my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Monday, February 23, 2015

ഓസ്‌കര്‍ 2015 ബേഡ്മാന്...

ബേഡ്മാന്‍ ഓര്‍ ദി അണ്‍എക്‌സ്‌പെക്റ്റഡ് വെര്‍ച്യു ഓഫ് ഇഗ്നൊറന്‍സ് 87-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി. ഈ ചിത്രം സംവിധാനം ചെയ്ത അലക്‌സാണ്ടര്‍ ജി. ഇന്നാറിറ്റു മികച്ച സംവിധായകനായി. 

അലക്‌സാണ്ടര്‍  ഇന്നാറിറ്റു
എഡ്ഡി റെഡ്‌മെയ്ന്‍
ജൂലിയന്‍ മൂര്‍











സ്റ്റഫന്‍ ഹോക്കിംഗ്‌സിനെ വെള്ളിത്തിരയില്‍ ഉജ്ജ്വലമാക്കിയ എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായപ്പോള്‍ സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ അഭിനയം ജൂലിയന്‍ മൂറിനെ മികച്ച നടിയാക്കി. വിപ്ലാഷ് എന്ന ചിത്രത്തെിലൂടെ ജെ. കെ. സിമ്മണ്‍സ് മികച്ച രണ്ടാമത്തെ നടനും ബോയ്ഹുഡിലൂടെ പട്രീഷ്യ ആര്‍ക്യുറ്റെ മികച്ച സഹനടിയുമായി. 
പോളീഷ് ചിത്രം ഇഡ മികച്ച വിദേശഭാഷ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. പവേല്‍ പൗലിക്വോസ്‌കിയാണ് സംവിധായകന്‍.

ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തില്‍ ഗാന്ധി പ്രതിമ.

ലണ്ടനിലെ പ്രസിദ്ധമായ പാര്‍ലമെന്റ് ചത്വരത്തില്‍ ഇനി മുതല്‍ ഗാന്ധി സാന്നിധ്യം. അവിടെ മാര്‍ച്ച് 14ന് മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുകയാണ്.


മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ദക്ഷിണാഫ്രിക്കന്‍ വിമോചനനായകന്‍ നെല്‍സണ്‍ മണ്ടേലയുടെയും അടക്കം പത്ത് പ്രതിമകള്‍ ഇപ്പോഴുണ്ട്.
ലണ്ടനിലെ ഗാന്ധി സ്റ്റാച്യു മെമ്മോറിയല്‍ ട്രസ്റ്റാണ് പ്രതിമ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കുന്നത്. ഇന്ത്യന്‍ വംശജനായ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മേഘ്‌നാഥ് ദേശായിയാണ് ട്രസ്റ്റ് അധ്യക്ഷന്‍. 10 കോടിയോളം രൂപ മുതല്‍മുടക്ക് വരും.
പ്രശസ്ത ബ്രിട്ടീഷ് ശില്പി ഫിലിപ് ജാക്‌സണാണ് പ്രതിമയുടെ ശില്പി.

Monday, February 16, 2015

വനിതാ ശാസ്ത്രജ്ഞര്‍ക്ക് വൈ. നായുഡമ്മ സ്മാരക പുരസ്‌ക്കാരം

ഐ.എസ്.ആര്‍.ഒ. യിലെ രണ്ട് പ്രമുഖ വനിതാ ശാസ്ത്രജ്ഞര്‍ക്ക് വൈ. നായുഡമ്മ സ്മാരക പുരസ്‌ക്കാരം. അഡ്വാന്‍സ്ഡ് ഡാറ്റാ പ്രോസസിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗീത് വരദനും ഡിആര്‍ഡിഒ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറി ഡയറക്ടര്‍ ഡോ. ടെസി തോമസുമാണ് പുരസ്‌ക്കാര ജേതാക്കള്‍. മിസൈല്‍ ടെക്‌നോളജി, റിമോട് സെന്‍സിംഗ് രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം. 

കെമിക്കല്‍ എന്‍ജിനീയറും ശാസ്ത്രജ്ഞനുമായിരുന്ന യേലവര്‍ത്തി നായുഡമ്മ ആന്ധ്ര സ്വദേശിയായിരുന്നു. ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആറിന്റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1922ല്‍ ജനിച്ച നായുഡമ്മ 1985ല്‍ ഒരു വിമാനാപകടത്തില്‍ കൊല്ല പ്പെടുകയായിരുന്നു. രാജ്യം പത്മശ്രീ പുരസ്‌ക്കാരം നല്‍കി ഈ ശാസ്ത്ര പ്രതിഭയെ ബഹുമാനിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ പേരില്‍ 1986ല്‍ ഏര്‍പ്പെടുത്തപ്പെട്ട വൈ. നായുഡമ്മ പുരസ്‌ക്കാരത്തിന് എം.ജി.കെ. മേനോനും, എം.എസ്. സ്വാമിനാഥനും, ജി. മാധവന്‍ നായരുമടക്കം നിരവധി പ്രമുഖര്‍ അര്‍ഹരായിട്ടുണ്ട്.

Tuesday, February 10, 2015

തലസ്ഥാനം ആം ആദ്മി പിടിച്ചു

ഡല്‍ഹിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജരിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേയ്ക്ക്.


ആകെയുള്ള 70 സീറ്റുകളില്‍ 67 സീറ്റുകളും നേടിയ ആപ് മറ്റു പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപി 3 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി.



Friday, February 6, 2015

ബാലചന്ദ്ര വനാജി നെമാഡേയ്ക്ക് ജ്ഞാനപീഠം

പ്രശസ്ത മറാഠി നോവലിസ്റ്റും കവിയും കഥാകൃത്തുമായ ബാലചന്ദ്ര വനാജി നെമാഡേ സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം നേടി. 

11 ലക്ഷം രൂപയും സരസ്വതീ ശില്‍പവും പ്രശംസാപത്രവും അടങ്ങിയതാണ് രാജ്യത്തെ ഏറ്റവും വലിയ ഈ സാഹിത്യപുരസ്‌ക്കാരം. 
1963ല്‍ പ്രസിദ്ധീകരിച്ച 'കോസല' ആണ് ആദ്യ നോവല്‍. 2010ല്‍ പ്രസിദ്ധീകരിച്ച നോവല്‍ 'ഹിന്ദു' അവസാനകൃതിയും. ഏതാണ്ട് 30 വര്‍ഷത്തെ പഠന ഗവേഷണങ്ങളുടെ ഫലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നോവല്‍ വളരെ യധികം ആസ്വാദകശ്രദ്ധ നേടി. 'ബിദാര്‍', 'ഹൂല്‍', 'ജാരില', 'ഝൂല്‍' എന്നിങ്ങനെ നാലു നോവല്‍ പരമ്പരയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 'മെലഡി', 'ദെഖാനി' എന്നീ കവിതാ സമാഹാരങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.
മുംബൈ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ നെമാഡേ അവിടെത്തന്നെ ദീര്‍ഘകാലം അധ്യാപകനായി. 'വാച' എന്ന ലിറ്റില്‍ മാസികയുടെ പത്രാധിപരുമായിരുന്നു. 
2011ല്‍ പദ്മശ്രീയും മുന്‍പ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇത്തവണത്തേത് അന്‍പതാം ജ്ഞാനപീഠ പുരസ്‌ക്കാര മാണെങ്കിലും ഇത് നല്‍കപ്പെടുന്ന 55-ാമത്തെ എഴുത്തുകാരനാണ് നെമാഡേ. (1967, 1973, 2006, 2009 എന്നീ വര്‍ഷങ്ങളില്‍ ഈരണ്ടുപേര്‍ സമ്മാനിതരായിരുന്നു.)

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers