my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Sunday, April 19, 2015

സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി

സീതാറാം യെച്ചൂരി സിപിഎം ന്റെ പുതിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. പ്രകാശ് കാരാട്ട് സ്ഥാനമൊഴിഞ്ഞു.

50 വര്‍ഷ ചരിത്രമുള്ള പാര്‍ട്ടിയുടെ അഞ്ചാമത് ജനറല്‍ സെക്രട്ടറിയാണ് തമിഴ്‌നാട്ടുകാരനായ യെച്ചൂരി. 1952 ആഗസ്റ്റ് 12ന് മദ്രാസിലാണ് ജനനം. സര്‍വ്വേശ്വര സോമയാജി യെച്ചൂരിയുടെയും കല്‍പകം യെച്ചൂരിയുടെയും പുത്രനാണ്. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്‌. എക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടിയ യെച്ചൂരിക്ക് പക്ഷേ അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലായതോടെ  തന്റെ പിഎച്ച്ഡി പൂര്‍ത്തിയാക്കാനായില്ല.

Sunday, April 12, 2015

സൈനയ്ക്ക് പിന്നാലെ സാനിയയും ഒന്നാം നമ്പറില്‍!

സൈന നെഹ്‌വാള്‍ തുടങ്ങി വച്ചത് സാനിയ ഭംഗിയായി മുന്നോട്ടു കൊണ്ടുപോവുകയാണ്. ഇപ്പോഴിതാ സാനിയ ലോക വനിതാ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ പദവിയിലെത്തിയിരിക്കുന്നു.


അടുത്തയിടെ നടന്ന ഡബ്ലിയുടിഎ ഫാമിലി സര്‍ക്കിള്‍ കിരീടത്തില്‍ മുത്തമിട്ടതോടെയാണിത്. സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസാണ് പങ്കാളി. സാനിയ - ഹിന്‍ജിസ് സഖ്യമാണിപ്പോള്‍ ലോക ഒന്നാം നമ്പര്‍ ജോടി.
ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമായി സാനിയ. മുന്‍പ് ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും പുരുഷ ഡവിള്‍സ് വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയിട്ടുണ്ട്.

Thursday, April 9, 2015

ജ്ഞാനപീഠജേതാവ് ജയകാന്തന്‍ വിടചൊല്ലി.

തമിഴ് സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ജയകാന്തന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു.


ഇരുനൂറോളം ചെറുകഥകളും നാല്‍പതുനോവലുകളും രചിച്ചിട്ടുണ്ട്. എഴുത്തിനുപരി പ്രസംഗകന്‍, പത്രാധിപര്‍, സംവിധായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ ജയകാന്തന്‍ 1934ല്‍ തമിഴ്‌നാട്ടിലെ കൂടല്ലൂരില്‍ ജനിച്ചു.
1972ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും 2002ല്‍ ജഞാനപീഠം, 2009ല്‍ പദ്മഭൂഷണ്‍ തൂടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹം സംവിധാനം നിര്‍വഹിച്ച 'ഉന്നൈപ്പോലെ ഒരുവന്‍ ' എന്ന സിനിമയ്ക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers