ജപ്പാന്‍കാരനായ തകാകി കാജിതയും കാനഡക്കാരന്‍ ആര്‍തര്‍ മക്‌ഡൊണാള്‍ഡും ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം പങ്കിട്ടു.
കണികാപരീക്ഷണശാസ്ത്രജ്ഞരായ ഇരുവരും ന്യൂട്രിനോകളുടെ രൂപമാറ്റം വിശദീകരിച്ച് അവയ്ക്ക് മാസുണ്ട് (പിണ്ഡം) എന്നു തെളിയിച്ചതിനാണ് പുരസ്‌കാരത്തിനര്‍ഹരായത്. ചാര്‍ജില്ലാത്തതും പ്രകാശത്തിന്റെ വേഗതയ്ക്കടുത്ത് വേഗതയുള്ളതുമായ പ്രപഞ്ചത്തിലെ അടിസ്ഥാന കണങ്ങളാണ് ന്യൂട്രിനോകള്‍.
ആര്‍തര്‍ മക്‌ഡൊണാള്‍ഡ്, തകാകി കാജിത |
കാജിത ടോക്കിയോ യൂണിവേഴ്‌സിറ്റിലെ പ്രൊഫസറും അവിടത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്മിക് റേ റിസര്‍ച്ചിന്റെ ഡയറക്ടറുമാണ്. മക്‌ഡൊണാള്‍ഡ് കാനഡയിലെ കിങ്സ്റ്റണിലുള്ള ക്യൂന്‍സ് യൂണി വേഴ്‌സിറ്റിയിലെ ഗവേഷകനുമാണ്.
No comments:
Post a Comment