my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Thursday, May 30, 2019

നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും അദികാരത്തില്‍.


ഇന്ത്യയുടെ  പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നിരന്ന എണ്ണായിരത്തോളം അതിഥികളെയും സാക്ഷിയാക്കി വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു നരേന്ദ്രമോദി സത്യപ്രതിജ്ഞ. 58 മന്ത്രിമാരും അദ്ദേഹത്തിനുപിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
വി. മുരളീധരന്‍

കേരളത്തിന്റെ പ്രതിനിധിയായി ബി.ജെ.പി. മുന്‍ സംസ്ഥാനാധ്യക്ഷന്‍ വി. മുരളീധരന്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. 22-ാം മന്ത്രിസഭയാണ് വ്യാഴാഴ്ച ചുമതലയേറ്റത്.

Monday, May 27, 2019

കേരളത്തിലെ ലോക് സഭാ അംഗങ്ങൾ


 ........................................................... ...........................................................
INC
 ...........................................................
INC
 ...........................................................
INC
INC
INC
IUML
IUML
INC
INC
INC
INC
INC
INC
Kerala Congress-M
INC
INC
CPI(M)
RSP
INC
INC
 Indian National Congress (INC)-15Communist Party of India (Marxist)CPI(M)-1
 Indian Union Muslim League (IUML)-2Revolutionary Socialist Party (RSP)-1
Kerala Congress-M-1Total-20
...............

Tuesday, May 21, 2019

ജോഖ അല്‍ഹാര്‍ത്തിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം.

പ്രശസ്ത അറബി സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തിക്കാണ് 2019 ലെ മാന്‍ ബുക്കര്‍ രാജ്യാന്തര പുരസ്‌കാരം. 'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്‌കാരം. സമ്മാനത്തുക 44 ലക്ഷം (50,000പൗണ്ട്). ഈ പുരസ്‌കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരിയും ഇംഗ്ലീഷിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയുമാണ് ജോഖ അല്‍ഹാര്‍ത്തി.


കര്‍ണാടകയ്ക്ക് പുതിയ ചീഫ് ജസ്റ്റീസ്

ജസ്റ്റീസ് അഭയ് ശ്രീനിവാസ ഒക്ക (Justice Abhay Shreeniwas Oka) കര്‍ണാടക ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് ആയി ചുമതലയേറ്റു. മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയായിരുന്നു ഇദ്ദേഹം. 1983ല്‍ അഭിഭാഷകവൃത്തിയില്‍ എത്തിയ ഇദ്ദേഹം 2005ലാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്.

Saturday, May 18, 2019

കാമി റിത ഷെര്‍പ 23-ാമത് തവണ എവറസ്റ്റിന് മുകളില്‍!

നേപ്പാളി പര്‍വതാരോഹകന്‍ കാമി റിത ഷെര്‍പയ്ക്ക് (Kami Rita Sherpa)  ) എവറസ്റ്റ് കയറ്റം പൂ പറിക്കുന്നതുപോലെ ലളിതമാണ്! ഒന്നും രണ്ടുമല്ല, ഇരുപത്തിമൂന്ന് തവണയാണ് ഇദ്ദേഹം ഏവറസ്റ്റിന് മുകളിലെത്തിയത്! 2018 മെയ് 20ന് 22-ാമത് തവണ എവറസ്റ്റിലെത്തിയപ്പോള്‍ കാമി ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി മാറിയിരുന്നു. ഇപ്പോഴിതാ 2019 മെയ് 15ന് ഒരിക്കല്‍ കൂടി അദ്ദേഹം ഈ നേട്ടത്തിലെത്തിയിരിക്കുകയാണ്. 25 തവണ എവറസ്റ്റിലെത്തുക എന്നതാണത്രേ ഇദ്ദേഹത്തിന്റെ ലക്ഷ്യം! കാമിയുടെ പിതാവ് ആദ്യകാല എവറസ്റ്റ് ഗൈഡുമാരിലൊരാളായിരുന്നു. സഹോദരനാകട്ടെ 17 തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തിയും.
നേപ്പാളുകാര്‍ തന്നെയായ അപ്പ ഷെര്‍പ്പയും (Apa Sherpa) ഫുര്‍ബ താഷി ഷെര്‍പ്പയും (Phurba Tashi Sherpa) 21 തവണ എവറസ്റ്റ് കീഴടക്കിയവരാണ്.

Tuesday, May 14, 2019

പ്രശസ്ത തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു

മലയാളിയായ തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ 1944, സെപ്തംബര്‍ 26ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത് ജനിച്ചു. ഇദ്ദേഹത്തിന്റെ പല കഥകളും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. വിവിധ കാലഘട്ടങ്ങളിലെ സാമൂഹിക പരിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയമായിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം (1997) നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. പ്രശസ്ത ഭാഷാ ശാസ്ത്രപണ്ഡിതന്‍ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ 'കൂനന്‍ തോപ്പിന്' തയാറാക്കിയ മലയാള വിവര്‍ത്തനം പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി (2005).


Sunday, May 12, 2019

നാലാം ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്.


പ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആവേശപോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം. അവസാന പന്തില്‍ മലിംഗ ശര്‍ദ്ധുല്‍ ഠാക്കൂറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ചെന്നൈയെ ഒരൊറ്റ റണ്ണിന് തോല്‍പ്പിച്ചു. ഐപിഎല്‍ കിരീടം നാല് തവണ നേടുന്ന ആദ്യ ടീമായി മുംബൈ ചരിത്രത്തില്‍ ഇടം നേടി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് അടിച്ചു.

Monday, May 6, 2019

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല.

SSLC Result 2019

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers