രാജ്യമൊട്ടാകെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പുതിയൊരു ബോസ് വരുന്നു...! ആരാണീ ബോസെന്നല്ലേ...?
ഇതൊരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് അഥവാ സി-ഡാക് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം. ബോസ് എന്നാല്‍ ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി വികസിപ്പിച്ചിട്ടുള്ള ബോസ് ഉപയോരിക്കുന്നതിലൂടെ വിന്‍ഡോസ് പോലുള്ള പണംമുടക്കുള്ള സോഫ്റ്റ് വെയറുകളുടെ ഉപയോഗം കുറയ്ക്കുകയും അതുവഴി വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2007ല്‍ ആദ്യമായി വികസിപ്പിച്ച ബോസ് പോരായ്മകളെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ വരുന്നത്.
സര്‍ക്കാര്‍ സിസ്റ്റങ്ങളില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയുകയും ഡാറ്റാ ചോര്‍ച്ച പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളോടുകൂടിയാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റമെത്തുന്നത്.
No comments:
Post a Comment