ലോകമെങ്ങുമുള്ള മിടുക്കരെ പിന്നിലാക്കി ഒരിന്ത്യന്‍ പെണ്‍കുട്ടി ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാം സ്ഥാനത്ത്! ഒഡീഷക്കാരി ശ്രീപദ ശ്രീസായി ലളിത പ്രസീദയാണ് ആ മിടുക്കി.
വെറും 13 വയസ്സുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് അറിയുമ്പോഴാണ് നേട്ടത്തിന്റെ മാറ്റു കൂടുന്നത്. 10, 000 ഡോളര്‍ സമ്മാനത്തുക ലഭിക്കും. ചോളക്കതിര്‍ കൊണ്ട് ഫാക്ടറിയിലെയും മറ്റും മലിനജലം ശുചീകരിക്കുന്ന വിദ്യയാണ് ഈ മിടുക്കിയെ സമ്മാനാര്‍ഹയാക്കിയത്. ഉപയോഗശൂന്യമായ ചോളക്കതിര്‍ ഉപയോഗിച്ച് 70 ശതമാനം വരെ മലിനജലം ശുദ്ധീകരിച്ചെടുക്കാമെന്ന് തെളിയിച്ചു ശ്രീപ്രദ.
ഒഡീഷയിലെ കോറാഡ്പൂര്‍ ജില്ലയിലെ ഡിപിഎസ് ദമാന്‍ ജോദി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കുട്ടി.
No comments:
Post a Comment