my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Sunday, May 29, 2022

100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി...!

100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി വാര്‍ത്ത! ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കാനഡയിലെ ടെസ്ല ബാറ്ററി റിസര്‍ച്ച് ഗ്രൂപ്പാണ് ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയുമായി (Dalhousie University) സഹകരിച്ച് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിക്കല്‍ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹൗസി യൂണിവേഴ്സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന, ബാറ്ററി സാങ്കേതികവിദ്യയില്‍ ലോകത്തെ പ്രമുഖ വിദഗ്ധരില്‍ ഒരാളായ ജെഫ് ഡാനുമായി (Jeff Dahn) സഹകരിച്ചാണ് ഈ ഗവേഷണം നടന്നിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്‌ഫേറ്റ് സെല്ലുകള്‍ക്ക് സമാനമായ ചാര്‍ജിങ്ങും ഊര്‍ജ സാന്ദ്രതയും നല്‍കുന്നതുമാണ് പുതിയ ബാറ്ററി ടെക്‌നോളജി എന്നും ടെസ് ല അവകാശപ്പെടുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ബാറ്ററി ടെക്‌നോളജി എന്നാണ് വിലയിരുത്തപ്പെടുന്നത്. ലിഥിയം-അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് ഈ ബാറ്ററികള്‍ ചാര്‍ജ് ചെയ്താല്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ബാറ്ററി ചാര്‍ജ് ചെയ്യുമ്പോഴുളള താപനില കുറയ്ക്കാനും സാധിക്കുന്നതാണ്. മുന്‍പ് കോബാള്‍ട്ട് ആയിരുന്നു നിക്കല്‍ ബാറ്ററികളിലെ ഒരു പ്രധാന ഘടകം. എന്നാല്‍, കോബാള്‍ട്ടിന്റെ ലഭ്യതയെ സംബന്ധിച്ച ആശങ്കകള്‍ ഇല്ലാതാക്കാന്‍ പുതിയ ബാറ്ററി സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Wednesday, May 18, 2022

തോമസ് കപ്പില്‍ ഇന്ത്യന്‍ വസന്തം...!


രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ പുരുഷ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പായ തോമസ് കപ്പില്‍ (Thomas Cup) ഇന്ത്യയ്ക്ക് കിരീടം. കലാശപോരാട്ടത്തില്‍ ഇന്തൊനീഷ്യയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ടീം ഇതാദ്യമായി കിരീടം നേടി ചരിത്രമെഴുതി.
ഈ ചാംപ്യന്‍ഷിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍  ചൈനീസ് തായ്‌പേയിയോടു മാത്രമാണ് തോല്‍വി വഴങ്ങിയത്.  ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ കരുത്തരായ ഡെന്‍മാര്‍ക്കിനെയും തകര്‍ത്തു മുന്നേറിയ ഇന്ത്യ ഫൈനലില്‍ മുന്‍പ് 14 തവണ ചാംപ്യന്‍മാരായിട്ടുള്ള ഇന്തൊനേഷ്യയെ നിഷ്പ്രഭരാക്കി വിജയകിരീടമണിഞ്ഞു.
കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, എച്ച്. എസ്. പ്രണോയ് എന്നിവര്‍ സിംഗിള്‍സിലും ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ്, എം.ആര്‍.അര്‍ജുന്‍ എന്നിവര്‍ ഡബിള്‍സിലും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. ഇതില്‍ പ്രണോയിയും അര്‍ജുനും മലയാളികളാണ്.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (BWF) അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ തമ്മിലുള്ള അന്താരാഷ്ട്ര പുരുഷ ബാഡ്മിന്റണ്‍ മത്സരമായ തോമസ് കപ്പിന്റെ ആദ്യ ടൂര്‍ണമെന്റ് നടന്നത് 1948-1949 വര്‍ഷത്തിലാണ്. 1982 നു ശേഷം രണ്ട് വര്‍ഷത്തിലൊരിക്കലാണ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തപ്പെടുന്നത്. 1990 കളുടെ തുടക്കത്തില്‍ ഇംഗ്ലീഷ് ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന സര്‍ ജോര്‍ജ്ജ് അലന്‍ തോമസ് (Sir George Alan Thomas) ആയിരുന്നു ഇത്തരമൊരു ചാംപ്യന്‍ഷിപ്പിന്റെ ആശയം മുന്നോട്ടു വച്ചത്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് തോമസ് കപ്പ് എന്ന പേര് നല്‍കിയിരിക്കുന്നത്.

Wednesday, May 11, 2022

2022 അന്താരാഷ്ട്ര ഗ്ലാസ് വര്‍ഷം

ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷം അന്താരാഷ്ട്ര ഗ്ലാസ് വര്‍ഷമായി (International Year of Glass) പ്രഖ്യാപിച്ചു. ഗ്ലാസിന് മനുഷ്യന്റെ നിത്യജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്നതിന്റെ വിളംബരമാണ് ഈ വര്‍ഷാചരണം. ശാസ്ത്ര, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിലെ ഗ്ലാസിന്റെ വിലമതിക്കാനാവാത്ത പങ്കിനെ ആഘോഷിക്കുകയാണിതിലൂടെ. അച്ചാറു കുപ്പിയിലും ചായക്കപ്പിലും കണ്ണടയിലും ജനല്‍പാളികളിലും മൊബൈല്‍ സ്‌ക്രീനിലും മൈക്രോസ്‌കോപുകളിലും ഒപ്ടിക്കല്‍ ഫൈബറുകളിലും എന്നുവേണ്ട പേപ്പര്‍ വെയ്റ്റില്‍വരെ ഗ്ലാസ് മയമാണ്. ഒട്ടുമിക്ക ജീവിതരംഗങ്ങളിലും ഗ്ലാസ് അത്രമേല്‍ പ്രാധാന്യമുള്ളതായിത്തീര്‍ന്നിരിക്കുന്നു. 

പ്രകാശം കടത്തിവിടാനുള്ള കഴിവാണ് ഗ്ലാസിന്റെ പ്രധാന സവിശേഷത. പലവിധ വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് കാഠിന്യവും നിറവും സ്വഭാവവുമൊക്കെ മാറ്റിയെടുക്കാനും കഴിയുമെന്നത് മറ്റൊരു പ്രത്യേകത. എളുപ്പത്തില്‍ രൂപമാറ്റം വരുത്താമെന്നതും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നില്ല എന്നതും ഗ്ലാസിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.



 

Monday, May 9, 2022

ആബേല്‍ പുരസ്‌കാരം ഡെന്നീസ് പാര്‍നല്‍ സള്ളിവന്

 

 

2022ലെ ആ്രബേല്‍ പുരസ്‌കാരം പശസ്ത അമേരിക്കന്‍ ഗണിതജ്ഞന്‍ ഡെന്നീസ് പാര്‍നല്‍ സള്ളിവന് (Dennis Parnell Sullivan). ഗണിതശാസ്ത്ര രംഗത്തെ വിലപ്പെട്ട സേവനങ്ങള്‍ക്ക് നല്‍കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണിത്. പ്രശസ്ത നോര്‍വീജിയന്‍ ഗണിതശാസ്ത്രജ്ഞന്‍ നീല്‍സ് ഹെന്റിക് ആബേലിന്റെ (Niels Henrik Abel) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.
2010ലെ, പ്രശസ്തമായ വോള്‍ഫ് പ്രൈസിനും (Wolf Prize) ഡെന്നീസ് സള്ളിവന്‍ അര്‍ഹനായിട്ടു~്.

Monday, May 2, 2022

Students India

 



കേള്‍ക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ വരുന്നു...!

ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍... ശബ്ദ സന്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍... ഇതൊന്നും ഫിക്ഷന്‍ സിനിമകളിലെ കാര്യങ്ങളല്ല, പ്രവര്‍ത്തിപഥത്തിലെത്താന്‍ തയാറാറെടുക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.

സിംഗപൂരിലെ പ്രശസ്തമായ നാന്‍യാങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ വെയ് യാന്‍ (Wei Yan) ആണ് വസ്ത്രങ്ങളിലെ പുതുപരീക്ഷണങ്ങള്‍ക്കു പിന്നില്‍. മുന്‍പ് കേംബ്രിഡ്ജിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സേവനം ചെയ്യുന്ന കാലത്ത് തുടങ്ങിയ ഗവേഷണങ്ങളാണ് ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിയിരിക്കുന്നത്.

ഈ പരീക്ഷങ്ങള്‍ക്ക് യാന്‍ മാതൃകയാക്കിയത് മനുഷ്യന്റെ ചെവികളെയാണ്. ചെവിയിലെ ഡ്രം എന്ന ഭാഗത്തെ ശബ്ദതരംഗങ്ങള്‍ വൈബ്രേറ്റ് ചെയ്യിക്കുന്നു. തുടര്‍ന്ന് കോക്ലിയ എന്ന ഭാഗമാണ് കമ്പനങ്ങളെ ഇലക്ട്രിക്കല്‍ സിഗ്നലുകളാക്കി മാറ്റുന്നത്. ഇയര്‍ ഡ്രം യഥാര്‍ത്ഥത്തില്‍ ഫൈബറുകള്‍കൊണ്ട് നിര്‍മിച്ചിട്ടുള്ളതാണ്. ഇതുപോലെ തന്നെ ശബ്ദം സൃഷ്ടിക്കുന്ന കമ്പനം പിടിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യേകതരം ഫൈബറുകളെ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. കോട്ടണും ത്വരോണ്‍ (Twaron) എന്നറിയപ്പെടുന്ന മറ്റൊരു പദാര്‍ത്ഥവും കൂട്ടിയിണക്കി തയാറാക്കുന്ന നൂലിഴകള്‍കൊണ്ട് നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ക്ക് ശബ്ദത്തിലെ ഊര്‍ജത്തെ കമ്പനങ്ങളാക്കാന്‍ കഴിയുമത്രേ! ഇതില്‍ പ്രത്യേക പീസോഇലക്ട്രിക് ( piezoelectric ) മെറ്റീരിയലുകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് കമ്പനങ്ങളില്‍നിന്ന് ചെറിയ ഇലക്ട്രിക് സിഗ്നലുകള്‍ സൃഷ്ടിക്കുന്നു. ഇത് പ്രത്യേക ഉപകരണങ്ങള്‍ വഴി പിടിച്ചെടുക്കാന്‍ കഴിയുത്രെ!
ഇത്തരം 'ഹൈടെക് ത്രെഡുകള്‍' റെഡിയാവുന്നതോടെ വസ്ത്രം ഒരു ഹൈടെക് കമ്മ്യൂണിക്കേഷന്‍ ഉപകരണമായി മാറുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers