'Hindi Jagat-Vistar and Sambhavnaye' എന്ന തീമുമായി പത്താമത് ലോക ഹിന്ദി കോണ്‍ഫറന്‍സ് മധ്യപ്രദേശിലെ ഭോപ്പാലില്‍ വച്ചു നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം നിര്‍വഹിച്ചു.
32 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹിന്ദി കോണ്‍ഫറന്‍സിന് രാജ്യം ആതിഥ്യമരുളുന്നത്. മധ്യപ്രദേശ് സര്‍ക്കാരും കേന്ദ്ര വിദേശകാര്യവകുപ്പും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. 39 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
1975ല്‍ നാഗ്പൂരില്‍ വച്ചായിരുന്നു ആദ്യ ഹിന്ദി കോണ്‍ഫറന്‍സ്. അതേത്തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി 10ന് ലോക ഹിന്ദി ദിനമായി ആചരിച്ചു തുടങ്ങി.
No comments:
Post a Comment