my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Friday, November 29, 2019

മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം.

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അക്കിത്തം. വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തില്‍ പങ്കാളിയായ വ്യക്തിയാണ് അക്കിത്തം.  1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ ഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.
ചെറുകഥകളും ലേഖനങ്ങളും നാടകവും വിവര്‍ത്തനങ്ങളുമടക്കം നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കള്‍, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിന്‍ പൂക്കള്‍, സഞ്ചാരികള്‍, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, കുതിര്‍ന്ന മണ്ണ്, ധര്‍മ സൂര്യന്‍, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവര്‍ത്തനം (ലേഖനസമാഹാരം)  തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017 ല്‍ പത്മശ്രീ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍, വള്ളത്തോള്‍ സമ്മാനം, ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1926 മാര്‍ച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റിക്കര അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. ലോകപ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.



Sunday, November 17, 2019

ഗോതാബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റ്‌

മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ ഇളയ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ നന്ദസേന ഗോതാബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഹിന്ദ രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി (എസ്.എല്‍.പി.പി) സ്ഥാനാര്‍ത്ഥിയായ ഗോതാബയ അറുപത് ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.എന്‍.പി) സജിത് പ്രേമദാസയായിരുന്നു പ്രധാന എതിരാളി. ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ്പുലികളെ തോല്പിച്ച യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ ഗോതാബയ വിവാദപുരുഷനായിരുന്നു.

Tuesday, November 12, 2019

ടി. എന്‍. ശേഷന്‍ ഓര്‍മയായി

ഇന്ത്യയുടെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി. എന്‍. ശേഷന്‍ 87-ാം വയസില്‍ അന്തരിച്ചു. 1990 ലാണ് ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ടി. എന്‍. ശേഷന്‍ ചുമതലയേല്‍ക്കുന്നത്. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആ പദവിയില്‍ തുടര്‍ന്നു. തമിഴ്‌നാട് കേഡറില്‍ നിന്നുള്ള 1955 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ശേഷന്‍. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും അഴിമതിക്കുമെതിരേ ശേഷന്‍ കൊണ്ടുവന്ന ശക്തമായ നടപടികളാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് വിത്യസ്തനാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നതിന് മുമ്പ് ക്യാബിനറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. സര്‍വീസില്‍നിന്നു വിരമിച്ചതിനു ശേഷം സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് 'ദേശഭക്ത് ട്രസ്റ്റ്' എന്ന സ്ഥാപനവും അദ്ദേഹം തുടങ്ങിയിരുന്നു. 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കെ. ആര്‍. നാരായണന് എതിരെ ശേഷന്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1932 ല്‍ പാലക്കാട് ജില്ലയില്‍ തിരുനെല്ലായിലാണ് തിരുനെല്ലായി നാരായണയ്യര്‍ ശേഷനെന്ന ടിഎന്‍ ശേഷന്‍ ജനിച്ചത്.

ജമ്മു കാശ്മീരിനും ലഡാക്കിനും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍മാര്‍

Radha Krishna Mathur
പുതിയതായി രൂപീകൃതമായ കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ ആദ്യ ലഫ്റ്റ്‌നന്റ് ഗവര്‍ണറായി മുന്‍ ഐഎഎസ് ഓഫീസര്‍ രാധാകൃഷ്ണ മാഥൂര്‍ (Radha Krishna Mathur) നിയമിതനായി. അതോടൊപ്പം ജമ്മു കാശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മുവും (Girish Chandra Murmu) നിയമിതനായി.
1977 ബാച്ച് ത്രിപുര കേഡര്‍ ഐഎഎസ് ഓഫീസറായ മാഥൂര്‍ 2015ല്‍ ഡിഫന്‍സ് സെക്രട്ടറിയായിരിക്കെ വിരമിച്ചു. എന്നാല്‍ പിന്നീട് ചീഫ് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണറായി (CIC) നിയമിതനായ ഇദ്ദേഹം 2018ല്‍ പദവിയൊഴിഞ്ഞു. ഐഐറ്റി കാന്‍പൂരില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഐഐറ്റി ഡല്‍ഹിയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും സ്ലൊവേനിയയില്‍നിന്ന് എംബിഎയും നേടിയിട്ടുണ്ട്. 1953 നവംബര്‍ 25ന് ഉത്തര്‍പ്രദേശിലാണ്  ജനനം.
Girish Chandra Murmu
1985 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറായിരുന്നു മുര്‍മു. ബിരുദാനന്തര ബുരുദത്തിന് ശേഷം ബ്രിട്ടനിലെ ബര്‍മ്മിംങ്ഹാം യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിഎ നേടി. 1959 നവംബര്‍ 21ന് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് ഇദ്ദേഹം ജനിച്ചത്.


ജമ്മു കാശ്മീര്‍ രണ്ടാകുന്നു.


2019 ആഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് 2019 ഒക്‌ടോബര്‍ 31ന് ജമ്മു കാശ്മീര്‍ സംസ്ഥാനം ഇല്ലാതായി. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് നല്‍കപ്പെട്ടിരുന്ന പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതോടെയാണിത്. പകരം ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറി. അവിടെ രണ്ടിടത്തും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരായിരിക്കും ഭരണത്തലവന്മാര്‍.

Wednesday, November 6, 2019

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (KAS) യാഥാര്‍ത്ഥ്യമാവുന്നു.

ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ പുതിയൊരു തലമുറ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ പ്രഖ്യാപിത ലക്ഷ്യം. വികസനവകുപ്പുകളില്‍ പദ്ധതികള്‍ തയ്യാറാക്കാനും അവ നടപ്പിലാക്കുമ്പോഴുള്ള പോരായ്മകള്‍ പരിഹരിക്കാനും പ്രൊഫഷണലുകളായ പുതിയൊരു തലമുറയെ നിയോഗിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍തന്നെ ശാസ്ത്രീയമായ പരിശീലനവും പ്രവൃത്തിപരിചയവും നല്‍കി മികവാര്‍ന്ന വിഭവശേഷി സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുപ്പ്: മൂന്ന് ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക ഘട്ടം 2020 ഫെബ്രുവരിയിലായിരിക്കും നടത്തുക. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് കെ.എ.എസിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനമാണ് സ്ട്രീം 1. സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിരാംഗങ്ങളായ ജീവനക്കാര്‍ക്കുള്ളതാണ് സ്ട്രീം 2. ഒന്നാം ഗസറ്റഡ് തസ്തകയിലുള്ളവര്‍ക്കാണ് സ്ട്രീം 3.
പരീക്ഷാ രീതി: പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെയാണ് പരീക്ഷയുടെ വിവിധ ഘട്ടങ്ങള്‍.
200 മാര്‍ക്കിന്റെ പ്രാഥമിക പരീക്ഷയാണുണ്ടാവുക. 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രാഥമിക പരീക്ഷയിലുള്ളത്. ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. 90 മിനിട്ടാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. പേപ്പര്‍ I ജനറല്‍ സ്റ്റഡീസ് ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. പേപ്പര്‍  II ഒന്നാം ഭാഗത്തില്‍ ജനറല്‍ സ്റ്റഡീസും രണ്ടാം ഭാഗത്തില്‍ ഭാഷാ നൈപുണ്യവുമാണ്. ജനറല്‍ സ്റ്റഡീസിന് 50 മാര്‍ക്കിന്റെയും മലയാളം/ തമിഴ്/ കന്നട ഭാഷാ വിഭാഗം ചോദ്യങ്ങള്‍ക്ക് 30ഉം ഇംഗ്ലീഷിന് 20 മാര്‍ക്കിന്റെയും ചോദ്യങ്ങളുണ്ടായിരിക്കും. ഭാഷാവിഭാഗം ഒഴികെയുള്ള ചോദ്യങ്ങള്‍ ഇവിടെയും ഇംഗ്ലീഷില്‍ തന്നെയായിരിക്കും.
മെയിന്‍ പരീക്ഷ 300 മാര്‍ക്കിന്റെയാണ്. 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. വിവരണാത്മക രീതിയില്‍ നടത്തുന്ന പരീക്ഷയ്ക്ക് ഓരോ പേപ്പറിനും രണ്ട് മണിക്കൂറാണ് ദൈര്‍ഘ്യം. ചോദ്യങ്ങള്‍ ഇംഗ്ലീഷിലാണെങ്കിലും പരീക്ഷാര്‍ഥിക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരമെഴുതാവുന്നതാണ്.
50 മാര്‍ക്കിന്റെ അഭിമുഖം ആണുണ്ടാവുക. പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് റാങ്കിങിന് പരിഗണിക്കില്ല. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെതുമുള്‍പ്പെടെ ആകെ 350ല്‍ ലഭിക്കുന്ന മാര്‍ക്കാണ് റാങ്കിങിന് പരിഗണിക്കുക.


Friday, November 1, 2019

2019 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്.

മലയാളത്തിലെ സമുന്നതനായ എഴുത്തുകാരില്‍ ഒരാളായ ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം. സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.നോവല്‍, ചെറുകഥ, നാടകം, ലേഖനം, പഠനം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഗോവര്‍ധന്റെ യാത്രകള്‍ക്ക് 1997ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1936 ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദിന്റെ ശരിയായ പേര് പി. സച്ചിദാനന്ദന്‍ എന്നാണ്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയ അദ്ദേഹം പട്ടാളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers