സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം ടുണീഷ്യയിലെ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ് എന്ന സംഘടയ്ക്ക് ലഭിച്ചു. സ്വേഛാധിപത്യത്തിനെതിരായി അറബ് ലോകത്ത് ആദ്യമായി ശബ്ദമുയര്‍ന്നത് ടുണീഷ്യയിലാണ്. അത് ആ മേഖലയിലാകെ പടര്‍ന്ന മുല്ലപ്പൂ വിപ്ലവമായി. മുല്ലപ്പൂ വിപ്ലവത്തിന് ശേഷം അരാജകത്വത്തിലേക്ക് വീണുപോകുമായിരുന്ന ടുണീഷ്യയെ ജാധിപത്യത്തിലേക്ക് കൈപിടിക്കുന്നതിന് ഇടനില നിന്ന സംഘടനയാണ് നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ്.
|
സമാധാന സമ്മാനം നേടിയ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിലുള്‍പ്പെട്ട
നാല് ടുണീഷ്യന്‍ സംഘടനകളുടെ നേതാക്കള്‍ |
2010 അവസാനമാണ് അന്നത്തെ പ്രസിഡന്റ് സൈന്‍ എല്‍ അബിദിനെ പുറത്താക്കുന്നതിലേക്ക് നയിച്ച വിപ്ലവം ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ടത്. 2011 ല്‍ പൊതു തിരഞ്ഞെടുപ്പ് നടന്നു. തുടര്‍ന്ന അധികാരകൈമാറ്റം സംബന്ധിച്ച് ഇസ്ലാമിസ്റ്റുകളും മതേതര പാര്‍ട്ടികളും തമ്മില്‍ വലിയ സംഘര്‍ഷങ്ങളുണ്ടാകാതെ ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് ക്വാര്‍ടെറ്റിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു.
ജനാധിപത്യ ടുണീഷ്യയ്ക്കുവേണ്ടി രക്തസാക്ഷികളായവര്‍ക്കാണ് നോബെല്‍ ജേതാക്കള്‍ ഈ പുരസ്‌കാരം സമര്‍പ്പിച്ചത്.
No comments:
Post a Comment