my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Showing posts with label social science. Show all posts
Showing posts with label social science. Show all posts

Wednesday, April 13, 2022

ഇന്ത്യന്‍ വ്യോമസേനയ്ക്ക് റെക്കോഡ്

ഇന്നൊരു ഹെലിക്കോപ്റ്റര്‍ വിശേഷം പറഞ്ഞോലോ...?! ഇന്ത്യന്‍ വ്യോമസേന ഒരു ഹെലിക്കോപ്റ്റര്‍ പറത്തി റെക്കോഡിട്ട വിശേഷമാണ് പറയാന്‍ പോകുന്നത്. അടുത്തയിടെ സേനയുടെ ചിനൂക്ക് ഹെലികോപ്റ്റര്‍ (Chinook) ചണ്ഡിഗഡില്‍ നിന്ന് അസമിലെ ജോര്‍ഹട്ടിലേക്ക് എങ്ങും നിര്‍ത്താതെ പറന്നാണ് ചരിത്രം കുറിച്ചത്. തുടര്‍ച്ചയായി ഏഴര മണിക്കൂറാണ് പറന്നത്. ഇതിനിടെ 1,910 കിലോമീറ്റര്‍ ദൂരവും പിന്നിട്ടു. ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍-സ്റ്റോപ്പ് ഹെലികോപ്റ്റര്‍ പറക്കലില്‍ ഇത് റെക്കോര്‍ഡ് ആയി. ചിനൂക്ക് ഹെലിക്കോപ്റ്ററിന്റെ കഴിവും ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനമികവും വെളിപ്പെട്ട മുഹൂര്‍ത്തമായി അത്.

ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് അമേരിക്കയിലെ ബോയിങ് (Boeing) കമ്പനി നിര്‍മിക്കുന്ന ചിനൂക്ക്. 1962 ലാണ് ഇത് വികസിപ്പിക്കുന്നത്.  ദുര്‍ഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. മറ്റ് കോപ്റ്ററുകളേക്കാള്‍ കൂടിയ വേഗമാണ് മറ്റൊരു പ്രത്യേകത. പരമാവധി വേഗം മണിക്കൂറില്‍ 302 കിലോമീറ്ററാണ്. 6100 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനും സാധിക്കും.
ശരാശരി 741 കിലോമീറ്റര്‍ വരെ ഒറ്റയടിക്ക് പറക്കാനാവുമെന്ന് കമ്പനി പറഞ്ഞിരിക്കുന്ന ഹെലിക്കോപ്റ്ററാണ് ഇന്ത്യന്‍ സേനയിലെ ചുണക്കുട്ടന്മാര്‍ രണ്ടായിരത്തോളം കിലോമീറ്ററുകള്‍ ഒറ്റയടിക്ക് പറത്തിയത്! 3 പൈലറ്റുമാര്‍ക്കും 35 വരെ സൈനികര്‍ക്കും ഒരേസമയം സഞ്ചരിക്കാം. പുറമേ 10,886 കിലോഗ്രാം വരെ ഭാരവും വഹിക്കും.
ഏതായാലും ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊരു ബിഗ് സല്യൂട്ട്!

Thursday, March 31, 2022

ലോകപൈതൃകസ്ഥാന പട്ടിക വലുതാകുന്നു

യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍പെട്ട സ്ഥലങ്ങളേക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ലോകത്തെ പല പ്രസിദ്ധ സ്ഥലങ്ങളും ഈ പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ പ്രസിദ്ധമായ പല സ്ഥലങ്ങളും ഈ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ നമ്മുടെ രാജ്യത്തെ ചില പുതിയ ഇടങ്ങള്‍ കൂടി പൈതൃക പട്ടികയിലേക്ക് വരുന്നു.

Living root bridge

മേഘാലയ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സ്ഥലങ്ങളാണ് ഇപ്പോള്‍ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ ഈ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള സ്ഥലങ്ങളുടെ എണ്ണം 49 ആയി.

മേഘാലയയിലെ ലിവിങ് റൂട്ട് ബ്രിജ് (Living root bridge) ആണ് ഇതിലൊന്ന്. മേഘാലയയിലെ ഖാസി മലനിരകളിലെ വനങ്ങളില്‍ പുഴയുടെ അക്കരെയിക്കരയായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ വേരുകള്‍ പിണഞ്ഞു വളര്‍ന്നതാണ് ഈ പാലം. റബര്‍ ഫിഗ് (rubber fig) എന്നറിയപ്പെടുന്ന ശീമയാലിന്റെ വേരുകളാണ് ഇപ്രകാരം പുഴയ്ക്കു കുറുകെ പാലമായി മാറുന്നത്. വേരുകള്‍ ഇങ്ങനെ വളരാന്‍ ഗ്രാമീണര്‍ ചെറിയ ഇടപെടലുകള്‍ നടത്തും. ഇപ്പോള്‍ 70ലേറെ ഗ്രാമങ്ങളിലായി ഏകദേശം 100ലധികം പാലങ്ങളുള്ളതായിട്ടാണ് കണക്ക്. ഇവ ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങള്‍ കൂടിയാണ്.
Veerabhadra temple
ആന്ധ്രപ്രദേശിലെ ലേപാക്ഷി (Lepakshi) ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന വീരഭദ്രക്ഷേത്രം (Veerabhadra temple) ആണ് മറ്റൊരു കേന്ദ്രം. ഈ ക്ഷേത്രത്തിലെ 70 തൂണുകളുള്ള നാട്യമണ്ഡപം, ചുമര്‍ചിത്രങ്ങള്‍, നാഗലിംഗം തുടങ്ങിയവ പ്രശസ്തമാണ്. നാട്യമണ്ഡപത്തിനു നടുക്ക് നിലം തൊടാതെ നിന്ന് മേല്‍ക്കൂര താങ്ങുന്ന 12 കരിങ്കല്‍ തൂണുകള്‍ വിസ്മയക്കാഴ്ചയാണ്. ക്ഷേത്രത്തിനു സമീപം സ്ഥിത്‌ചെയ്യുന്ന 4.5 മീറ്റര്‍ ഉയരത്തിലും 8.3 മീറ്റര്‍ നീളത്തിലും ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി ശില്‍പം രാജ്യത്തെ തന്നെ ഏറ്റവും വലുതാണ്. 
കൊങ്കണ്‍ മലനിരകളില്‍ കണ്ടെത്തിയ ശിലാചിത്രങ്ങളാണ് 2022 ല്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ മറ്റൊരു വിസ്മയം.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുനെസ്‌കോ (UNESCO) അഥവാ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍. 1945-ലാണ് ഈ സംഘടന രൂപം കൊണ്ടത്.

Tuesday, February 25, 2020

ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു.

മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഈജിപ്ത് ഭരിച്ച ഭരണാധികാരിയാണ് ഹുസ്‌നി മുബാറക്ക്. 1981 മുതല്‍ 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്ക് 2011 ജനുവരിയില്‍ നടന്ന മുല്ലപ്പൂവിപ്ലവത്തിനിടെയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്.
1928 മേയ് 4ന് ഈജിപ്തിലെ മൊനുഫീയ ഗവര്‍ണേറ്റിലെ കാഫ്ര്!എല്‍മെസെല്‍ത്തയിലാണ് മുബാറക്ക് ജനിച്ചത്.1975ല്‍ ഈജിപ്തിന്റെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ മുബാറക്ക് 1981 ഒക്ടോബര്‍ 14ന് അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റായി ചുമതലയേറ്റെടുത്തു.
2011ല്‍ അറസ്റ്റിലായതു മുതല്‍ ഏറിയദിവസങ്ങളും ആശുപത്രിയിലായിരുന്നു  മുബാറക്ക്. വര്‍ഷങ്ങളോളം ജയിലിലടച്ചെങ്കിലും മിക്ക കുറ്റങ്ങളില്‍ നിന്നും കുറ്റവിമുക്തനായ അദ്ദേഹം 2017 ല്‍ മോചിതനായി.

Friday, February 14, 2020

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഐ.പി.സി.സി മുന്‍ അദ്ധ്യക്ഷനുമായിരുന്ന ഡോ.ആര്‍.കെ.പച്ചൗരി അന്തരിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തില്‍ലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ
(ഐ.പി.സി.സി.) മുന്‍ അധ്യക്ഷനായിരുന്നു ഭാരതീയനായ ഡോ. രാജേന്ദ്രകുമാര്‍ പാച്ചൗരി. 106 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. 1940 ആഗസ്റ്റ് 20 - ന്‍ നൈനിറ്റാളില്‍ ജനിച്ച പാച്ചൗരി ലക്‌നോയിലുമ ബീഹാറിലെ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
2007 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിനൊപ്പം പങ്കിട്ടു. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്കായി 2001- ല്‍ അദ്ദേഹത്തിന് പത്മഭൂഷന്‍ ബഹുമതി ലഭിച്ചു. ജീവിത പങ്കാളി: സരോജ് പാച്ചൗരി. മക്കള്‍: രശ്മി പാച്ചൗരി രാജന്‍


Sunday, November 17, 2019

ഗോതാബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റ്‌

മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ ഇളയ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ നന്ദസേന ഗോതാബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഹിന്ദ രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി (എസ്.എല്‍.പി.പി) സ്ഥാനാര്‍ത്ഥിയായ ഗോതാബയ അറുപത് ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.എന്‍.പി) സജിത് പ്രേമദാസയായിരുന്നു പ്രധാന എതിരാളി. ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ്പുലികളെ തോല്പിച്ച യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ ഗോതാബയ വിവാദപുരുഷനായിരുന്നു.

Tuesday, November 12, 2019

ടി. എന്‍. ശേഷന്‍ ഓര്‍മയായി

ഇന്ത്യയുടെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി. എന്‍. ശേഷന്‍ 87-ാം വയസില്‍ അന്തരിച്ചു. 1990 ലാണ് ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ടി. എന്‍. ശേഷന്‍ ചുമതലയേല്‍ക്കുന്നത്. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആ പദവിയില്‍ തുടര്‍ന്നു. തമിഴ്‌നാട് കേഡറില്‍ നിന്നുള്ള 1955 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ശേഷന്‍. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും അഴിമതിക്കുമെതിരേ ശേഷന്‍ കൊണ്ടുവന്ന ശക്തമായ നടപടികളാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് വിത്യസ്തനാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നതിന് മുമ്പ് ക്യാബിനറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. സര്‍വീസില്‍നിന്നു വിരമിച്ചതിനു ശേഷം സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് 'ദേശഭക്ത് ട്രസ്റ്റ്' എന്ന സ്ഥാപനവും അദ്ദേഹം തുടങ്ങിയിരുന്നു. 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കെ. ആര്‍. നാരായണന് എതിരെ ശേഷന്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1932 ല്‍ പാലക്കാട് ജില്ലയില്‍ തിരുനെല്ലായിലാണ് തിരുനെല്ലായി നാരായണയ്യര്‍ ശേഷനെന്ന ടിഎന്‍ ശേഷന്‍ ജനിച്ചത്.

ജമ്മു കാശ്മീരിനും ലഡാക്കിനും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍മാര്‍

Radha Krishna Mathur
പുതിയതായി രൂപീകൃതമായ കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ ആദ്യ ലഫ്റ്റ്‌നന്റ് ഗവര്‍ണറായി മുന്‍ ഐഎഎസ് ഓഫീസര്‍ രാധാകൃഷ്ണ മാഥൂര്‍ (Radha Krishna Mathur) നിയമിതനായി. അതോടൊപ്പം ജമ്മു കാശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മുവും (Girish Chandra Murmu) നിയമിതനായി.
1977 ബാച്ച് ത്രിപുര കേഡര്‍ ഐഎഎസ് ഓഫീസറായ മാഥൂര്‍ 2015ല്‍ ഡിഫന്‍സ് സെക്രട്ടറിയായിരിക്കെ വിരമിച്ചു. എന്നാല്‍ പിന്നീട് ചീഫ് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണറായി (CIC) നിയമിതനായ ഇദ്ദേഹം 2018ല്‍ പദവിയൊഴിഞ്ഞു. ഐഐറ്റി കാന്‍പൂരില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഐഐറ്റി ഡല്‍ഹിയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും സ്ലൊവേനിയയില്‍നിന്ന് എംബിഎയും നേടിയിട്ടുണ്ട്. 1953 നവംബര്‍ 25ന് ഉത്തര്‍പ്രദേശിലാണ്  ജനനം.
Girish Chandra Murmu
1985 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറായിരുന്നു മുര്‍മു. ബിരുദാനന്തര ബുരുദത്തിന് ശേഷം ബ്രിട്ടനിലെ ബര്‍മ്മിംങ്ഹാം യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിഎ നേടി. 1959 നവംബര്‍ 21ന് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് ഇദ്ദേഹം ജനിച്ചത്.


ജമ്മു കാശ്മീര്‍ രണ്ടാകുന്നു.


2019 ആഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് 2019 ഒക്‌ടോബര്‍ 31ന് ജമ്മു കാശ്മീര്‍ സംസ്ഥാനം ഇല്ലാതായി. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് നല്‍കപ്പെട്ടിരുന്ന പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതോടെയാണിത്. പകരം ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറി. അവിടെ രണ്ടിടത്തും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരായിരിക്കും ഭരണത്തലവന്മാര്‍.

Tuesday, October 15, 2019

Nobel prize 2019: സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്‌കാരം, ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജി (Abhijit Banerjee) ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ലഭിച്ചു.

Michael Kremer, Esther Duflo and Abhijit Banerjee
2019ലെ സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജി (Abhijit Banerjee) ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ലഭിച്ചു. ഫ്രഞ്ച് വംശജയായ എസ്തര്‍ ഡുഫ്‌ലോ (Esther Duflo ), യുഎസ് സ്വദേശി മൈക്കിള്‍ ക്ലമര്‍ (Michael Kremer) എന്നിവരാണ് മറ്റ് രണ്ട് ജേതാക്കള്‍. ആഗോള ദാരിദ്ര്യ നിര്‍മാജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കാണ് പുരസ്‌കാരം. ഇത്തവണത്തെ പുരസ്‌കാരത്തിന്റെ ഒരു പ്രത്യേകത, അഭിജിത്ത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര്‍ ഡുഫ്‌ലോ എന്നതാണ്. സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും ഇവര്‍ക്കു സ്വന്തമായി.
കൊല്‍ക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറാണ്. 1961ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ചാറ്റര്‍ജി 1983 ല്‍ ന്യൂഡല്‍ഹിയിലെ ജെഎന്‍യുവില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് 1988ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി സ്വന്തമാക്കി.





Friday, September 6, 2019

സിംബാബ്വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ റോബര്‍ട്ട് മുഗാബെ അന്തരിച്ചു.

സിംഗപ്പുരില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
സിംബാബ്വേ മുന്‍ പ്രസിഡന്റുമായിരുന്ന റോബര്‍ട്ട് മുഗാബെ (Robert Mugabe), നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. 1980ല്‍ സിംബാബ്വെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരിയായായിരുന്നു പാശ്ചാത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

Wednesday, September 4, 2019

പാപുവ ന്യൂഗിനിയ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളുള്ള രാജ്യം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളുള്ളത് ഏതു രാജ്യത്താണ് എന്നൊരു ചോദ്യം വന്നാല്‍ നിങ്ങളുടെ ഉത്തരം എന്താകും?! ലോകത്തിലെ ഏറ്റവും വലിയരാജ്യത്തോ, ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തോ ആയിരിക്കും ഏറ്റവും കൂടുതല്‍ ഭാഷകളുള്ളത് എന്നാവും നിങ്ങള്‍ വിചാരിക്കുക. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. ഓഷ്യാനിയ പ്രദേശത്ത് (Oceania) സ്ഥിതിചെയ്യുന്ന പാപുവ ന്യൂഗിനി (Papua New Guinea) എന്ന താരതമ്യേന ചെറിയ രാജ്യത്താണ് ഏറ്റവുമധികം ഭാഷകള്‍ സജീവമായി നിലവിലുള്ളത് എന്നാണ് എത്‌നോലോഗ് (Ethnologue) എന്ന പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ എഡിഷന്‍ പറഞ്ഞുതരുന്നത്. 840 ഭാഷകള്‍ ഇവിടെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടത്രേ! ഈ പട്ടിക പ്രകാരം ഇന്ത്യ നാലാമതാണ്. 453 ഭാഷകളാണ് നമ്മുടെ രാജ്യത്ത് സജീവമായുള്ളത് എന്നാണ് കണ്ടെത്തല്‍.
ആസ്‌ട്രേലിയന്‍ ആധിപത്യത്തില്‍നിന്നും 1975ല്‍ സ്വതന്ത്രമായ രാജ്യമാണ് പാപുവ ന്യൂഗിനി.
ലോകത്താകമാനം സജീവമായി ഉപയോഗിക്കപ്പെടുന്ന ഏകദേശം 6700 ഭാഷകളില്‍ 40 ശതമാനത്തോളം അധികം താമസിയാതെ അപ്രത്യക്ഷമാകും എന്ന യുഎന്‍ പഠനവും അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്.

Monday, September 2, 2019

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍


കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു.
മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവന്‍ പുതിയ ഗവര്‍ണറെ നിയമിച്ചത്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ (68) ഭാരതീയ ക്രാന്തിദളിന്റെ വിദ്യാര്‍ഥി നേതാവായാണു രാഷ്ട്രീയത്തിലെത്തിയത്. ആദ്യ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 1977ല്‍ നിയമസഭാംഗമായി.
1984 ലെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ സഹമന്ത്രിയായി.
1989 ലെ വി.പി. സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി.
ഭാര്യ രേഷ്മ ആരിഫിനൊപ്പം സമര്‍പ്പണ്‍ എന്ന പേരില്‍ ഭിന്നശേഷി സൗഹൃദ സംഘടന സ്ഥാപിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കവേയാണ് ഗവര്‍ണര്‍ നിയമനം. മക്കള്‍: മുസ്തഫ ആരിഫ് (അഭിഭാഷകന്‍), കബീര്‍ ആരിഫ് (പൈലറ്റ്).

Monday, August 26, 2019

ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി അന്തരിച്ചു.(India’s first woman DGP Kanchan Chaudhary Bhattacharya passes away)

ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ(Kanchan Chaudhary Bhattacharya) അന്തരിച്ചു. തിങ്കളാഴ്ച (26.8.2019) വൈകീട്ടോടെയായിരുന്നു അന്ത്യം. 72 വയസായിരുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാണ് കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ. 1973- ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ 2004-ലാണ് ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപിയായി ഉത്തരാഖണ്ഡില്‍ നിയമിതയാകുന്നത്. വിശിഷ്ടസേവനത്തിന് 1997-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി പുരസ്‌കാരവും നേടിയിട്ടുണ്ട്.
2007 ഒക്ടോബര്‍ 31-ന് സര്‍വീസില്‍ നിന്ന് വിരമിച്ചു.

പ്യൂര്‍ടോ വില്ല്യംസ് ഇനി ലോകത്തിന്റെ ഏറ്റവും 'തെക്കേയറ്റത്തെ നഗരം'! (Puerto Williams, the southernmost city in the world

തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തു കിടക്കുന്ന പ്യൂര്‍ടോ വില്ല്യംസ് (Puerto Williams) ലോകത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമെന്ന പദവി (world’s southernmost city) കരസ്ഥമാക്കി. പോര്‍ട് വില്ല്യംസ് എന്നും വിളിക്കപ്പെടുന്ന ഈ പ്രദേശത്തെ അടുത്തയിടെ നഗര പദവിയിലേക്കുയര്‍ത്തിയതോടെയാണിത്. ചിലിയുടെ അധീനതയിലുള്ള നവറിനോ (Navarino) ദ്വീപിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
അര്‍ജന്റീനയുടെ അധീനതയിലുള്ള ഉഷ്‌വായ (Ushuaia) എന്ന നഗരമായിരുന്നു ഇതു വരെ ലോകത്തിന്റെ തെക്കേ അറ്റത്തെ നഗരമായി ഗണിക്കപ്പെട്ടിരുന്നത്.

Thursday, August 22, 2019

ചന്ദ്രയാന്‍ 2 പേടകത്തില്‍ നിന്നയച്ച ചന്ദ്രന്റെ ആദ്യ ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടു.

ചന്ദ്രയാന്‍ 2 പേടകത്തില്‍ നിന്നയച്ച ചന്ദ്രന്റെ ആദ്യ ചിത്രം ഇസ്രൊ പുറത്തുവിട്ടു. ഓഗസ്റ്റ് 21ന് പേടകത്തിലെ 'വിക്രം' ലാന്‍ഡറിലെ ക്യാമറയെടുത്ത ചിത്രമാണ് ഇസ്രൊ ട്വീറ്റ് ചെയ്തത്. ഈ ചിത്രം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 2650 കിലോമീറ്റര്‍ അകലെ നിന്നെടുത്തതാണ്.
ചന്ദ്രനിലെ പ്രശസ്തമായ മെറെ ഓറിയന്റല്‍ തടവും അപ്പോളോ വിള്ളലും കൃത്യമായി രേഖപ്പെടുത്തിയാണ് ചിത്രം ഇസ്രൊ പുറത്തുവിട്ടത്. 'കിഴക്കന്‍ സമുദ്രം' എന്നാണ് മെറെ ഓറിയന്റലിന്റെ ലാറ്റിന്‍ പേര്. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനങ്ങളില്‍ രൂപപ്പെട്ടതാണ് ഇതെന്നാണ് സൂചന.

ലോകത്തിലെ നമ്പര്‍ വണ്‍ അധ്യാപകന്‍ -.ഫ്രാൻസിസ്കൻ സന്യാസിയായ പീറ്റര്‍ താബിച്ചി.


കെനിയയിലെ പട്ടിണിയും വരള്‍ച്ചയും വേട്ടയാടുന്ന ഒരു ഗ്രാമം. അവിടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ശരിക്കു ലഭിക്കാത്ത ഒരു കംപ്യൂട്ടറും പഠിപ്പിക്കാന്‍ ഒരു അധ്യാപകനുമുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹത്തിനു കീഴില്‍ നിരവധി ദരിദ്രരായ കുട്ടികള്‍ എന്‍ജിനീയറിങ്ങിനും മറ്റ് അന്താരാഷ്ട്ര മത്സരപ്പരീക്ഷകള്‍ക്കും യോഗ്യത നേടി. ആ അധ്യപകന്റെ പേരാണ് ബ്രദര്‍ പീറ്റര്‍ താബിച്ചി.  ഫ്രാൻസിസ്കൻ സന്യാസിയായ പീറ്റർ തബിച്ചിയെ ഇപ്പോള്‍ ലോകം ആദരിച്ചിരിക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌കാരമാണ് പീറ്ററിനെ തേടിയെത്തിയത്. Read more

Sunday, August 11, 2019

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം നേപ്പാളില്‍ കണ്ടെത്തി (The highest lake in the world discovered in nepal)

അടുത്തിടെ നേപ്പളിലെ മനാംഗ് ജില്ലയിലെ (Manang) സിംഗര്‍ഖര്‍ക്ക (Singarkharka) എന്ന പ്രദേശത്ത് പര്യവേക്ഷകര്‍ ഒരു തടാകം കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 5200 മീറ്റര്‍ ഉയരത്തിലുള്ള ഈ തടാകത്തിന് കാജിന്‍ സാര (Kajin Sara)  എനാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിന്‍പ്രകാരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം എന്ന ഖ്യാതി ഇനി ഈ തടാകത്തിനാണ്. 1500 മീറ്റര്‍ നീളവും 600 മീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്. നേപ്പളിലെ മനാംഗ് ജില്ലയില്‍ തന്നെയുള്ള ടിലിച്ചോ (Tilicho) എന്ന തടാകമായിരുന്നു ഇതിനുമുന്‍പ് ഏറ്റവും ഉയരം കൂടിയ തടാകമായി പരിഗണിച്ചിരുന്നത്. 4,919 മീറ്റര്‍ ഉയരത്തിലാണ് ടിലിച്ചോ സ്ഥിതി ചെയ്യുന്നത്. ടിലിച്ചോ തടാകത്തിന് നാല് കിലോമീറ്റര്‍ നീളവും അര കിലോമീറ്റര്‍ വീതിയുമാണുള്ളത്.

Friday, August 9, 2019

ക്വിറ്റ് ഇന്ത്യ വാര്‍ഷികം ആചരിച്ചു

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ (Quit India Movement) 77-ാം വാര്‍ഷികം ആഗസ്റ്റ് 8ന് രാജ്യമെമ്പാടും വിവിധ പരിപാടികളോടെ ആചരിച്ചു. 1942 ആഗസ്റ്റ് 8നായിരുന്നു ഗാന്ധിജിയുടെ ആഹ്വാനപ്രകാരം രാജ്യത്ത് ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത്. അന്നേ ദിവസം മുംബൈയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മീറ്റിംഗിലാണ് ഇതിനുള്ള ആഹ്വാനം ഉണ്ടായത്. ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

Thursday, June 20, 2019

അഡ്മിറല്‍ കരംബീര്‍ സിംഗ് ഇന്ത്യന്‍ നാവിക സേനയുടെ പുതിയ മേധാവി (Admiral Karambir Singh is the new Chief of the Indian Navy)

ഇന്ത്യന്‍ നാവിക സേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ കരംബീര്‍ സിംഗ് (Admiral Karambir Singh) നിയമിതനായി. അഡ്മിറല്‍ സുനില്‍ ലാംബ പടിയിറങ്ങിയ ഒഴിവിലാണ് നിയമനം. 1980ല്‍ നേവിയിലെത്തിയ ഇദ്ദേഹം 1982ല്‍ ഹെലികോപ്റ്റര്‍ പൈലറ്റായി. ഇന്ത്യന്‍ നേവിയുടെ തലപ്പത്തെത്തുന്ന ആദ്യ ഹെലികോപ്റ്റര്‍ പൈലറ്റാണിദ്ദേഹം. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ സേനാ ബഹുമതികള്‍ നേടിയിട്ടുണ്ട്.



Tuesday, May 21, 2019

കര്‍ണാടകയ്ക്ക് പുതിയ ചീഫ് ജസ്റ്റീസ്

ജസ്റ്റീസ് അഭയ് ശ്രീനിവാസ ഒക്ക (Justice Abhay Shreeniwas Oka) കര്‍ണാടക ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് ആയി ചുമതലയേറ്റു. മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയായിരുന്നു ഇദ്ദേഹം. 1983ല്‍ അഭിഭാഷകവൃത്തിയില്‍ എത്തിയ ഇദ്ദേഹം 2005ലാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്.

Students India

2019...

2019...

Labels

advt (8) Arts (6) Awards (58) Biology (23) chemistry (13) Economics (4) education (11) Electronics (2) english (10) environment (7) Films (8) General (218) Generals (7) geography (3) Health (7) hindi (5) history (60) language & culture (3) Literature (30) Malayalam (11) Maths (4) Medicine (7) news (190) Nobel prize (7) Nobel prize 2015 (5) Nobel prize 2018 (5) Nobel prize 2020 (6) Notice (3) Obituary (30) peace (1) Personality (19) Physics (34) Politics (30) Republic Day (3) result (5) Science (33) social science (21) Space Science (17) Sports (22) Technology (18) victory (25) wheather (1)

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers