യു.കെ.യിലെ ഏറ്റവുംവലിയ ബാലസാഹിത്യ പുരസ്‌കാരമായ 'കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡ്' ഇന്ത്യന്‍വംശജയ്ക്ക്. ജസ്ബിന്ദര്‍ ബിലാന്‍ എന്ന എഴുത്തുകാരിയുടെ ആദ്യ ബാലസാഹിത്യ നോവലാണ് ഈ പുരസ്‌കാരത്തിനര്‍ഹമായത്. 144 പുസ്തകങ്ങളുടെ പട്ടികയില്‍നിന്നാണ് ജസ്ബിന്ദറിന്റെ 'ആഷ ആന്‍ഡ് ദ സ്പിരിറ്റ് ബേഡ്' എന്നപുസ്തകം പുരസ്‌കാരത്തിനര്‍ഹമായത്. ഇന്ത്യയിലെ ഹിമാലയന്‍താഴ്‌വരയിലെ എഴുത്തുകാരിയുടെ കുട്ടിക്കാലവും മുത്തശ്ശിയുമായുള്ള ബന്ധത്തിന്റെയുമൊക്കെ കഥപറയുന്നതാണ് ഈ പുസ്തകം. നാലരലക്ഷം രൂപയാണു സമ്മാനത്തുക.
2019-ല്‍ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ബിലാന്റെ കുട്ടിക്കാലത്താണ് കുടുംബം ഇംഗ്ലണ്ടിലേക്കു കുടിയേറിയത്. ബാത്തിലെ സ്‌കൂളില്‍ അധ്യാപികയാണിപ്പോള്‍ ജസ്ബിന്ദര്‍.
Yoyo
ReplyDeleteThis is not yoyo
DeletePrrrrr
ReplyDeleteWhat prrrrr
Delete