കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനു പിറകേ സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡും. 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിക്കാണ് പുരസ്‌കാരം.
സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് 'മനുഷ്യന് ഒരു ആമുഖം'. 2011 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, ഓടക്കുഴല്‍ പുരസ്‌കാരവും ഈ കൃതിക്ക് ലഭിച്ചു. നിരവധി ചെറുകഥാ സമാഹാരങ്ങളും ഓര്‍മക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2001ല്‍ 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം' എന്ന കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കഥകളായ വധക്രമം, സന്മാര്‍ഗം, പറുദീസാനഷ്ടം, ഗുപ്തം തുടങ്ങിയവയെ അധികരിച്ച് ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
1972ല്‍ ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂരില്‍ ജനിച്ചു. എം. ജി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഒന്നാം റാങ്കോടെയാണ് എം. എ വിജയിച്ചത്. പിന്നീട് എഴുത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും തിരിയുകയായിരുന്നു.
No comments:
Post a Comment