|
Hillel Furstenberg |
ഗണിത നോബല്‍ എന്ന് പുകഴ്‌പെറ്റ ആബേല്‍ പുരസ്‌കാരം (Abel Prize) ഇത്തവണ രണ്ടുപേര്‍ പങ്കിട്ടു. ഇസ്രയേലി ഗണിതജ്ഞന്‍ ഹില്ലേല്‍ ഫസ്റ്റന്‍ബര്‍ഗ് (Hillel Furstenberg),
|
Gregory Margulis |
റഷ്യന്‍-അമേരിക്കന്‍ വംശജനായ ഗ്രിഗറി മാര്‍ഗലിസ് (Gregory Margulis) എന്നിവരാണ് പുരസ്‌കാരജേതാക്കള്‍. നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് സമ്മാനിക്കുന്ന ലോകപ്രസിദ്ധമായ ഒരു പുരസ്‌കാരമാണിത്. ഗണിതശാസ്ത്രത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കുന്ന വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കപ്പെടുന്നത്. നോര്‍വീജിയന്‍ ഗണിതശാസ്ത്രജ്ഞന്‍ നീല്‍സ് ഹെന്റിക് ആബേലിന്റെ (Niels Henrik Abel) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തപ്പെട്ടതാണ് ഈ സമ്മാനം.
Good information
ReplyDelete