ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.
2014 സെപ്റ്റംബര്‍ 24നായിരുന്നു മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയത്. അന്നാണ് റഷ്യയ്ക്കും, അമേരിക്കയ്ക്കും, യൂറോപ്യന്‍ യൂണിയനും ശേഷം നമ്മുടെ രാജ്യം അഭിമാനകരമായ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശ ശക്തിയായത്. അതും ആദ്യ ശ്രമത്തില്‍ത്തന്നെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ രാജ്യവും നമ്മള്‍ തന്നെ.
മംഗള്‍യാന്‍ എടുത്ത ചെവ്വയുടെ ചില ചിത്രങ്ങള്‍ |
മംഗള്‍യാന്‍ എടുത്ത ചെവ്വയുടെ ചിത്രങ്ങളടങ്ങിയ ഒരു അറ്റ്‌ലസ് ഇതിനോടനുബന്ധിച്ച് ഐഎസ്ആര്‍ഒ പുറത്തിറക്കി. 2013 നവംബര്‍ 5നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗള്‍യാന്‍ വിക്ഷേപിക്കപ്പെട്ടത്. ആദ്യം ആറുമാസം മാത്രം കാലാവധി കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മംഗള്‍യാന്‍ ഇപ്പോഴും പൂര്‍ണ അരോഗ്യത്തോടെയാണുള്ളതെന്നും ഇനിയും പല വര്‍ഷങ്ങലിലേക്ക് പ്രവര്‍ത്തിക്കാനുള്ള ഇന്ധനം വാഹനത്തില്‍ ബാക്കിയുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
No comments:
Post a Comment