my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Wednesday, July 24, 2019

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി


തെരേസ മെയുടെ പിന്‍ഗാമിയായി വന്ന ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും തിരഞ്ഞെടുത്തു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ബോറിസ് ജോണ്‍സണ്  92,153 വോട്ടും (66 ശതമാനം) ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു.
1940 മുതലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍
1 വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍       (കണ്‍സര്‍വേറ്റീവ്) - 1940-1945
2 ക്ലെമന്റ് .ആര്‍. ആറ്റ് ലി      (ലേബര്‍)               - 1945-1951
3 വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍       (കണ്‍സര്‍വേറ്റീവ്) - 1951-1955
4 ആന്തണി ഈഡന്‍               (കണ്‍സര്‍വേറ്റീവ്) - 1955-1957
5 ഹരോള്‍ഡ് മക് മിലന്‍       (കണ്‍സര്‍വേറ്റീവ്) - 1957-1963
6 അലക് ഡഗ്ലസ്സ് ഹോം       (കണ്‍സര്‍വേറ്റീവ്) - 1963-1964
7 ഹരോള്‍ഡ് വില്‍സണ്‍       (ലേബര്‍)               - 1964-1970
8 ഏഡ്വേര്‍ഡ് ഹീത്ത്           (കണ്‍സര്‍വേറ്റീവ്) - 1970-1974
9 ഹരോള്‍ഡ് വില്‍സണ്‍       (ലേബര്‍)               - 1974-1976
10 ജയിംസ് കലഹന്‍               (ലേബര്‍)               - 1976-1979
11 മാര്‍ഗരറ്റ് താച്ചര്‍              (കണ്‍സര്‍വേറ്റീവ്)  - 1979-1990
12 ജോണ്‍ മേജര്‍              (കണ്‍സര്‍വേറ്റീവ്)  - 1990-1997
13 ടോണി ബ്ലയര്‍              (ലേബര്‍)                       1997-2007
14 ഗോര്‍ഡന്‍ ബ്രൗണ്‍              (ലേബര്‍)                       - 2007-2010
15 ഡേവിഡ് കാമറൂണ്‍      (കണ്‍സര്‍വേറ്റീവ്)  - 2010-2015
15 തെരേസ മെയ്              (കണ്‍സര്‍വേറ്റീവ്)  - 2016-2017

Tuesday, July 23, 2019

ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു


ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ അഭിമാനമായുര്‍ത്തിക്കൊണ്ട് രണ്ടാം ചാന്ദ്ര ദൗത്യത്തിന് തുടക്കമായി. 2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് വിക്ഷേപണം. 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിന് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. 2008 ഒക്ടോബറിലായിരുന്നു ചന്ദ്രയാന്‍1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചത്. 11 വര്‍ഷത്തിനു ശേഷം ഇപ്പോഴിതാ ചന്ദ്രയാന്‍ 2 യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏകദേശം 978 കോടി രൂപയാണ് പദ്ധതി ചെലവ്. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ഈ ദൗത്യം.

Friday, July 19, 2019

കംപ്യൂട്ടർ പാസ്‌വേഡുകളുടെ ഉപജ്ഞാതാവ് ഡോ. ഫെർനാൻഡോ കോർബറ്റോ വിടവാങ്ങി.

പാസ്‌വേഡിന്റെ പിതാവ് കോർബറ്റോ അന്തരിച്ചു. കംപ്യൂട്ടർ ടൈം ഷെയറിങ് എന്ന സംവിധാനത്തിനു തുടക്കം കുറിച്ചതും അദ്ദേഹമാണ്. ഒരു കംപ്യൂട്ടർ സിസ്റ്റം തന്നെ പലർ ഉപയോഗിക്കുമ്പോൾ സ്വകാര്യതയുറപ്പാക്കാനാണ് ഡോ.കോർബറ്റോ പാസ്‌വേഡുകൾ കണ്ടെത്തിയത്.

Monday, July 15, 2019

2019ലെ വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പ്‌ ടെന്നീസ് കിരീടം ജോക്കോവിച്ചും ഹാലെപും നേടി

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് (Novak Djokovic), 2019ലെ വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ടെന്നീസ് കിരീടം നേടി. ഫൈനലില്‍ റോജര്‍ ഫെഡററെ (Roger Federer) തോല്പിച്ചു.
വനിതാവിഭാഗത്തില്‍ റുമേനിയയുടെ സിമോണ ഹാലെപും (Simona Halep) കിരീടം നേടി.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers