാസ്ത്രജ്ഞര്‍ക്ക് ഭൗതികനോബെല്‍

ജപ്പാന്‍കാരനായ തകാകി കാജിതയും കാനഡക്കാരന്‍ ആര്‍തര്‍ മക്‌ഡൊണാള്‍ഡും ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം പങ്കിട്ടു.
ആര്‍തര്‍ മക്‌ഡൊണാള്‍ഡ്, തകാകി കാജിത
കണികാപരീക്ഷണശാസ്ത്രജ്ഞരായ ഇരുവരും ന്യൂട്രിനോകളുടെ രൂപമാറ്റം വിശദീകരിച്ച് അവയ്ക്ക് മാസുണ്ട്‌ (പിണ്ഡം) എന്നു തെളിയിച്ചതിനാണ് പുരസ്‌കാരത്തിനര്‍ഹരായത്. ചാര്‍ജില്ലാത്തതും പ്രകാശത്തിന്റെ വേഗതയ്ക്കടുത്ത് വേഗതയുള്ളതുമായ പ്രപഞ്ചത്തിലെ അടിസ്ഥാന കണങ്ങളാണ് ന്യൂട്രിനോകള്‍.
കാജിത ടോക്കിയോ യൂണിവേഴ്‌സിറ്റിലെ പ്രൊഫസറും അവിടത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്മിക് റേ റിസര്‍ച്ചിന്റെ ഡയറക്ടറുമാണ്. മക്‌ഡൊണാള്‍ഡ് കാനഡയിലെ കിങ്സ്റ്റണിലുള്ള ക്യൂന്‍സ് യൂണി വേഴ്‌സിറ്റിയിലെ ഗവേഷകനുമാണ്. 

Monday, October 5, 2015

2015 വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബെല്‍ സമ്മാനം പ്രഖ്യാപിച്ചു

വൈദ്യശാസ്ത്രത്തിനുള്ള നോബെല്‍ പ്രൈസ് ഇത്തവണ മൂന്നുപേര്‍ പങ്കിട്ടു. ചൈനക്കാരിയായ യൂയൂ ടു (Youyou Tu), അയര്‍ലന്‍ഡ് സ്വദേശിയായ വില്യം കാംപ്‌ബെല്‍ (William C. Campbell), ജപ്പാന്‍കാരന്‍ സതോഷി ഒമുറ (Satoshi mura) എന്നിവരാണ് സമ്മാനേജേതാക്കള്‍.
ഒമുറ, യൂയൂ ടു, കാംപ്‌ബെല്‍
മലമ്പനി ചികിത്സാരംഗത്തെ നേട്ടത്തിന് യൂയൂ ടു സമ്മാനാര്‍ഹയായപ്പോള്‍, പരാന്നഭോജികള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ മരുന്നു ക~െത്തിയതിന് കാംപ്‌ബെല്ലും ഒമുറയും സമ്മാനം നേടി.
ചൈന അക്കാദമി ഓഫ് ട്രഡീഷണല്‍ മെഡിസിനില്‍ ചീഫ് പ്രൊഫസറാണ് യൂയൂ ടു. ഒമുറ ജപ്പാനിലെ കിറ്റാസാറ്റോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും കാംപ്‌ബെല്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള മാഡിസണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമാണ്.

Wednesday, September 30, 2015

ഐഎന്‍എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.



ഇന്ത്യന്‍ നാവികസേനയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

പേരില്‍ കൊച്ചിയുണ്ടെങ്കിലും മുംബൈയിലെ മാസാഗോണ്‍ ഡോക്ട്‌സ് ലിമിറ്റഡ് ആണ് നിര്‍മ്മാണം നിര്‍വഹിച്ചത്. ആധുനിക സാങ്കേതികവിദ്യകളും പടക്കോപ്പുകളും എല്ലാം അണിചേര്‍ത്തിരിക്കുന്ന ഈ യുദ്ധക്കപ്പല്‍ നാവികസേനയുടെ പത്താമത്തെ ഡിസ്‌ട്രോയര്‍ കപ്പലാണ്.

Tuesday, September 29, 2015

കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു.

കണ്ടല്‍ക്കാടുകളുടെ കൂട്ടുകാരന്‍ കല്ലേന്‍ പൊക്കുടന്‍ ഓര്‍മ്മയായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന് 78 വയസ്സായിരുന്നു.

കേരളത്തിലുടനീളം കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിച്ച പൊക്കുടന്‍ കണ്ടലിന്റെ പ്രാധാന്യം അറിയിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പൊക്കുടന്റെ ജീവിതത്തെ അധികരിച്ച് രചിക്കപ്പെട്ട 'കണ്ടല്‍ ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം' എന്ന കൃതി പ്രശസ്തമാണ്. എഴുത്തിനും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം തുടങ്ങിയവ അവയില്‍ പ്രമുഖമായവയാണ്. 

പാപിലിയോ ബുദ്ധ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. താഹ മാടായി രചിച്ച പൊക്കുടന്‍ എഴുതാത്ത ആത്മകഥ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍ പകര്‍പ്പായി.

1937ല്‍ കണ്ണൂര്‍ ഏഴോംമൂലയിലെ ഇടുക്കില്‍ത്തറയിലാണ് പൊക്കുടന്‍ ജനിച്ചത്. അരിങ്ങളയന്‍ ഗോവിന്ദന്‍ പറോട്ടി പിതാവ്, കല്ലേന്‍ വെള്ളച്ചി മാതാവും.

Monday, September 28, 2015

പ്രപഞ്ചത്തിലേക്കൊരു ഇന്ത്യന്‍ കണ്ണ് - ആസ്‌ട്രോസാറ്റ്

ഇന്ത്യയുടെ ആദ്യ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് പിഎസ്എല്‍വി-സി 30 റോക്കറ്റിലായിരുന്നു വിക്ഷേപണം.


നാസയുടെ ഹബിള്‍ ടെലിസ്‌കോപിന് സമാനമായ നിരീക്ഷണ ഉപഗ്രഹമാണ് ആസ്‌ട്രോസാറ്റ്. 1513 കാലോഗ്രാം ഭാരം. 'പ്രപഞ്ചത്തിലേക്ക് ഇന്ത്യ തുറന്നു വയ്ക്കുന്ന കണ്ണ്' എന്നാണ് ഐഎസ്ആര്‍ഒ ഈ പേടകത്തെ വിശേഷിപ്പിക്കുന്നത്. വിവിധ തരംഗദൈര്‍ഘ്യങ്ങളിലുള്ള സിഗ്നലുകള്‍ ഉപയോഗിച്ച് നക്ഷത്രങ്ങളെക്കുറിച്ചും അവയിലെ ഊര്‍ജോല്‍പാദന ത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചുമൊക്കെ പഠിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള നിയര്‍ ഇക്വറ്റോറിയല്‍ ഭ്രമണപഥത്തിലാണ് ഉപഗ്രഹം ചലിക്കുക. അഞ്ച് വര്‍ഷമാണ് ഈ പേടകത്തിന് ആയുസ്സ് പ്രതീക്ഷിക്കുന്നത്. 
അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ് (UVIT), ലാര്‍ജ് ഏരിയ എക്‌സ്-റേ പ്രൊപോഷണല്‍ കൗണ്ടര്‍ (LAXPC), സോഫ്റ്റ് എക്‌സ്-റേ ടെലിസ്‌കോപ് (SXT), കാഡ്മിയം സിങ്ക് ടെല്യുറൈഡ് ഇമേജര്‍ (CZTI), സ്‌കാനിംഗ് സ്‌കൈ മോനിറ്റര്‍ (SSM) എന്നീ സംവിധാനങ്ങള്‍ ഈ സ്‌പേസ് ഒബ്‌സര്‍വേറ്ററിയിലുള്‍ ക്കൊള്ളിച്ചിട്ടുണ്ട്‌. മറ്റ് സ്‌പേസ് ഒബ്‌സര്‍വേറ്ററികളില്‍നിന്ന് വ്യത്യസ്തമായി വിവിധ തരംഗ ദൈര്‍ഘ്യമുള്ള രശ്മികളെ പഠനവിധേയമാക്കാന്‍ ആസ്‌ട്രോസാറ്റിന് കഴിയും.
ആസ്‌ട്രോസാറ്റിനൊപ്പം ഇന്തോനേഷ്യ, കാനഡ എന്നീ രാജ്യങ്ങളുടെ രണ്ട് ഉപഗ്രഹങ്ങളും അമേരിക്കയുടെ നാല് നാനോ ഉപഗ്രഹങ്ങളും ഇന്ത്യ ബഹിരാകാശത്തെത്തിച്ചു.

Friday, September 25, 2015

ഇന്ത്യന്‍ പെണ്‍കുട്ടി ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാം സ്ഥാനത്ത്!

ലോകമെങ്ങുമുള്ള മിടുക്കരെ പിന്നിലാക്കി ഒരിന്ത്യന്‍ പെണ്‍കുട്ടി ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാം സ്ഥാനത്ത്! ഒഡീഷക്കാരി ശ്രീപദ ശ്രീസായി ലളിത പ്രസീദയാണ് ആ മിടുക്കി. 

വെറും 13 വയസ്സുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് അറിയുമ്പോഴാണ് നേട്ടത്തിന്റെ മാറ്റു കൂടുന്നത്. 10, 000 ഡോളര്‍ സമ്മാനത്തുക ലഭിക്കും. ചോളക്കതിര്‍ കൊണ്ട് ഫാക്ടറിയിലെയും മറ്റും മലിനജലം ശുചീകരിക്കുന്ന വിദ്യയാണ് ഈ മിടുക്കിയെ സമ്മാനാര്‍ഹയാക്കിയത്. ഉപയോഗശൂന്യമായ ചോളക്കതിര്‍ ഉപയോഗിച്ച് 70 ശതമാനം വരെ മലിനജലം ശുദ്ധീകരിച്ചെടുക്കാമെന്ന് തെളിയിച്ചു ശ്രീപ്രദ. 
ഒഡീഷയിലെ കോറാഡ്പൂര്‍ ജില്ലയിലെ ഡിപിഎസ് ദമാന്‍ ജോദി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കുട്ടി.

Thursday, September 24, 2015

മംഗള്‍യാന്‍ ചൊവ്വയെക്കണ്ടിട്ട് ഒരു വര്‍ഷം...!

ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.
2014 സെപ്റ്റംബര്‍ 24നായിരുന്നു മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയത്. അന്നാണ് റഷ്യയ്ക്കും, അമേരിക്കയ്ക്കും, യൂറോപ്യന്‍ യൂണിയനും ശേഷം നമ്മുടെ രാജ്യം അഭിമാനകരമായ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശ ശക്തിയായത്. അതും ആദ്യ ശ്രമത്തില്‍ത്തന്നെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ രാജ്യവും നമ്മള്‍ തന്നെ.
മംഗള്‍യാന്‍ എടുത്ത ചെവ്വയുടെ ചില ചിത്രങ്ങള്‍
മംഗള്‍യാന്‍ എടുത്ത ചെവ്വയുടെ ചിത്രങ്ങളടങ്ങിയ ഒരു അറ്റ്‌ലസ് ഇതിനോടനുബന്ധിച്ച് ഐഎസ്ആര്‍ഒ പുറത്തിറക്കി. 2013 നവംബര്‍ 5നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗള്‍യാന്‍ വിക്ഷേപിക്കപ്പെട്ടത്. ആദ്യം ആറുമാസം മാത്രം കാലാവധി കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മംഗള്‍യാന്‍ ഇപ്പോഴും പൂര്‍ണ അരോഗ്യത്തോടെയാണുള്ളതെന്നും ഇനിയും പല വര്‍ഷങ്ങലിലേക്ക് പ്രവര്‍ത്തിക്കാനുള്ള ഇന്ധനം വാഹനത്തില്‍ ബാക്കിയുണ്ടെന്നും ഐഎസ്ആര്‍ഒ  അറിയിച്ചു.

Thursday, September 17, 2015

സ്വദേശാഭിമാനി പുരസ്‌കാരം കെ.എം.റോയിക്ക്

സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി - കേസരി മാധ്യമ പുരസ്‌കാരം പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കെ.എം. റോയിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. 

എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ്, ജേണലിസം അധ്യാപകന്‍ തുടങ്ങി വിവിധ നിലകളിലെ മികവിനെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.
1963ല്‍ കേരളപ്രകാശം പത്രത്തിലൂടെ മാധ്യമജീവിതമാരംഭിച്ച റോയി കേരളഭൂഷണം പത്രാധിപസമിതിയംഗമായി. മനോരാജ്യം വാരികയുടെ എഡിറ്റര്‍, ഇക്കണോമിക് ടൈംസ്, ദ ഹിന്ദു, യുഎന്‍ഐ തുടങ്ങിയവയുടെ റിപ്പോര്‍ട്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. പിന്നീട് മംഗളം പത്രത്തിന്റെ ജനറല്‍ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഒമ്പതോളം കൃതികളുടെ കര്‍ത്താവാണ്.
പത്രപ്രവര്‍ത്തന രംഗത്തെ മികവിന് മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ് തുടങ്ങി മറ്റു പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എറണാകുളം സ്വദേശിയാണ്.

Tuesday, September 15, 2015

സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ബോസിനു കീഴില്‍...!

രാജ്യമൊട്ടാകെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പുതിയൊരു ബോസ് വരുന്നു...! ആരാണീ ബോസെന്നല്ലേ...? 

ഇതൊരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് അഥവാ സി-ഡാക് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം. ബോസ് എന്നാല്‍ ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി വികസിപ്പിച്ചിട്ടുള്ള ബോസ് ഉപയോരിക്കുന്നതിലൂടെ വിന്‍ഡോസ് പോലുള്ള പണംമുടക്കുള്ള സോഫ്റ്റ് വെയറുകളുടെ ഉപയോഗം കുറയ്ക്കുകയും അതുവഴി വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2007ല്‍ ആദ്യമായി വികസിപ്പിച്ച ബോസ് പോരായ്മകളെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ വരുന്നത്.

സര്‍ക്കാര്‍ സിസ്റ്റങ്ങളില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയുകയും ഡാറ്റാ ചോര്‍ച്ച പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളോടുകൂടിയാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റമെത്തുന്നത്.


Monday, September 14, 2015

പത്താമത് ലോക ഹിന്ദി കോണ്‍ഫറന്‍സ് ഭോപ്പാലില്‍...

'Hindi Jagat-Vistar and Sambhavnaye' എന്ന തീമുമായി പത്താമത് ലോക ഹിന്ദി കോണ്‍ഫറന്‍സ് മധ്യപ്രദേശിലെ ഭോപ്പാലില്‍ വച്ചു നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം നിര്‍വഹിച്ചു.


32 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹിന്ദി കോണ്‍ഫറന്‍സിന് രാജ്യം ആതിഥ്യമരുളുന്നത്. മധ്യപ്രദേശ് സര്‍ക്കാരും കേന്ദ്ര വിദേശകാര്യവകുപ്പും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. 39 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
1975ല്‍ നാഗ്പൂരില്‍ വച്ചായിരുന്നു ആദ്യ ഹിന്ദി കോണ്‍ഫറന്‍സ്. അതേത്തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി 10ന് ലോക ഹിന്ദി ദിനമായി ആചരിച്ചു തുടങ്ങി.

സിംഗപ്പൂരില്‍ ലീ സിയന്‍ ലൂംഗ് വീണ്ടും അധികാരത്തില്‍

അടുത്തയിടെ നടന്ന സിംഗപൂര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂംഗ് (Lee Hsien Loong) നയിക്കുന്ന പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി (PAP) വന്‍ വിജയം നേടി. 89 അംഗ പാര്‍ലമെന്റില്‍ 83 സീറ്റുകളും നേടിയാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത്. മുഖ്യ എതിരാളിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് 6 സീറ്റുകള്‍ മാത്രമാണ് നേടാനായത്.


സിംഗപൂരിന്റെ സ്ഥാപകനും ആദ്യ പ്രധാനമന്ത്രിയുമായ ലീ ക്വാന്‍ യുവിന്റെ മൂത്ത പുത്രനാണ് ലീ സിയന്‍. പിഎപി ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് അധികാരത്തിലെത്തുന്നത്.

യു.എസ്. ഓപ്പണിലും ഇന്ത്യന്‍ വസന്തം...!


പ്രമുഖ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ യു. എസ്. ഓപ്പണിലും ഈ വര്‍ഷം ഇന്ത്യയ്ക്ക് തിളക്കം. 
മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ് സ്വിസ് താരം മാര്‍ടിന ഹിന്‍ജിസുമൊത്ത് വിംബിള്‍ഡണിലെ വിജയം ഇവിടെയും ആവര്‍ത്തിച്ചു. ഇന്ത്യയുടെ സാനിയ മിര്‍സയും മാര്‍ടിന ഹിന്‍ജിസും ചേര്‍ന്ന ലോക ഒന്നാം നമ്പര്‍ ജോഡി വനിതകളുടെ ഡബിള്‍സില്‍ കിരീടം നേടി. വിംബിള്‍ഡണിലും ഇവര്‍ തന്നെയായിരുന്നു വിജയികള്‍. 
ജോകോവിച്ചും പെന്നേറ്റയും ട്രോഫികളുമായി
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോകോവിച്ച് റോജര്‍ ഫെഡററെ തോല്പിച്ച് കിരീടത്തില്‍ മുത്തമിട്ടു. ഇറ്റാലിയന്‍ താരങ്ങള്‍ തമ്മില്‍ മത്സരിച്ച വനിതാ ഫൈനലില്‍ റോബര്‍ട്ട വിന്‍ചിയെ പരാജയപ്പെടുത്തി ഫ്‌ളാ
വിയ പെന്നേറ്റ കിരീടം നേടി. 





കലാമണ്ഡലം സത്യഭാമ അന്തരിച്ചു.


പ്രശസ്ത മോഹിനിയാട്ടം കലാകാരിയായിരുന്ന കലാമണ്ഡലം സത്യഭാമ അന്തരിച്ചു. 77 വയസ്സായിരുന്നു. 


1937 ല്‍ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരാണ് സത്യഭാമ ജനിച്ചത്. ചെറു പ്രായത്തില്‍ തന്നെ ശാസ്ത്രീയ നൃത്തപഠനം ആരംഭിച്ചു. കലാമണ്ഡലത്തില്‍ പഠനം നടത്തിയ സത്യഭാമ പിന്നീട് അവിടത്തെ പ്രിന്‍സിപ്പലായി.
2014ല്‍ പദ്മശ്രീ, 1976ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, 2005ല്‍ കേരള സര്‍ക്കാരിന്റെ നൃത്ത നാട്യ പുരസ്‌കാരം, 1988ല്‍ കലാമണ്ഡലം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇവര്‍ നേടിയിട്ടുണ്ട്. 


സുപ്രസിദ്ധ കഥകളി കലാകാരനായിരുന്ന അന്തരിച്ച കലാമണ്ഡലം പദ്മനാഭന്‍ നായരായിരുന്നു ഭര്‍ത്താവ്.

Thursday, September 10, 2015

ഡി.ആര്‍.ഡി.ഒ.യ്ക്ക് വനിതാ സാരഥി

രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രതിരോധ ഗവേഷണസ്ഥാപനത്തിന്റെ തലപ്പത്ത് ഇനി മുതല്‍ ആദ്യമായൊരു വനിതയെത്തിയിരിക്കുന്നു. ഡിഫന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (DRDO) ഡയറക്ടര്‍ ജനറലായി ശ്രീമതി. ജെ. മഞ്ജുള നിയമിതയായതോടെയാണിത്.  


നിലവില്‍ ഡയറക്ടര്‍ ജനറലായിരുന്ന ഡോ. കെ. ഡി. നായക് പിരിയുന്ന ഒഴിവിലേക്കാണ് ഇവരെത്തുന്നത്. ഡി.ആര്‍.ഡി.ഒ. യുടെ ഉപസ്ഥാപനമായ ഡിഫന്‍സ് ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ (DARE) ഡയറക്ടറായിരുന്നു ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറായ ശ്രീമതി മഞ്ജുഷ ഇതുവരെ. 
ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച പല പ്രതിരോധ ഉപകരണങ്ങള്‍ക്കു പിന്നിലും ശ്രീമതി മഞ്ജുഷയുടെ കരസ്പര്‍ശമുണ്ടായിരുന്നു. നിരവധി പുരസ്‌കാരങ്ങളും പ്രാഗത്ഭ്യം തെളിയിച്ച ഈ ശാസ്ത്രപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്‌.

Monday, August 17, 2015

സൈന നെഹ്‌വാളിന് ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി


ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വച്ചു നടന്ന ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്‌പെയിന്‍ താരവും ലോക ഒന്നാം നമ്പറുമായ കരോലിന മരിന്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ തോല്പിച്ച് കിരീടം നേടി. വെള്ളി നേടിയ സൈന ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി.
സൈനയും കരോലിനയും മെഡലുകളുമായി

പി. വി. സിന്ധു ഇതിനുമുന്‍പ് രണ്ടു തവണ (2013, 2014) വെങ്കലമെഡല്‍ നേടിയിട്ടുണ്ട്‌. 
പുരുഷവിഭാഗത്തില്‍ ചൈനയുടെ ചെന്‍ ലോംഗ് മലേഷ്യയുടെ ലീ ചോംഗ് വെയ്‌യെ തോല്പിച്ച് കിരീടം ചൂടി.

Tuesday, August 11, 2015

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

2014 വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

വിജയികള്‍
മികച്ച ചിത്രം - ഒറ്റാല്‍ (സംവിധാനം : ജയരാജ്)
മികച്ച സംവിധായകന്‍ - സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍പൊക്കം)
മികച്ച നടി - നസ്‌റിയ നസിം (ബാംഗ്ലൂര്‍ ഡെയ്‌സ്, ഓം ശാന്തി ഓശാന)
മികച്ച നടന്‍ - നിവിന്‍ പോളി (ബാംഗ്ലൂര്‍ ഡെയ്‌സ്, 1983)
സുദേവ് നായര്‍ (മൈ ലൈഫ് പാര്‍ട്‌നര്‍)

മികച്ച രണ്ടാമത്തെ നടന്‍ - അനൂപ് മേനോന്‍ (1983, വിക്രമാദിത്യന്‍)
മികച്ച രണ്ടാമത്തെ നടി - സേതുലക്ഷ്മി (ഹൗ ഓള്‍ഡ് ആര്‍ യു)
മികച്ച തിരക്കഥ - അഞ്ജലി മേനോന്‍ (ബാംഗ്ലൂര്‍ ഡെയ്‌സ്)
മികച്ച കഥ - സിദ്ധാര്‍ത്ഥ ശിവ (ഐന്‍)
മികച്ച ഛായാഗ്രഹണം - അമല്‍ നീരദ് (ഇയോബിന്റെ പുസ്തകം)
മികച്ച സംഗീത സംവിധാനം - രമേഷ് നാരായണന്‍ (ചിത്രം വൈറ്റ് ബോയ്‌സ്)
മികച്ച ബാലതാരം -  ദ്വൈത് (അങ്കുരം)
അന്ന ഫാത്തിമ (രണ്ടു പെണ്‍കുട്ടികള്‍)
മികച്ച ഗായകന്‍ - യേശുദാസ് (വൈറ്റ് ബോയ്‌സ്)
മികച്ച ഗായിക - ശ്രേയ ഘോഷാല്‍ (ഹൗ ഓള്‍ഡ് ആര്‍ യു)

സാനിയ ഖേല്‍ രത്‌ന, ശ്രീജേഷ്‌ അര്‍ജുന

ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരം രാജീവ് ഗാന്ധി ഖേല്‍ രത്‌ന ഇക്കുറി ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക്.

വനിത ഡബിള്‍സില്‍ അടുത്തയിടെ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ സാനിയയ്ക്ക് ഇത് ഇരട്ടി മധുരമായി. ഈ വര്‍ഷം വിംബിള്‍ഡണ്‍ ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ നേടിയ സാനിയ 2014 ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം ലഭിച്ചു.

ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തില്‍ മുഖ്യ പങ്കു വഹിച്ചത് ശ്രീജേഷായിരുന്നു. ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് മലയാളിയായ ശ്രീജേഷ്.


ഖേല്‍ രത്‌ന വിജയികള്‍ ഇതുവരെ
1991–92 -  Viswanathan Anand
1992–93 - Geet Sethi
1994–95 - Cdr. Homi D. Motivala
        - Lt. Cdr. P. K. Garg
1995–96 - Karnam Malleswari
1996–97 - Nameirakpam Kunjarani
        - Leander Paes
1997–98 - Sachin Tendulkar
1998–99 - Jyotirmoyee Sikdar
1999–2000 - Dhanraj Pillay
2000–01 - Pullela Gopichand
2001–02 - Abhinav Bindra
2002–03 - Anjali Bhagwat
        - K. M. Beenamol
2003–04 - Anju Bobby George
2004–05 - Lt. Col Rajyavardhan Singh Rathore
2005–06 - Pankaj Advani
2006–07 - Manavjit Singh Sandhu
2007–08 - Mahendra Singh Dhoni
2008–09 - Mary Kom
        - Vijender Singh
2009–10 - Saina Nehwal
2010–11 - Gagan Narang
2011–12 - Vijay Kumar
        - Yogeshwar Dutt
2012–13 - Ronjan Sodhi

(1993 - 94, 2013 - 14 വര്‍ഷങ്ങളില്‍ ആര്‍ക്കും ഖേല്‍ രത്‌ന നല്‍കിയിരുന്നില്ല.)

Saturday, August 8, 2015

ലോകമറിയും... ഇന്ത്യന്‍ കരവിരുത്!

നമ്മുടെ സ്വന്തം കൈത്തറി ഉല്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ വിപണി കണ്ടെത്തുന്നതിന് ലക്ഷ്യമിട്ട് ഇന്ത്യ ഹാന്‍ഡ്‌ലൂം കൈത്തറി ബ്രാന്‍ഡിനു കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ബ്രാന്‍ഡിന്റെ ലോഗോ പ്രധാനമന്ത്രി അടുത്തയിടെ പ്രകാശനം ചെയ്തു. 

ഇതനുസരിച്ച് രാജ്യത്തെ നെയ്ത്തുകാര്‍ക്ക് ഈ ബ്രാന്‍ഡിനുകീഴില്‍ ഉല്പന്നങ്ങള്‍ ഇറക്കാം. ഇതിനായി ടെക്‌സ്റ്റൈല്‍ ഡിപാര്‍ടുമെന്റില്‍ രഡിസ്റ്റര്‍ ചെയ്ത് വിദഗ്ധ സമിതിയുടെ ഗുണമേന്മ പരിശോധനയ്ക്ക് വിധേയമാകണം. നിശ്ചിത ഗുണനിലവാരം ഉറപ്പാക്കുന്ന ഉല്പന്നങ്ങള്‍ക്കു മാത്രമെ ബ്രാന്‍ഡിനു കീഴില്‍ വരാനാകൂ. ബ്രാന്‍ഡ് പ്രചരണത്തിനായി  പുതിയ വെബ്‌സൈറ്റും തുടങ്ങും. 
കൂടാതെ എല്ലാ വര്‍ഷവും ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആഘോഷിക്കുന്നതിനും തീരുമാനമായി. സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് 1905 ആഗസ്റ്റ് 7ന് കൊല്‍ക്കത്തയില്‍ തുടക്കമിട്ട സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കായിട്ടാണ് കൈത്തറി ദിനാചരണത്തിന് ഈ തീയതി തിരഞ്ഞെടുത്തത്.

Monday, June 29, 2015

ശാസ്ത്രകഥകളുടെ തമ്പുരാന്‍ പ്രൊഫ. എസ്. ശിവദാസിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ശാസ്ത്രത്തിന്റെ  മനംമടുപ്പിക്കുന്ന കീറാമുട്ടികള്‍  കഥകളുടെ മാധുര്യത്തില്‍ ചാലിച്ച് കുരുന്നു മനസുകളിലേക്ക് പകര്‍ന്നു നല്കിയ പ്രശസ്ത ശാസ്ത്ര സാഹിത്യകാരന്‍ പ്രോഫ. എസ്. ശിവദാസിനാണ് ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കാണ്  അദ്ദേഹത്തിന്  അവാര്‍ഡ് ലഭിച്ചത്.

ശാസ്ത്രം, പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കിയ 150ലേറെ പുസ്തകങ്ങളുടെ കര്‍ത്താവായ  അദ്ദേഹം ദീര്‍ഘകാലം 'യുറീക്ക' മാസികയുടെ അമരക്കാരനായിരുന്നു. കോട്ടയം സി.എം. എസ് കോളേജില്‍ നിന്ന് രസതന്ത്ര വിഭാഗമേധാവിയായി വിരമിച്ച ഫ്രോഫ.ശിവദാസ് കുട്ടികളില്‍ ശാസ്ത്ര ബോധമുണര്‍ത്താന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ ബഹുമതി.

യുവസാഹിത്യ പുരസ്‌കാരം ആര്യാംബികയ്ക്ക്
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം ആര്യാംബികയ്ക്ക് ലഭിച്ചു. 'തോന്നിയ പോലൊരു  പുഴ' എന്ന  കവിതാ സമാഹാരത്തിനാണ്  അവാര്‍ഡ് നവംബര്‍ 14 ന്  മുംബെയില്‍ നടക്കുന്ന ചടങ്ങില്‍ളാണ് സമ്മാനങ്ങള്‍  നല്കുന്നത് സുപ്രസിദ്ധ അക്ഷരശ്ലോകാചാര്യന്‍ ഇടനാട് കെ. എന്‍. വിശ്വനാഥന്‍ നായരുടെ പുത്രിയാണ്  ആര്യാംബിക.

Sunday, June 28, 2015

സത്‌നാം സിംഗ് എന്‍ബിഎയില്‍

അമേരിക്കയിലെ പ്രശസ്തമായ ബാസ്‌കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ യിലേക്കൊരു ഇന്ത്യക്കാരന്‍! എന്‍ബിഎയിലെ പ്രശസ്തമായ ഡള്ളാസ് മാവെറിക്‌സിനു വേണ്ടിയാണ് സത്‌നാം സിംഗ് ഭമര എന്ന പത്തൊന്‍പതു വയസ്സുള്ള  ഈ പഞ്ചാബുകാരന്‍ കളിക്കുക. 

പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ ബല്ലോകെ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നാണ് ഈ പയ്യന്റെ വരവ്. ഉയരം ഏഴടി രണ്ടിഞ്ച്. 2010 മുതല്‍ ഒരു സ്‌കോളര്‍ഷിപ് നേടി അമേരിക്കയിലെ ഐഎംജി അക്കാദമിയില്‍ ബാസ്‌ക്കറ്റ് പരിശീലനം നേടുകയായിരുന്നു കക്ഷി. 2011 ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തി.
സിം ഫുല്ലര്‍ എന്ന ഇന്ത്യന്‍ വംശജന്‍ മുന്‍പ് എന്‍ബിഎയില്‍ കളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം കാനഡയിലാണ് ജനിച്ചത്.

മഹാരാഷ്ട്രയ്ക്കിനി ഔദ്യോഗിക ചിത്രശലഭം!

ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തിന് ഔദ്യോഗിക ചിത്രശലഭം. മഹാരാഷ്ട്രയാണ് ഇത്തരത്തില്‍ വ്യത്യസ്തത കാട്ടിയത്. ചിത്രശലഭങ്ങളില്‍ വലിപ്പം കൊണ്ട് രണ്ടാമതായ ബ്ലൂ മര്‍മണ്‍ (Papilio Polymnestor) ആണ് സംസ്ഥാനത്തിന്റെ സ്വന്തം ചിത്രശലഭമായി മാറിയിരിക്കുന്നത്. 

ഇവയുടെ ചിറകുകള്‍ക്ക് കറുപ്പും വെല്‍വെറ്റും ചേര്‍ന്ന നിറമാണ്. അതില്‍ നീല കുത്തുകളുണ്ടാവും. ചിറകിന്റെ പിന്നഗ്രത്തിനടിയില്‍ കറുപ്പു നിറം. ശരീരത്തിന്റെ ഒരു വശത്ത് ചുവപ്പു കുത്തുകള്‍. മഹാരാഷ്ട്രയിലെ പശ്ചിമഘട്ടപ്രദേശങ്ങളിലും തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും പിന്നെ ശ്രീലങ്കയിലുമാണിവ കാണപ്പെടുന്നത്.
സതേണ്‍ ബേര്‍ഡ് വിംഗ് എന്നയിനമാണ് ചിത്രശലഭങ്ങളില്‍ ഏറ്റവും വലിയത്. അതു കഴിഞ്ഞാല്‍ പിന്നെ ബ്ലൂ മര്‍മണ്‍ തന്നെ.

Saturday, May 16, 2015

പ്രീതി പട്ടേല്‍ ബ്രിട്ടനില്‍ തൊഴില്‍ മന്ത്രി

ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ബ്രിട്ടനില്‍ തൊഴില്‍ മന്ത്രി. അടുത്തയിടെ ബ്രിട്ടണില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എസ്സക്‌സ് പ്രവിശ്യയിലെ വിറ്റ്ഹാം മണ്ഡലത്തില്‍നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രതിനിധിയായി പ്രീതി വിജയിച്ചിരുന്നു. 2010ലും ഇതേ മണ്ഡലത്തില്‍നിന്ന് പ്രീതി വിജയം നേടിയിരുന്നു.


10 ഇന്ത്യന്‍ വംശജരാണ് ഇക്കുറി ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തിയിരിക്കുന്നത്. പ്രീതി പട്ടേലിനു പുറമേ റിഷി സുനക് (റിച്ച്മ~് - യോര്‍ക്ക്), അലോക് ശര്‍മ (റീഡിംഗ് വെസ്റ്റ്), ശൈലേഷ് വാര (കേബ്രിഡ്ജ്ഷയര്‍ നോര്‍ത്ത് വെസ്റ്റ്), സുയെല്ലാ ഫെര്‍ണാ~സ് (ഫെയര്‍ഹാം) എന്നിവരും കണ്‍സര്‍വേറ്റീവ് ടിക്കറ്റില്‍ വിജയിച്ചവരാണ്.
ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍, കീത്ത് വാസ് (ലെയ്‌സെസ്റ്റര്‍ കിഴക്ക്), വലേറി വാസ് (വാല്‍സല്‍ സൗത്ത്), വീരേന്ദ്ര ശര്‍മ്മ (ഈലിംഗ് സൗത്ത്ഹാള്‍), സീമ മല്‍ഹോത്ര (സൗത്ത് വെസ്റ്റ് ല~ന്‍), ലിസ നന്ദി (വിഗാന്‍) എന്നിവരും പാര്‍ലമെന്റിലിടം പിടിച്ചു. 

ലോക സ്‌കൂള്‍ ചെസ് കിരീടം തേജസ്വിനിയ്ക്ക്‌

ലോക സ്‌കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരിയായ തേജസ്വിനി സാഗറിന് കിരീടം. മാസങ്ങള്‍ക്കു മുന്‍പു നടന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസിലും സ്വര്‍ണ്ണം നേടിയത് ഈ മിടുക്കിയായിരുന്നു. 


ഔറംഗാബാദ് സ്വദേശിനിയായ തേജസ്വിനി അണ്ടര്‍-15 വിഭാഗത്തിലെ ലോകകിരീടമാണ് നേടിയിരിക്കുന്നത്. ആകെ ഏഴു പോയിന്റുകള്‍ നേടി. റഷ്യന്‍ താരം ഇറിന ബാര്‍ബയേവ വെള്ളിയും ടോപ് സീഡും ഇന്തോനേഷ്യന്‍ താരവുമായ നൂര്‍ അബിദാ ഷാന്റി വെങ്കലവും നേടി. 

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers