കുട്ടികളുടെ ഉന്നമനത്തിനായി ശ്രദ്ധേയമുന്നേറ്റങ്ങള്‍ നടത്തുന്ന കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ദി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് ഇത്തവണ ലൈബീരിയക്കാരനായ അബ്രഹാം കെയ്റ്റ അര്‍ഹനായി.
ആഭ്യന്തരയുദ്ധങ്ങളിലും അക്രമങ്ങളിലും പെട്ട് ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിനായി നടത്തിയ പോരാട്ടങ്ങളാണ് പതിനേഴ് വയസ്സുകാരനായ അബ്രഹാമിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. അബ്രഹാമിന്റെ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ലൈബീരിയന്‍ പാര്‍ലമെന്റ് കുട്ടികളുടെ അവകാശങ്ങള്‍ക്കായി പുതിയ നിയമം പാസാക്കുകയു~ായി.
2013ല്‍ മലാല യൂസഫ്‌സായിക്ക് ഈ പുരസ്‌കാരം ലഭിച്ചിരുന്നു. 2006ല്‍ ഇന്ത്യക്കാരനായ ഓം പ്രകാശ് ഗുര്‍ജറിനും (രാജസ്ഥാന്‍), 2014ല്‍ ഇന്ത്യന്‍ വംശജയായ നേഹ ഗുപ്തയ്ക്കും ഈ പുരസ്‌കാരം ലഭിച്ചിട്ടു~്.
മലാല, നേഹ ഗുപ്ത, ഓം പ്രകാശ് ഗുര്‍ജര്‍ |
No comments:
Post a Comment