my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Friday, September 27, 2019

വോളൊകോപ്റ്റര്‍ (Volocopter)


കാര്‍ ടാക്‌സി വിളിക്കുന്നതുപോലെ ഇനി ചെറു വിമാന ടാക്‌സി വിളിച്ച് യാത്രപോകുന്നതിനെക്കുറിച്ച് സ്വപ്നം കാണാറുണ്ടോ? 
അതിനി സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാണ്!
ലോകം വളരുംതോറും യാത്രാ മാര്‍ഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ചെറിയ ദൂരങ്ങളില്‍ ചെലവു കുറച്ച് ആകാശമാര്‍ഗം സഞ്ചരിക്കാവുന്ന ഡ്രോണ്‍ അധിഷ്ഠിതമായ യാത്രാമാര്‍ഗങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ബാറ്ററിയില്‍ പറക്കുന്ന എയര്‍ ടാക്‌സിയായ വോളൊകോപ്റ്ററിന്റെ ആദ്യ പരീക്ഷണപ്പറക്കലിന് ജര്‍മന്‍ നഗരമായ സ്റ്റുട്ഗര്‍ട്ട് അടുത്തയിടെ സാക്ഷിയായി. വൈദ്യുത എയര്‍ ടാക്‌സിക്കായി ഏതെങ്കിലും യൂറോപ്യന്‍ നഗരത്തില്‍ നടത്തുന്ന ആദ്യ പരീക്ഷണപ്പറക്കലാണിതെന്ന് നിര്‍മാതാക്കളായ വോളൊകോപ്റ്റര്‍ ജിഎംബിഎച്ച് വ്യക്തമാക്കി. യുഎസ് ആസ്ഥാനമായ ഇന്റര്‍ കോര്‍പറേഷന്റെയും ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഡെയ്മ്‌ലര്‍ എജിയുടെയും പിന്തുണ വോളൊകോപ്റ്ററിനുണ്ട്.
വന്‍നഗരങ്ങളിലെ ഹ്രസ്വദൂര യാത്രകള്‍ക്കായി ഡ്രോണിനു സമാനമായ വൈദ്യുത ഹെലികോപ്റ്ററാണു വോളൊകോപ്റ്റര്‍ വികസിപ്പിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനകം വോളൊകോപ്റ്റര്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസിനു സജ്ജമാവുമെന്നാണു നിര്‍മാതാക്കളുടെ പ്രതീക്ഷ. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാവും പറക്കും ടാക്‌സിയുടെ ബുക്കിങ്ങ്.
18 റോട്ടര്‍ സഹിതമെത്തുന്ന ഈ പറക്കും ടാക്‌സിയില്‍ രണ്ടു സീറ്റാണുള്ളത്. ഇതിലൊന്നു വൈമാനികനും മറ്റേത് യാത്രികനുമാവാം. അതല്ല, വിദൂര സംവേദന സംവിധാനത്തിലോ വൈമാനിക സഹായമില്ലാതെ സ്വന്തം നിലയില്‍ പറക്കുന്ന രീതിയിലോ ആണു പ്രവര്‍ത്തനമെങ്കില്‍ ഈ സീറ്റുകള്‍ യാത്രികര്‍ക്ക് ഉപയോഗിക്കാം. കാര്യമായ ശബ്ദം സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ശബ്ദമലിനീകരണ പ്രശ്‌നവുമില്ലത്രേ!

Monday, September 16, 2019

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു.

എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴും തെലുങ്കും ഉള്‍പ്പെടെ ഏകദേശം മുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. 2014ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.

Monday, September 9, 2019

കനേഡിയന്‍ താരം ബെനിക്ക ആന്ദ്രീസ്‌ക്കുവിന് യു.എസ്. ഓപ്പണ്‍ വതിനാ ടെന്നിസ് കിരീടം

ഏഴാം കിരീടം ലക്ഷ്യമിട്ടുവന്ന മുപ്പത്തിയേഴുകാരിയായ സെറീനയെ അട്ടിമറിച്ച പത്തൊന്‍പതുകാരി ബെനിക്ക ആന്ദ്രീസ്‌ക്കു കിരീടം. കാനഡക്കാരിയായ ആന്ദ്രീസ്‌ക്കുവിന്റെ കന്നി ഗ്രാന്‍സ്ലാം കിരീടമാണിത്. 6-3, 7-5 എന്ന സ്‌കോറില്‍ നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു ആന്ദ്രീസ്‌ക്കുവിന്റെ
കിരീടവിജയം. ഒരു മേജര്‍ ടെന്നിസ് ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ആദ്യ കനേഡിയന്‍ താരമാണ് ആന്ദ്രീസ്‌ക്കു. മറിയ ഷറപ്പോവ വിജയിച്ചശേഷം ഒരു ഗ്രാസ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ടീനേജ് താരം കൂടിയാണ് ആന്ദ്രീസ്‌ക്കു.




റാഫേല്‍ നദാലിന് യു.എസ് ഓപ്പണ്‍ ടെന്നീസ് കിരീടം.

റഷ്യന്‍ താരം ഡാനില്‍ മെദ്വെദേവിനെ കീഴടക്കി റാഫേല്‍ നദാലിന് യു.എസ് ഓപ്പണ്‍ ടെന്നീസ് കിരീടം. സ്‌കോര്‍: 7-5, 6-3, 5-7, 4-6, 6-4. നഡാലിന്റെ കരിയറിലെ 19-ാം ഗ്രാന്‍സ്ലാം കിരീടം.ഇനി റോജര്‍ ഫെഡററുടെ 20 ഗ്രാന്‍സ്ലാമെന്ന നേട്ടത്തിനൊപ്പമെത്താന്‍ നദാലിന് ഒരൊറ്റ കിരീടം കൂടി മതി. കിരീടത്തിന്റെ എണ്ണത്തില്‍ ഫെഡറര്‍ക്കും നദാലിനും താഴെ ദ്യോക്കോവിച്ചാണുള്ളത്. ദ്യോകോയുടെ അക്കൗണ്ടില്‍ 16 കിരീടങ്ങളുണ്ട്. 14 കിരീടവുമായി പീറ്റ് സാപ്രസ് നാലാമതാണ്.

Saturday, September 7, 2019

അകന്നുപോയ ചാന്ദ്രദൗത്യം

ച​ന്ദ്ര​യാ​ന്‍-2 ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ ലാ​ന്‍​ഡിം​ഗ് വി​ജ​യ​ക​ര​മാ​യി​ല്ല. ലാ​ന്‍​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​യെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍  പറഞ്ഞു. റ​ഫ് ബ്രേ​ക്കിം​ഗി​നു ശേ​ഷം ഫൈ​ന്‍ ലാ​ന്‍​ഡി​ങ്ങി​നി​ടെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ച്ച​തോ​ടെ​യാ​ണ് ലാ​ന്‍​ഡിം​ഗ് പ്ര​ക്രി​യ ത​ട​സ​പ്പെ​ട്ട​ത്.
ച​ന്ദ്ര​നി​ൽ നി​ന്ന് 2.1 കി.​മീ മാ​ത്രം അ​ക​ലെ​വ​ച്ച് വി​ക്രം ലാ​ൻ​ഡ​റി​ൽ നി​ന്നു​ള്ള സി​ഗ്ന​ൽ ന​ഷ്ട​മാ​യെ​ന്നും വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. 37 ശ​ത​മാ​നം മാ​ത്രം വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കാ​ക്കി​യ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ഏ​റെ ശ്ര​മ​ക​ര​മാ​യ ഘ​ട്ട​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 1.52ന് ​ലാ​ൻ​ഡിം​ഗ് പ്ര​ക്രി​യ തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് സി​ഗ്ന​ൽ ല​ഭി​ക്കാ​
തെ വ​രി​ക​യാ​യി​രു​ന്നു.

ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് ശ്രേഷ്ഠഭാഷാ പുരസ്‌കാരം

സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രപതിയുടെ ശ്രേഷ്ഠഭാഷാ പുരസ്‌കാരം (5 ലക്ഷം രൂപ) മലയാളഭാഷാവിഭാഗത്തില്‍ കവിയും അധ്യാപകനുമായ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി നേടി. അഞ്ചുലക്ഷം രൂപയാണ് പുരസ്‌കാരത്തുക. കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം മുന്‍മേധാവിയായ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്കു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.  കൂടാതെ മലയാളഭാഷാ കമ്പ്യൂട്ടിങ് രംഗത്തെ ഗവേഷണങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരത്തിന് (ഒരു ലക്ഷം രൂപ വീതം) വിക്കിമീഡിയ  ഫൗണ്ടേഷനിലെ പ്രിന്‍സിപ്പല്‍ ലാംഗ്വേജ് എന്‍ജിനീയര്‍ സന്തോഷ് തോട്ടിങ്ങളും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഇന്റര്‍നാഷണല്‍  സെന്റര്‍ ഫോര്‍  ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഹെഡ് ഡോ. ആര്‍. ആര്‍. രാജീവും അര്‍ഹരായി. ആദ്യമായാണ് മലയാളത്തിന് മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ ലഭിക്കുന്നത്. സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍, ശ്രേഷ്ഠഭാഷകളായ കന്നട, തെലുങ്ക്,  മലയാളം എന്നിങ്ങനെ 9 ഭാഷകളില്‍നിന്നായി 45 വിദഗ്ധര്‍ക്കാണ് രാഷ്ട്രപതിയുടെ ഭാഷാപുരസ്‌കാരം നല്‍കിയത്.

കുംസാരിയും (Kumzari) മൃതഭാഷാ പട്ടികയിലേക്ക്



ഒമാനിലെ കുംസാര്‍ പ്രവിശ്യയിലെ മത്സ്യത്തൊഴിലാളികളുടെ സംസാര ഭാഷയായ കുംസാരി (kumzari) അറബിക്, ഫാര്‍സി, ഫ്രഞ്ച്, പോര്‍ച്ചുഗീസ് മുതലായ 45 വ്യത്യസ്ത ഭാഷകളില്‍ നിന്ന് രൂപം കൊണ്ടതാണ്. ഏകദേശം 4000 ത്തോളം വരുന്ന കുംസാര്‍ ജനത മാത്രമാണ് ഇത് ഉപയോഗിച്ചു വരുന്നത്. എന്നാല്‍ അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഭാഷ നശിച്ചുപോകുമെന്ന് ഭാഷാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. യുനെസ്‌കോയുടെ നാമാവശേഷമാവുന്ന സംസാരഭാഷകളുടെ പട്ടികയില്‍ ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മെരിയം - വെബ്‌സ്റ്റര്‍ (Merriam Webster) ഡിക്ഷണറിയിലേക്ക് പുതിയ വാക്കുകള്‍

സോഷ്യല്‍ മീഡിയയില്‍ നിന്നും ഉദ്ഭവിച്ച പല വാക്കുകളും നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മെരിയം - വെബ്സ്റ്റര്‍ (Merriam Webster) എന്ന അമേരിക്കന്‍ ഡിക്ഷണറി 800 ല്‍ പരം വാക്കുകളെ തങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പിലേക്ക് ചേര്‍ത്തു. ഇതില്‍ ചുരുക്കരൂപത്തിലെഴുതുന്ന avo (avocado), guac (guacamole), fav (favorite) മുതലായ വാക്കുകളും ഉള്‍പ്പെടുന്നു.

Friday, September 6, 2019

സിംബാബ്വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ റോബര്‍ട്ട് മുഗാബെ അന്തരിച്ചു.

സിംഗപ്പുരില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
സിംബാബ്വേ മുന്‍ പ്രസിഡന്റുമായിരുന്ന റോബര്‍ട്ട് മുഗാബെ (Robert Mugabe), നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. 1980ല്‍ സിംബാബ്വെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരിയായായിരുന്നു പാശ്ചാത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

കാറിനെ പുനര്‍നിര്‍വചിക്കണമെന്ന ആവശ്യവുമായി ജാഗ്വര്‍

കാറിന്റെ നിര്‍വചനം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രമുഖ കാര്‍ കമ്പനിയായ ജാഗ്വര്‍ (Jaguar), ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ പ്രസാധകരായ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിന് അപേക്ഷ സമര്‍പ്പിച്ചു. നിലവില്‍ ഓക്‌സ്ഫഡ് ഡിക്ഷണറി കാറിനെ 'രണ്ട് മുന്‍ ചക്രങ്ങളും രണ്ട് പിന്‍ചക്രങ്ങളുമുള്ള സ്വകാര്യ, വാണിജ്യ അല്ലെങ്കില്‍ ഒഴിവു സമയത്തുപയോഗിക്കുന്ന, ഒരു ഡ്രൈവറെയും കുറച്ച് യാത്രക്കാരെയും വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോഡ് വാഹനം' എന്നാണ് നിര്‍വചിച്ചിരിക്കുന്നത്.
പരിഷ്‌കരിച്ച നിര്‍വചനത്തിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയെയും ഉള്‍പ്പെടുത്തണമെന്നാണ് കമ്പനിയുടെ ആവശ്യം. ഇവരുടെ പുതിയ  എസ്‌യുവി, ജാഗ്വര്‍ ഐ-പേസ്  (Jaguar I-Pace) എന്ന ഇലക്ട്രിക് വാഹനത്തിനു വേണ്ടിയാണ് ഇത്തരമൊരാവശ്യവുമായി കമ്പനി മുന്നോട്ട് വന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബ്രിട്ടീഷ് കമ്പനി.


Wednesday, September 4, 2019

2019ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍


Bajrang Punia
2019ലെ ദേശീയ കായിക പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുസ്തി താരം ബജ്‌രംഗ് പുനിയ (Bajrang Punia),
Deepa Malik
പാരാലിംപിക്‌സ് മെഡല്‍ ജേതാവ് ദീപാ മാലിക് (Deepa Malik) എന്നിവര്‍ രാജ്യത്തെ പരമാന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌നയ്ക്ക് (Khel Ratna) അര്‍ഹരായി.
മൂന്ന് മലയാളികള്‍ക്ക് ഇത്തവണ പുരസ്‌കാരം ലഭിച്ചു. അത്‌ലറ്റ് മുഹമ്മദ് അനസ് യഹിയയ്ക്ക് അര്‍ജുന അവാര്‍ഡും ബാഡ്മിന്റണ്‍ കോച്ച് വിമല്‍കുമാറിന് ദ്രോണാചാര്യ പുരസ്‌കാരവും മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രഡറിക്‌സിന് ധ്യാന്‍ ചന്ദ് പുരസ്‌കാരവും ലഭിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ്, കബഡി താരം അജയ് താക്കൂര്‍, കാറോട്ടക്കാരന്‍ ഗൗരവ് ഗില്‍, ഷൂട്ടിംഗ് താരം അന്‍ജും മൗദ്ഗില്‍, ഫുട്‌ബോള്‍ താരം ഗുര്‍പ്രീത് സിംഗ് സന്ധു, അത്‌ലറ്റ് സ്വപ്ന ബര്‍മന്‍, ബാഡ്മിന്റന്‍ താരം സായ് പ്രണീത് തുടങ്ങിയവര്‍ അര്‍ജുന പുരസ്‌കാര പട്ടികയിലിടം പിടിച്ചവരില്‍പ്പെടുന്നു.

പാപുവ ന്യൂഗിനിയ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളുള്ള രാജ്യം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളുള്ളത് ഏതു രാജ്യത്താണ് എന്നൊരു ചോദ്യം വന്നാല്‍ നിങ്ങളുടെ ഉത്തരം എന്താകും?! ലോകത്തിലെ ഏറ്റവും വലിയരാജ്യത്തോ, ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തോ ആയിരിക്കും ഏറ്റവും കൂടുതല്‍ ഭാഷകളുള്ളത് എന്നാവും നിങ്ങള്‍ വിചാരിക്കുക. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. ഓഷ്യാനിയ പ്രദേശത്ത് (Oceania) സ്ഥിതിചെയ്യുന്ന പാപുവ ന്യൂഗിനി (Papua New Guinea) എന്ന താരതമ്യേന ചെറിയ രാജ്യത്താണ് ഏറ്റവുമധികം ഭാഷകള്‍ സജീവമായി നിലവിലുള്ളത് എന്നാണ് എത്‌നോലോഗ് (Ethnologue) എന്ന പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ എഡിഷന്‍ പറഞ്ഞുതരുന്നത്. 840 ഭാഷകള്‍ ഇവിടെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടത്രേ! ഈ പട്ടിക പ്രകാരം ഇന്ത്യ നാലാമതാണ്. 453 ഭാഷകളാണ് നമ്മുടെ രാജ്യത്ത് സജീവമായുള്ളത് എന്നാണ് കണ്ടെത്തല്‍.
ആസ്‌ട്രേലിയന്‍ ആധിപത്യത്തില്‍നിന്നും 1975ല്‍ സ്വതന്ത്രമായ രാജ്യമാണ് പാപുവ ന്യൂഗിനി.
ലോകത്താകമാനം സജീവമായി ഉപയോഗിക്കപ്പെടുന്ന ഏകദേശം 6700 ഭാഷകളില്‍ 40 ശതമാനത്തോളം അധികം താമസിയാതെ അപ്രത്യക്ഷമാകും എന്ന യുഎന്‍ പഠനവും അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്.

Tuesday, September 3, 2019

ബാക്റ്റീരിയ സാന്നിധ്യം തിരിച്ചറിയാന്‍ പുതിയ മാര്‍ഗവുമായി ഐഐറ്റി


ബാക്റ്റീരിയയുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഇനി എളുപ്പമാണ്. ഗുവാഹതി ഐഐറ്റിയുടെ (IIT - Indian Institute of Technology) പുതിയ കണ്ടെത്തല്‍ അതിനുള്ളതാണ്. ഐഐറ്റി പുതിയതായി വികസിപ്പിച്ച കൈയില്‍ കൊണ്ടുനടക്കാവുന്ന ഒരുപകരണം കുറഞ്ഞ ചിലവില്‍ കുറച്ചു സമയം കൊണ്ട് ബാക്റ്റീരിയകളുടെ സാന്നിധ്യം തിരിച്ചറിയും.
 പ്രത്യേകിച്ച് മൈക്രോബയോളജിക്കല്‍ പരിശോധനകളൊന്നും ഇവിടെ ആവശ്യമില്ല എന്നുള്ളതാണ് മെച്ചം. സാധാരണ ഇത്തരം കാര്യങ്ങള്‍ ലബോറട്ടറികളില്‍ പരിശോധന നടത്തുമ്പോള്‍ പല ദിവസങ്ങളെടുക്കും. പെട്ടെന്ന് ആവശ്യമായ ചികിത്സയും മറ്റും നല്‍കാന്‍ ഇതുമൂലം കഴിയാതെ വരുന്നുണ്ട്. എന്നാല്‍ പുതിയ ഉപകരണം, രക്തത്തിലെ പഞ്ചസാരയും മറ്റും കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലെ, വളരെ പെട്ടെന്ന് ബാക്റ്റീരിയകളെ കണ്ടെത്തും.
ഗുവാഹതി ഐഐറ്റി രസതന്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ പരമേശ്വര്‍ കെ. അയ്യര്‍, ബയോസയന്‍സ് വിഭാഗത്തിലെ പ്രൊഫസര്‍ സിദ്ധാര്‍ത്ഥ എസ്. ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ആരോഗ്യരംഗത്തും പരിസ്ഥിതി സംബന്ധമായ ഗവേഷണങ്ങളിലും പ്രതിരോധ രംഗത്തും ഒക്കെ ഇതിന് വലിയ സാധ്യകളാണുള്ളത്.

ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി

ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ (Priti Sushil Patel) സ്ഥാനമേറ്റു. നമ്മുടെ രാജ്യത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് തുല്യമായ സ്ഥാനമാണിത്. ബ്രിട്ടനില്‍ ആഭ്യന്തര മന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ഇവര്‍. ബ്രിട്ടനില്‍ ജനിച്ച പ്രീതിയുടെ മാതാപിതാക്കള്‍ ഗുജറാത്തില്‍നിന്നും കുടിയേറിയവരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായ പ്രീതി ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രധാന പിന്തുണക്കാരില്‍ ഒരാളാണ്. 2010 മുതല്‍ എസ്സക്‌സിലെ വിതാമിനെ (Witham in Essex)  പ്രതിനിധീകരിക്കുന്ന എംപിയാണ് പ്രീതി പട്ടേല്‍. 1972 മാര്‍ച്ച് 29ന് ലണ്ടനിലാണ് പ്രീതിയുടെ ജനനം.

മുന്‍ ഐഎസ്ആര്‍ഒ മേധാവി കിരണ്‍കുമാറിന് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി.

ISRO മേധാവിയായിരുന്ന എ. എസ്. കിരണ്‍കുമാറിന് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി. നാഷണല്‍ ഓര്‍ഡര്‍ ഓഫ് ദി ലീജിയന്‍ ഓഫ് ഓര്‍ണര്‍ (National Order of the Legion of Honour) എന്ന ബഹുമതിയാണ് കിരണ്‍കുമാറിന് ലഭിച്ചത്. ബഹിരാകാശ ബവേഷണ രംഗത്ത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ ബഹുമതി. മംഗള്‍യാന്‍ ദൗത്യത്തിന്റെ ശില്‍പികളിലൊരാളായിരുന്നു  എ. എസ്. കിരണ്‍കുമാര്‍. കര്‍ണാടക സ്വദേശിയായ ഇദ്ദേഹം അഹ്മദാബാദിലെ സ്‌പേസ് ആപ്‌ളിക്കേഷന്‍ സെന്റര്‍ ഡയറക്ടറായിരുന്നു. ബാംഗ്‌ളൂര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രോണിക്‌സില്‍ എം.എസ്സിയും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സില്‍നിന്ന് ഫിസിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്കും നേടി. 1975ലാണ് ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നത്.


Monday, September 2, 2019

സംസ്ഥാന അധ്യാപക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങള്‍ (10,000 രൂപ) പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14, സെക്കന്ററി വിഭാഗത്തില്‍ 14, എച്ച്എസ്എസ് വിഭാഗത്തില്‍ 9,വിഎച്ച് എസ്ഇ വിഭാഗത്തില്‍ 6 എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍.
പുരസ്‌കാരം ലഭിച്ചവര്‍:
പ്രൈമറി: കെ. പ്രേമചന്ദ്രന്‍ (മേവര്‍ക്കല്‍ ഗവ. എല്‍.പി സ്‌കൂള്‍, അലങ്കോട്, (തിരുവനന്തപുരം), കെ. ഷൈല(എച്ച്എം.ഗവ.ഡബ്ല്യൂ എല്‍ പി എസ്, കാരിയറ, പുനലൂര്‍), ജോളി ജോര്‍ജ്(എച്ച് എം, ഗവ. യുപിഎസ്, ഇരവി പേരൂര്‍, പത്തനംതിട്ട), ആര്‍.ഗീത (എച്ച്എം,എന്‍എസ്എസ് എല്‍പി സ്‌കൂള്‍ പാണാവള്ളി, ചേര്‍ത്തല), യു.കെ. ഷാജി (എച്ച്എം ഗവ.യുപി സ്‌കൂള്‍ കോട്ടക്കുപുറം,കുറുമുള്ളൂര്‍, കോട്ടയം), ടോം.വി. തോമസ് (എച്ച്എം,ടിഎം.യുപി സ്‌കൂള്‍, വെങ്ങല്ലൂര്‍, ഇടുക്കി).
എം ആശാലത (എച്ച് എം, ജി യുപി സ്‌കൂള്‍ മുടക്കുഴ, എറണാകുളം) ജോസ് മാത്യൂ (എച്ച്എം,ജി, എല്‍പി എസ് കോടാലി, തൃശൂര്‍), സി.സി ജയശങ്കര്‍(എച്ച്എം,ജി, യുപി സ്‌കൂള്‍ കോങ്ങാട്, പാലക്കാട്), കെ.എസ്.മിനിമോള്‍(എച്ച്എം, ഗവ. എല്‍പി സ്‌കൂള്‍, തെയ്യങ്ങാട്, പൊന്നാനി),പി.ഗിരീഷ്‌കുമാര്‍ (എച്ച്എം,ജി,യുപി സ്‌കൂള്‍ മണാശേരി, മുക്കം, കോഴിക്കോട്),എസ് സത്യവതി(എച്ച്എം, ജി,എല്‍പി സ്‌കൂള്‍,കുറുക്കന്‍മല, മാനന്തവാടി), എ.മൊയ്തീന്‍ (എച്ച്എം,ജി എല്‍പി സ്‌കൂള്‍, പെരിങ്ങനം, മട്ടന്നൂര്‍), വി. മോഹനന്‍, ജിഎഫ് യുപി സ്‌കൂള്‍,അജാനുര്‍, കാസര്‍കോട്).
സെക്കന്‍ഡറി:
ജോസ് ഡി സുജീവ് (ഗവ.എച്ച്എസ്എസ് നെടുവേലി, തിരുവനന്തപുരം), എന്‍.എഡ്വേര്‍ഡ് (സെന്റ് അലോഷ്യസ് സ്‌കൂള്‍ കൊല്ലം), ജി.രമണി (എച്ച്എം, ഗവ.എച്ച്എസ് കോഴഞ്ചേരി, പത്തനംതിട്ട), കെ. വിജയകുമാരി,എച്ച്എം(ഗവ.എച്ച്എസ്എസ്, കലവൂര്‍ ആലപ്പുഴ), മേരിക്കുട്ടി ജോസഫ് (എച്ച്എം,സിഎംഎസ് സ്‌കൂള്‍,കാനം, കോട്ടയം), എം.ടി.ഉഷാ കുമാരി (എസ്എന്‍വിഎച്ച്എസ്എസ്, എന്‍ആര്‍ സിറ്റി, ഇടുക്കി), എ. സിംലകാസിം (സിസിപിഎല്‍എംഎഐ സ്‌കൂള്‍, പെരുമാനൂര്‍, കൊച്ചി), സി. സ്റ്റെയിനി ചാക്കോ, എച്ച്എം,സെന്റ്ആന്റണീസ് സ്‌കൂള്‍ അമ്മാടം, തൃശൂര്‍). പി. മുഹമ്മദ് ഇക്ബാല്‍ (ജിവിഎച്ച്്എസ് എസ്,കൊപ്പം, പാലക്കാട്), ആര്‍ സൗദാമിനി(എച്ച്എംഐജിഎംഎം ആര്‍ സ്‌കൂള്‍, നിലമ്പൂര്‍), പി.എ. നൗഷാദ് (എഐഎം.എച്ച്എസ്എസ് പേരോട്,കോഴിക്കോട്), എം.എം. ഗണേഷ്(ജിഎച്ച്എസ്എസ്, വൈത്തിരി, വയനാട്), ടി.വി.രവീന്ദ്രനാഥന്‍,എകെഎസ് ജിഎച്ച്എസ്എസ്, മലപ്പട്ടം, കണ്ണൂര്‍), കെ. വിഷ്ണുഭട്ട് (എംപിഎസ്, ജിവിഎച്ച്എസ്എസ്, ബെല്ലിക്കോത്ത്, കാസര്‍കോട്)
എച്ച്എസ്എസ്: ഡോ.എസ് ജയശ്രീ, ജിഎച്ച്എസ്എസ്, പടിഞ്ഞാറെ കല്ലട, കൊല്ലം),എം. ജോസ് പോള്‍, പ്രിന്‍സിപ്പല്‍, മാര്‍ത്തോമ്മാ സ്‌കൂള്‍ പത്തനംതിട്ട), നിഷ ആന്‍ ജേക്കബ്, ബിഷപ് ഹോഡ്ജസ് സ്‌കൂള്‍, മാവേലിക്കര), കെ.ജി സുനിത, പ്രന്‍സിപ്പല്‍, എസ്എന്‍ സ്‌കൂള്‍ ഇരിങ്ങാലക്കുട),കെ.കെ.ഹരീഷ്‌കുമാര്‍, (പ്രിന്‍സിപ്പല്‍ ഗവ.ഫിഷറീസ് സ്‌കൂള്‍, കയ്പമംഗലം,തൃശൂര്‍), പി.ഡി. സുഗതന്‍, മാര്‍ ബേസില്‍ സ്‌കൂള്‍, കോതമംഗലം, എറണാകുളം), പി രാമചന്ദ്രന്‍, ജിഎച്ച്എസ്എസ്,പൂനൂര്‍, കോഴിക്കോട്),ഫിറോസ് ടി. അബ്ദുല്ല (സീതി സാഹിബ് സ്‌കൂള്‍, തളിപ്പറമ്പ്, കണ്ണൂര്‍), കൃഷ്ണനുണ്ണി മാട്ടട(എസ്എസ് സ്‌കൂള്‍, മൂര്‍ക്കനാട്, മലപ്പുറം),
വിഎച്ച്എസ്ഇ:
കെ മോഹനന്‍ നായര്‍ (പ്രിന്‍സിപ്പല്‍, കരവാരം വിഎച്ച്എസ്എസ്, തിരുവനന്തപുരം), അനില തോമസ് (ജിവിഎച്ച്എസ്എസ് ,കൈപ്പട്ടൂര്‍,പത്തനംതിട്ട), ബിജു ഈപ്പന്‍,(പ്രിന്‍സിപ്പല്‍,എസ്ഡിപിവൈ സ്‌കൂള്‍, പള്ളുരുത്തി, എറണാകുളം), എം.ഫാത്തിമ റഹിം (പ്രന്‍സിപ്പല്‍,ഗവ.വിഎച്ച്എസ്എസ്,തട്ടക്കുഴ, ഇടുക്കി), സബീറലി കുണ്ടുകാവില്‍ (ഗവ.വൊക്കേഷനല്‍ സ്‌കൂള്‍, കീഴുപറമ്പ്, മലപ്പുറം), പി. സത്യന്‍ (കെകെഎന്‍പിഎംജി സ്‌കൂള്‍, പരിയാരം കണ്ണൂര്‍).

എം. മഹേഷ് കൂമാറിന് ദേശീയ അധ്യാപക അവാര്‍ഡ്
ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ച 46 പേരില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം. കാസര്‍കോട് ചെറിയാക്കര ജി എല്‍ പി എസിലെ  അധ്യാപകന്‍ എം മഹേഷ് കുമാറിനാണ് ബഹുമതി. അധ്യാപക ദിനത്തില്‍ സമ്മാനിക്കും.

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍


കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു.
മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവന്‍ പുതിയ ഗവര്‍ണറെ നിയമിച്ചത്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ (68) ഭാരതീയ ക്രാന്തിദളിന്റെ വിദ്യാര്‍ഥി നേതാവായാണു രാഷ്ട്രീയത്തിലെത്തിയത്. ആദ്യ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 1977ല്‍ നിയമസഭാംഗമായി.
1984 ലെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ സഹമന്ത്രിയായി.
1989 ലെ വി.പി. സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി.
ഭാര്യ രേഷ്മ ആരിഫിനൊപ്പം സമര്‍പ്പണ്‍ എന്ന പേരില്‍ ഭിന്നശേഷി സൗഹൃദ സംഘടന സ്ഥാപിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കവേയാണ് ഗവര്‍ണര്‍ നിയമനം. മക്കള്‍: മുസ്തഫ ആരിഫ് (അഭിഭാഷകന്‍), കബീര്‍ ആരിഫ് (പൈലറ്റ്).

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers