ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തിന് ഔദ്യോഗിക ചിത്രശലഭം. മഹാരാഷ്ട്രയാണ് ഇത്തരത്തില്‍ വ്യത്യസ്തത കാട്ടിയത്. ചിത്രശലഭങ്ങളില്‍ വലിപ്പം കൊണ്ട് രണ്ടാമതായ ബ്ലൂ മര്‍മണ്‍ (Papilio Polymnestor) ആണ് സംസ്ഥാനത്തിന്റെ സ്വന്തം ചിത്രശലഭമായി മാറിയിരിക്കുന്നത്.
ഇവയുടെ ചിറകുകള്‍ക്ക് കറുപ്പും വെല്‍വെറ്റും ചേര്‍ന്ന നിറമാണ്. അതില്‍ നീല കുത്തുകളുണ്ടാവും. ചിറകിന്റെ പിന്നഗ്രത്തിനടിയില്‍ കറുപ്പു നിറം. ശരീരത്തിന്റെ ഒരു വശത്ത് ചുവപ്പു കുത്തുകള്‍. മഹാരാഷ്ട്രയിലെ പശ്ചിമഘട്ടപ്രദേശങ്ങളിലും തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും പിന്നെ ശ്രീലങ്കയിലുമാണിവ കാണപ്പെടുന്നത്.
സതേണ്‍ ബേര്‍ഡ് വിംഗ് എന്നയിനമാണ് ചിത്രശലഭങ്ങളില്‍ ഏറ്റവും വലിയത്. അതു കഴിഞ്ഞാല്‍ പിന്നെ ബ്ലൂ മര്‍മണ്‍ തന്നെ.
No comments:
Post a Comment