സംഗീത ലോകത്തിന് തീരാനഷ്ടമായി രണ്ട് അതുല്യപ്രതിഭകള്‍ നമ്മെ വിട്ടു പിരിഞ്ഞു. സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിനിന്റെയും പുല്ലാങ്കുഴല്‍ സമ്രാട്ട് എന്‍. രമണിയുടെയും വിയോഗമാണ് നികത്താനാവാത്ത വിടവ് സൃഷ്ടിച്ച് ഇഹലോകവാസം വെടിഞ്ഞത്.
1944ല്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് രവീന്ദ്ര ജെയിന്‍ ജനിച്ചത്. ഹിന്ദിക്കു പുറമെ മലയാളത്തിലും മറ്റ് നിരവധി ഇന്ത്യന്‍ ഭാഷകളിലെ സിനിമാ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളികളുടെ സ്വന്തം ഗാനഗന്ധര്‍വന്‍ യേശുദാസിനോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ജെയിന്‍. 2015ല്‍ പദ്മശ്രീ നല്‍കി രാജ്യം ഈ അനുഗ്രഹീത കലാകാരനെ അംഗീകരിച്ചിരുന്നു.
1934ല്‍ തമിഴ്‌നാട്ടിലെ തിരുവാരൂരിലാണ് രമണി ജനിച്ചത്. പുല്ലാങ്കുഴല്‍ വാദനം രമണിക്ക് കുടുംബകാര്യമായിരുന്നു. അഞ്ചാമത്തെ വയസ്സില്‍ രമണി പുല്ലാങ്കുഴല്‍ പരിശീലനം തുടങ്ങിയിരുന്നു. 8-ാം വയസ്സില്‍ ആദ്യ കച്ചേരി. പുല്ലാങ്കുഴലിലെ അദ്ഭുതം റ്റി. ആര്‍. മഹാലിംഗത്തിന്റെ ശിഷ്യനായതോടെ രമണിയുടെ കഴിവുകള്‍ തേച്ചുമിനുക്കപ്പെട്ടു.
പദ്മശ്രീയും സംഗീത കലാനിധിയും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
No comments:
Post a Comment