my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Showing posts with label Sports. Show all posts
Showing posts with label Sports. Show all posts

Wednesday, May 18, 2022

തോമസ് കപ്പില്‍ ഇന്ത്യന്‍ വസന്തം...!


രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ പുരുഷ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പായ തോമസ് കപ്പില്‍ (Thomas Cup) ഇന്ത്യയ്ക്ക് കിരീടം. കലാശപോരാട്ടത്തില്‍ ഇന്തൊനീഷ്യയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ടീം ഇതാദ്യമായി കിരീടം നേടി ചരിത്രമെഴുതി.
ഈ ചാംപ്യന്‍ഷിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍  ചൈനീസ് തായ്‌പേയിയോടു മാത്രമാണ് തോല്‍വി വഴങ്ങിയത്.  ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ കരുത്തരായ ഡെന്‍മാര്‍ക്കിനെയും തകര്‍ത്തു മുന്നേറിയ ഇന്ത്യ ഫൈനലില്‍ മുന്‍പ് 14 തവണ ചാംപ്യന്‍മാരായിട്ടുള്ള ഇന്തൊനേഷ്യയെ നിഷ്പ്രഭരാക്കി വിജയകിരീടമണിഞ്ഞു.
കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, എച്ച്. എസ്. പ്രണോയ് എന്നിവര്‍ സിംഗിള്‍സിലും ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ്, എം.ആര്‍.അര്‍ജുന്‍ എന്നിവര്‍ ഡബിള്‍സിലും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. ഇതില്‍ പ്രണോയിയും അര്‍ജുനും മലയാളികളാണ്.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (BWF) അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ തമ്മിലുള്ള അന്താരാഷ്ട്ര പുരുഷ ബാഡ്മിന്റണ്‍ മത്സരമായ തോമസ് കപ്പിന്റെ ആദ്യ ടൂര്‍ണമെന്റ് നടന്നത് 1948-1949 വര്‍ഷത്തിലാണ്. 1982 നു ശേഷം രണ്ട് വര്‍ഷത്തിലൊരിക്കലാണ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തപ്പെടുന്നത്. 1990 കളുടെ തുടക്കത്തില്‍ ഇംഗ്ലീഷ് ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന സര്‍ ജോര്‍ജ്ജ് അലന്‍ തോമസ് (Sir George Alan Thomas) ആയിരുന്നു ഇത്തരമൊരു ചാംപ്യന്‍ഷിപ്പിന്റെ ആശയം മുന്നോട്ടു വച്ചത്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് തോമസ് കപ്പ് എന്ന പേര് നല്‍കിയിരിക്കുന്നത്.

Friday, March 20, 2020

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ ബാനര്‍ജി അന്തരിച്ചു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ പി.കെ ബാനര്‍ജി (Pradip Kumar Banerjee) അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു
1960ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ചത് പി.കെ ബാനര്‍ജിയായിരുന്നു. 1962ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17ാം മിനിറ്റില്‍ ഗോള്‍ നേടി. ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1956ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 4-2 ന് തോല്‍പ്പിച്ച കളിയില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചു. 1961ല്‍ അര്‍ജുന പുരസ്‌കാരവും 1990ല്‍ പദ്മ ശ്രീ പുരസ്‌കാരവും ലഭിച്ചു. 1936 ജൂണ്‍ 23ന്  ബംഗാളിലെ ജല്‍പായ്ഗുരിയുടെ പ്രാന്തപ്രദേശമായ മൊയ്‌നാപുരിയിലാണ് ബാനര്‍ജിയുടെ ജനനം. കുടുംബം ജംഷഡ്പൂരിലേക്ക് പിന്നീട് താമസം മാറ്റി. മക്കള്‍: പൗല ബാനര്‍ജി, പൂര്‍ണ ബാനര്‍ജി


Monday, February 17, 2020

ലോറസ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്.

ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍.
കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ലഭിച്ചത്. 2011 ലെ ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്‌കാരം.
'ഒരു രാജ്യത്തിന്റെ ചുമലില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
Lionel Messi
Lewis Hamilton
അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയും ഫോര്‍മുല വണ്‍ കാറോട്ട താരം ലൂയി ഹാമില്‍ട്ടണും മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. തുല്ല്യ വോട്ട് ലഭിച്ചതോടെയാണ് മെസ്സിയും ഹാമില്‍ട്ടണും പുരസ്‌കാരം പങ്കുവെച്ചത്.
Simone Biles
മികച്ച വനിതാതാരത്തിനുള്ള അവാര്‍ഡ് ജിംനാസ്റ്റിക്‌സിലെ ലോകാഭിമാനമായ അമേരിക്കയുടെ സിമോണ്‍ ബൈല്‍സിന് ലഭിച്ചു.

Monday, September 9, 2019

കനേഡിയന്‍ താരം ബെനിക്ക ആന്ദ്രീസ്‌ക്കുവിന് യു.എസ്. ഓപ്പണ്‍ വതിനാ ടെന്നിസ് കിരീടം

ഏഴാം കിരീടം ലക്ഷ്യമിട്ടുവന്ന മുപ്പത്തിയേഴുകാരിയായ സെറീനയെ അട്ടിമറിച്ച പത്തൊന്‍പതുകാരി ബെനിക്ക ആന്ദ്രീസ്‌ക്കു കിരീടം. കാനഡക്കാരിയായ ആന്ദ്രീസ്‌ക്കുവിന്റെ കന്നി ഗ്രാന്‍സ്ലാം കിരീടമാണിത്. 6-3, 7-5 എന്ന സ്‌കോറില്‍ നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു ആന്ദ്രീസ്‌ക്കുവിന്റെ
കിരീടവിജയം. ഒരു മേജര്‍ ടെന്നിസ് ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ആദ്യ കനേഡിയന്‍ താരമാണ് ആന്ദ്രീസ്‌ക്കു. മറിയ ഷറപ്പോവ വിജയിച്ചശേഷം ഒരു ഗ്രാസ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ടീനേജ് താരം കൂടിയാണ് ആന്ദ്രീസ്‌ക്കു.




റാഫേല്‍ നദാലിന് യു.എസ് ഓപ്പണ്‍ ടെന്നീസ് കിരീടം.

റഷ്യന്‍ താരം ഡാനില്‍ മെദ്വെദേവിനെ കീഴടക്കി റാഫേല്‍ നദാലിന് യു.എസ് ഓപ്പണ്‍ ടെന്നീസ് കിരീടം. സ്‌കോര്‍: 7-5, 6-3, 5-7, 4-6, 6-4. നഡാലിന്റെ കരിയറിലെ 19-ാം ഗ്രാന്‍സ്ലാം കിരീടം.ഇനി റോജര്‍ ഫെഡററുടെ 20 ഗ്രാന്‍സ്ലാമെന്ന നേട്ടത്തിനൊപ്പമെത്താന്‍ നദാലിന് ഒരൊറ്റ കിരീടം കൂടി മതി. കിരീടത്തിന്റെ എണ്ണത്തില്‍ ഫെഡറര്‍ക്കും നദാലിനും താഴെ ദ്യോക്കോവിച്ചാണുള്ളത്. ദ്യോകോയുടെ അക്കൗണ്ടില്‍ 16 കിരീടങ്ങളുണ്ട്. 14 കിരീടവുമായി പീറ്റ് സാപ്രസ് നാലാമതാണ്.

Wednesday, September 4, 2019

2019ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍


Bajrang Punia
2019ലെ ദേശീയ കായിക പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുസ്തി താരം ബജ്‌രംഗ് പുനിയ (Bajrang Punia),
Deepa Malik
പാരാലിംപിക്‌സ് മെഡല്‍ ജേതാവ് ദീപാ മാലിക് (Deepa Malik) എന്നിവര്‍ രാജ്യത്തെ പരമാന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌നയ്ക്ക് (Khel Ratna) അര്‍ഹരായി.
മൂന്ന് മലയാളികള്‍ക്ക് ഇത്തവണ പുരസ്‌കാരം ലഭിച്ചു. അത്‌ലറ്റ് മുഹമ്മദ് അനസ് യഹിയയ്ക്ക് അര്‍ജുന അവാര്‍ഡും ബാഡ്മിന്റണ്‍ കോച്ച് വിമല്‍കുമാറിന് ദ്രോണാചാര്യ പുരസ്‌കാരവും മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രഡറിക്‌സിന് ധ്യാന്‍ ചന്ദ് പുരസ്‌കാരവും ലഭിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ്, കബഡി താരം അജയ് താക്കൂര്‍, കാറോട്ടക്കാരന്‍ ഗൗരവ് ഗില്‍, ഷൂട്ടിംഗ് താരം അന്‍ജും മൗദ്ഗില്‍, ഫുട്‌ബോള്‍ താരം ഗുര്‍പ്രീത് സിംഗ് സന്ധു, അത്‌ലറ്റ് സ്വപ്ന ബര്‍മന്‍, ബാഡ്മിന്റന്‍ താരം സായ് പ്രണീത് തുടങ്ങിയവര്‍ അര്‍ജുന പുരസ്‌കാര പട്ടികയിലിടം പിടിച്ചവരില്‍പ്പെടുന്നു.

Thursday, August 29, 2019

പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് കിരീടം മാനസി നയന ജോഷിക്ക്‌.

പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കിരീടമുയര്‍ത്തി മാനസി. ഗുജറാത്തിലെ രാജ്‌കോട്ടില്‍നിന്നുള്ള 30-കാരിയായ മാനസി ഫൈനലില്‍ ഇന്ത്യയുടെതന്നെ പാരുള്‍ പാര്‍മറെ തോല്‍പ്പിച്ചാണ് (21-12, 21-7) കിരീടം നേടിയത്. എസ്.എല്‍. 3 വിഭാഗത്തില്‍ മൂന്ന് തവണ ലോക കിരീടം നേടിയ താരമാണ് പാരുള്‍.

ആറാം വയസ്സില്‍ ബാഡ്മിന്റണ്‍ കളി തുടങ്ങിയ മാനസി 2015-ല്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് വിഭാഗത്തില്‍ വെള്ളി നേടി.
2017-ല്‍ വനിത വിഭാഗത്തില്‍ വെങ്കലം നേടിയ താരം പി. ഗോപീചന്ദിന്റെ കീഴില്‍  പരിശീലനം നടത്തി 2019 പാര ഒളിമ്പിക്സില്‍ ഇപ്പോള്‍ സ്വര്‍ണവും നേടി. പ്രധാനമന്ത്രി അഭിനന്ദിച്ചു. കായികമന്ത്രി 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു.


Monday, August 26, 2019

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് സ്വര്‍ണ്ണം.

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പി.വി. സിന്ധുവെന്ന പുസര്‍ല വെങ്കിട്ട സിന്ധു ഞായറാഴ്ച രചിച്ചത് ചരിത്രം. ലോക അഞ്ചാം നമ്പര്‍ താരമായ ഈ
 ഹൈദരാബാദുകാരി, നാലാം നമ്പര്‍ താരമായ ഒകുഹാരയെ വെറും 38 മിനിറ്റിനുള്ളില്‍ വീഴ്ത്തിയാണ് വിജയമാഘോഷിച്ചത്. സ്‌കോര്‍: 21-7, 21-7.
ലോകചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാംവട്ടമാണ് സിന്ധു മല്‍സരിച്ചത്. 2017 ല്‍ ഒകുഹാരയോടും 2018 ല്‍ കരോലിന മാര്‍ലിനോടും സിന്ധു പരാജയപ്പെട്ടിരുന്നു.
ലോകപ്രശസ്ത ധനകാര്യമാസികയായ ഫോബ്‌സിന്റെ 2018'-19-ലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് സിന്ധുവുണ്ട്. പുതിയ നേട്ടംകൊണ്ട് തന്റെ പേര് തങ്കലിപിയാല്‍ എഴുതുകയാണ് പുസര്‍ല വെങ്കിട്ട സിന്ധു.


Monday, July 15, 2019

2019ലെ വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പ്‌ ടെന്നീസ് കിരീടം ജോക്കോവിച്ചും ഹാലെപും നേടി

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് (Novak Djokovic), 2019ലെ വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ടെന്നീസ് കിരീടം നേടി. ഫൈനലില്‍ റോജര്‍ ഫെഡററെ (Roger Federer) തോല്പിച്ചു.
വനിതാവിഭാഗത്തില്‍ റുമേനിയയുടെ സിമോണ ഹാലെപും (Simona Halep) കിരീടം നേടി.

Thursday, June 20, 2019

റാഫേല്‍ നദാലിന് വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടം

കളിമണ്‍ കോര്‍ട്ടിലെ തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചുകൊണ്ട് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ (Rafael Nadal) ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് കിരീടം നേടി. ആസ്‌ട്രേലിയയുടെ ഡൊമിനിക് തീമിനെ തോല്പിച്ച് ഇത്തവണ നേടിയത് ഫ്രഞ്ച് ഓപണിലെ 12-ാം കിരീടം. ഏതെങ്കിലുമൊരു  ഗ്രാന്‍ഡ്സ്ലാം ടെന്നീസ് കിരീടം 12 തവണ നേടുന്ന ചരിത്രത്തിലെ ആദ്യ താരവുമായി നദാല്‍.
ആസ്‌ട്രേലിയയുടെ ആഷ്‌ലീ ബാര്‍ട്ടിയാണ് (Ashleigh Barty) ഇത്തവണ വനിതാ വിഭാഗം ജേതാവ്.

Saturday, May 18, 2019

കാമി റിത ഷെര്‍പ 23-ാമത് തവണ എവറസ്റ്റിന് മുകളില്‍!

നേപ്പാളി പര്‍വതാരോഹകന്‍ കാമി റിത ഷെര്‍പയ്ക്ക് (Kami Rita Sherpa)  ) എവറസ്റ്റ് കയറ്റം പൂ പറിക്കുന്നതുപോലെ ലളിതമാണ്! ഒന്നും രണ്ടുമല്ല, ഇരുപത്തിമൂന്ന് തവണയാണ് ഇദ്ദേഹം ഏവറസ്റ്റിന് മുകളിലെത്തിയത്! 2018 മെയ് 20ന് 22-ാമത് തവണ എവറസ്റ്റിലെത്തിയപ്പോള്‍ കാമി ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി മാറിയിരുന്നു. ഇപ്പോഴിതാ 2019 മെയ് 15ന് ഒരിക്കല്‍ കൂടി അദ്ദേഹം ഈ നേട്ടത്തിലെത്തിയിരിക്കുകയാണ്. 25 തവണ എവറസ്റ്റിലെത്തുക എന്നതാണത്രേ ഇദ്ദേഹത്തിന്റെ ലക്ഷ്യം! കാമിയുടെ പിതാവ് ആദ്യകാല എവറസ്റ്റ് ഗൈഡുമാരിലൊരാളായിരുന്നു. സഹോദരനാകട്ടെ 17 തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തിയും.
നേപ്പാളുകാര്‍ തന്നെയായ അപ്പ ഷെര്‍പ്പയും (Apa Sherpa) ഫുര്‍ബ താഷി ഷെര്‍പ്പയും (Phurba Tashi Sherpa) 21 തവണ എവറസ്റ്റ് കീഴടക്കിയവരാണ്.

Sunday, May 12, 2019

നാലാം ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്.


ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആവേശപോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം. അവസാന പന്തില്‍ മലിംഗ ശര്‍ദ്ധുല്‍ ഠാക്കൂറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ചെന്നൈയെ ഒരൊറ്റ റണ്ണിന് തോല്‍പ്പിച്ചു. ഐപിഎല്‍ കിരീടം നാല് തവണ നേടുന്ന ആദ്യ ടീമായി മുംബൈ ചരിത്രത്തില്‍ ഇടം നേടി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് അടിച്ചു.

Monday, September 14, 2015

യു.എസ്. ഓപ്പണിലും ഇന്ത്യന്‍ വസന്തം...!


പ്രമുഖ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ യു. എസ്. ഓപ്പണിലും ഈ വര്‍ഷം ഇന്ത്യയ്ക്ക് തിളക്കം. 
മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ് സ്വിസ് താരം മാര്‍ടിന ഹിന്‍ജിസുമൊത്ത് വിംബിള്‍ഡണിലെ വിജയം ഇവിടെയും ആവര്‍ത്തിച്ചു. ഇന്ത്യയുടെ സാനിയ മിര്‍സയും മാര്‍ടിന ഹിന്‍ജിസും ചേര്‍ന്ന ലോക ഒന്നാം നമ്പര്‍ ജോഡി വനിതകളുടെ ഡബിള്‍സില്‍ കിരീടം നേടി. വിംബിള്‍ഡണിലും ഇവര്‍ തന്നെയായിരുന്നു വിജയികള്‍. 
ജോകോവിച്ചും പെന്നേറ്റയും ട്രോഫികളുമായി
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോകോവിച്ച് റോജര്‍ ഫെഡററെ തോല്പിച്ച് കിരീടത്തില്‍ മുത്തമിട്ടു. ഇറ്റാലിയന്‍ താരങ്ങള്‍ തമ്മില്‍ മത്സരിച്ച വനിതാ ഫൈനലില്‍ റോബര്‍ട്ട വിന്‍ചിയെ പരാജയപ്പെടുത്തി ഫ്‌ളാ
വിയ പെന്നേറ്റ കിരീടം നേടി. 





Monday, August 17, 2015

സൈന നെഹ്‌വാളിന് ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി


ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വച്ചു നടന്ന ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്‌പെയിന്‍ താരവും ലോക ഒന്നാം നമ്പറുമായ കരോലിന മരിന്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ തോല്പിച്ച് കിരീടം നേടി. വെള്ളി നേടിയ സൈന ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി.
സൈനയും കരോലിനയും മെഡലുകളുമായി

പി. വി. സിന്ധു ഇതിനുമുന്‍പ് രണ്ടു തവണ (2013, 2014) വെങ്കലമെഡല്‍ നേടിയിട്ടുണ്ട്‌. 
പുരുഷവിഭാഗത്തില്‍ ചൈനയുടെ ചെന്‍ ലോംഗ് മലേഷ്യയുടെ ലീ ചോംഗ് വെയ്‌യെ തോല്പിച്ച് കിരീടം ചൂടി.

Tuesday, August 11, 2015

സാനിയ ഖേല്‍ രത്‌ന, ശ്രീജേഷ്‌ അര്‍ജുന

ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരം രാജീവ് ഗാന്ധി ഖേല്‍ രത്‌ന ഇക്കുറി ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക്.

വനിത ഡബിള്‍സില്‍ അടുത്തയിടെ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ സാനിയയ്ക്ക് ഇത് ഇരട്ടി മധുരമായി. ഈ വര്‍ഷം വിംബിള്‍ഡണ്‍ ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ നേടിയ സാനിയ 2014 ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം ലഭിച്ചു.

ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തില്‍ മുഖ്യ പങ്കു വഹിച്ചത് ശ്രീജേഷായിരുന്നു. ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് മലയാളിയായ ശ്രീജേഷ്.


ഖേല്‍ രത്‌ന വിജയികള്‍ ഇതുവരെ
1991–92 -  Viswanathan Anand
1992–93 - Geet Sethi
1994–95 - Cdr. Homi D. Motivala
        - Lt. Cdr. P. K. Garg
1995–96 - Karnam Malleswari
1996–97 - Nameirakpam Kunjarani
        - Leander Paes
1997–98 - Sachin Tendulkar
1998–99 - Jyotirmoyee Sikdar
1999–2000 - Dhanraj Pillay
2000–01 - Pullela Gopichand
2001–02 - Abhinav Bindra
2002–03 - Anjali Bhagwat
        - K. M. Beenamol
2003–04 - Anju Bobby George
2004–05 - Lt. Col Rajyavardhan Singh Rathore
2005–06 - Pankaj Advani
2006–07 - Manavjit Singh Sandhu
2007–08 - Mahendra Singh Dhoni
2008–09 - Mary Kom
        - Vijender Singh
2009–10 - Saina Nehwal
2010–11 - Gagan Narang
2011–12 - Vijay Kumar
        - Yogeshwar Dutt
2012–13 - Ronjan Sodhi

(1993 - 94, 2013 - 14 വര്‍ഷങ്ങളില്‍ ആര്‍ക്കും ഖേല്‍ രത്‌ന നല്‍കിയിരുന്നില്ല.)

Sunday, June 28, 2015

സത്‌നാം സിംഗ് എന്‍ബിഎയില്‍

അമേരിക്കയിലെ പ്രശസ്തമായ ബാസ്‌കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ യിലേക്കൊരു ഇന്ത്യക്കാരന്‍! എന്‍ബിഎയിലെ പ്രശസ്തമായ ഡള്ളാസ് മാവെറിക്‌സിനു വേണ്ടിയാണ് സത്‌നാം സിംഗ് ഭമര എന്ന പത്തൊന്‍പതു വയസ്സുള്ള  ഈ പഞ്ചാബുകാരന്‍ കളിക്കുക. 

പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ ബല്ലോകെ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നാണ് ഈ പയ്യന്റെ വരവ്. ഉയരം ഏഴടി രണ്ടിഞ്ച്. 2010 മുതല്‍ ഒരു സ്‌കോളര്‍ഷിപ് നേടി അമേരിക്കയിലെ ഐഎംജി അക്കാദമിയില്‍ ബാസ്‌ക്കറ്റ് പരിശീലനം നേടുകയായിരുന്നു കക്ഷി. 2011 ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തി.
സിം ഫുല്ലര്‍ എന്ന ഇന്ത്യന്‍ വംശജന്‍ മുന്‍പ് എന്‍ബിഎയില്‍ കളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം കാനഡയിലാണ് ജനിച്ചത്.

Saturday, May 16, 2015

ലോക സ്‌കൂള്‍ ചെസ് കിരീടം തേജസ്വിനിയ്ക്ക്‌

ലോക സ്‌കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരിയായ തേജസ്വിനി സാഗറിന് കിരീടം. മാസങ്ങള്‍ക്കു മുന്‍പു നടന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസിലും സ്വര്‍ണ്ണം നേടിയത് ഈ മിടുക്കിയായിരുന്നു. 


ഔറംഗാബാദ് സ്വദേശിനിയായ തേജസ്വിനി അണ്ടര്‍-15 വിഭാഗത്തിലെ ലോകകിരീടമാണ് നേടിയിരിക്കുന്നത്. ആകെ ഏഴു പോയിന്റുകള്‍ നേടി. റഷ്യന്‍ താരം ഇറിന ബാര്‍ബയേവ വെള്ളിയും ടോപ് സീഡും ഇന്തോനേഷ്യന്‍ താരവുമായ നൂര്‍ അബിദാ ഷാന്റി വെങ്കലവും നേടി. 

Tuesday, May 5, 2015

ലോക ചെസിനൊരു മലയാളി റഫറി

ലോക ചെസ് പോരാട്ടങ്ങള്‍ നിയന്ത്രിക്കാന്‍ ഇനി ഒരു മലയാളി റഫറിയും. അന്താരാഷ്ട്ര ചെസ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ പദവി നേടിയ രാജേഷ് ആര്‍. ആണ് മലയാളികള്‍ക്ക് അഭിമാനമായത്. കോട്ടയം ജില്ലയിലെ നാട്ടകം സ്വദേശിയാണ് രാജേഷ്. 


കേരളത്തില്‍ ഈ യോഗ്യതയുള്ള ഏക വ്യക്തിയായ രാജേഷ് ചെസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് അംഗവുമാണ്.

Sunday, April 12, 2015

സൈനയ്ക്ക് പിന്നാലെ സാനിയയും ഒന്നാം നമ്പറില്‍!

സൈന നെഹ്‌വാള്‍ തുടങ്ങി വച്ചത് സാനിയ ഭംഗിയായി മുന്നോട്ടു കൊണ്ടുപോവുകയാണ്. ഇപ്പോഴിതാ സാനിയ ലോക വനിതാ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ പദവിയിലെത്തിയിരിക്കുന്നു.


അടുത്തയിടെ നടന്ന ഡബ്ലിയുടിഎ ഫാമിലി സര്‍ക്കിള്‍ കിരീടത്തില്‍ മുത്തമിട്ടതോടെയാണിത്. സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസാണ് പങ്കാളി. സാനിയ - ഹിന്‍ജിസ് സഖ്യമാണിപ്പോള്‍ ലോക ഒന്നാം നമ്പര്‍ ജോടി.
ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമായി സാനിയ. മുന്‍പ് ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും പുരുഷ ഡവിള്‍സ് വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയിട്ടുണ്ട്.

Monday, March 30, 2015

ക്രിക്കറ്റ് ലോകകിരീടം ഓസ്‌ട്രേലിയയ്ക്ക്

ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും ഓസ്‌ട്രേലിയ.


ഓസ്‌ട്രേലിയയിലെ പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 7 വിക്കറ്റിന് തകര്‍ത്ത് അവര്‍ കിരീടം നേടി. അഞ്ചാം തവണയാണ് ഓസീസ് ലോകകിരീടം നേടുന്നത്. 
ലോകകിരീട നേട്ടത്തോടെ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഏകദിന മത്സരങ്ങളില്‍നിന്ന് വിരമിക്കുകയും ചെയ്തു. ഫൈനലില്‍ ജയിംസ് ഫോക്‌നര്‍ മാന്‍ ഓഫ് ദ മാച്ചും, ടൂര്‍ണമെന്റില്‍ 22 വിക്കറ്റ് നേടിയ ഓസീസിന്റെതന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് മാന്‍ ഓഫ് ദ ടൂര്‍ണമെന്റും ആയി. 
1987, 1999, 2003, 2007 വര്‍ഷങ്ങളിലാണ് ഇതിനുമുന്‍പ് ഓസ്‌ട്രേലിയ ലോക കിരീടം നേടിയത്. 
ഇത്തവണ ഇന്ത്യന്‍ പോരാട്ടം സെമിയില്‍ ഓസീസിനുമുന്‍പിലാണ് അവസാനിച്ചത്.

Students India

2019...

2019...

Labels

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers