News

Blogger Tips and TricksLatest Tips And TricksBlogger Tricks

subjects

baner

tittle

Breaking News

Breaking News
2019 ലെ രമണ്‍ മഗ്‌സസേ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്.....ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു ;  ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ അഭിമാനമായുര്‍ത്തിക്കൊണ്ട് 2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു. ........ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.......ലോകകപ്പ് ക്രിക്കറ്റ്‌ 2019 : ചരിത്രത്തില്‍ ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോല്‍പിച്ച്‌ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായി.....നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ചാമ്പ്യൻ. വിംബിൾഡണിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ രണ്ടാം കിരീടവും ആകെ അഞ്ചാം കിരീടവുമാണ്.ജോഖ അല്‍ഹാര്‍ത്തിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം....

Online Exam

News

Students%20India%20News

Wednesday, August 14, 2019

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു: അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര.

രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്ത വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി.

Sunday, August 11, 2019

വിക്രം സാരാഭായിയുടെ 100-ാം ജന്മദിനം

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായ് 1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ധനിക ജൈന കുടുംബത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലും ഉന്നത വിദ്യാഭ്യാസം കേംബിഡ്ജിലുമായിരുന്നു. 1947-ല്‍ കോസ്മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്ജില്‍ നിന്ന് പി.എച്ച്.ഡി നേടി. തുടര്‍ന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസേര്‍ച്ച് ലാബോറട്ടറിയില്‍ കോസ്മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്‌സ് പ്രൊഫസ്സറായി. പിന്നീട് 1965-ല്‍ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തില്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാട്ടി.ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാത്രകളായി വഴിതിരിച്ചു വിടാതെ ,വാര്‍ത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാര്‍ത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ ''വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍'' എന്ന് നാമകരണം ചെയ്തു.

Thursday, August 8, 2019

വിഖ്യാത അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ വിടവാങ്ങി

അമേരിക്കന്‍ എഴുത്തുകാരിയും നൊബേല്‍, പുലിറ്റ്‌സര്‍ സമ്മാനജേത്രിയുമായ ടോണി മോറിസണ്‍ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു (5.8.2019) അന്ത്യം. 'ബിലോവ്ഡ്' എന്ന നോവലിന് 1987-ല്‍ സാഹിത്യത്തിനുള്ള പുലിറ്റ്‌സര്‍ ബഹുമതിയും 1993-ല്‍ നൊബേല്‍ പുരസ്‌കാരവും ലഭിച്ചു. സാഹിത്യ നൊബേല്‍ നേടുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജയാണ് ടോണി മോറിസണ്‍.

Wednesday, August 7, 2019

ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇനി ഓര്‍മ്മ

ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ചൊവ്വാഴ്ച (6.8.2019) ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. 25-ാം വയസ്സില്‍ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയാണ്. ഏഴുതവണ ലോക്സഭാംഗമായ സുഷമ സ്വരാജ്, 1996-ല്‍ 13 ദിവസംമാത്രം അധികാരത്തിലിരുന്ന എ.ബി. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.

Friday, August 2, 2019

2019 ലെ രമണ്‍ മഗ്‌സസേ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്

എന്‍ ഡി ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് 2019 ലെ രമണ്‍ മഗ്‌സസേ പുരസ്‌കാരം. അഞ്ചുപേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.
ഏഷ്യയുടെ നോബല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസേ പുരസ്‌കാരം 1957 മുതലാണ് നല്‍കിവരുന്നത്.ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സസേയുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരം സ്ഥാപിച്ചത്.
1996 മുതല്‍ എന്‍ ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ് മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു നാലുപേര്‍. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരാണ് മുമ്പ് മഗ്‌സസേ പുരസ്‌കാരത്തിന് അര്‍ഹരായ ഇന്ത്യക്കാര്‍. പൊതുസേവനം, സാമുദായിക നേതൃത്വം, മാധ്യമപ്രവർത്തനം, സമാധാനം എന്നീ മേഖലകളിലെ സംഭാവനക്കാണ് പുരസ്കാരം നൽകുന്നത്.

Wednesday, July 24, 2019

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി


തെരേസ മെയുടെ പിന്‍ഗാമിയായി വന്ന ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും തിരഞ്ഞെടുത്തു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ബോറിസ് ജോണ്‍സണ്  92,153 വോട്ടും (66 ശതമാനം) ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു.
1940 മുതലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍
1 വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍       (കണ്‍സര്‍വേറ്റീവ്) - 1940-1945
2 ക്ലെമന്റ് .ആര്‍. ആറ്റ് ലി      (ലേബര്‍)               - 1945-1951
3 വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍       (കണ്‍സര്‍വേറ്റീവ്) - 1951-1955
4 ആന്തണി ഈഡന്‍               (കണ്‍സര്‍വേറ്റീവ്) - 1955-1957
5 ഹരോള്‍ഡ് മക് മിലന്‍       (കണ്‍സര്‍വേറ്റീവ്) - 1957-1963
6 അലക് ഡഗ്ലസ്സ് ഹോം       (കണ്‍സര്‍വേറ്റീവ്) - 1963-1964
7 ഹരോള്‍ഡ് വില്‍സണ്‍       (ലേബര്‍)               - 1964-1970
8 ഏഡ്വേര്‍ഡ് ഹീത്ത്           (കണ്‍സര്‍വേറ്റീവ്) - 1970-1974
9 ഹരോള്‍ഡ് വില്‍സണ്‍       (ലേബര്‍)               - 1974-1976
10 ജയിംസ് കലഹന്‍               (ലേബര്‍)               - 1976-1979
11 മാര്‍ഗരറ്റ് താച്ചര്‍              (കണ്‍സര്‍വേറ്റീവ്)  - 1979-1990
12 ജോണ്‍ മേജര്‍              (കണ്‍സര്‍വേറ്റീവ്)  - 1990-1997
13 ടോണി ബ്ലയര്‍              (ലേബര്‍)                       1997-2007
14 ഗോര്‍ഡന്‍ ബ്രൗണ്‍              (ലേബര്‍)                       - 2007-2010
15 ഡേവിഡ് കാമറൂണ്‍      (കണ്‍സര്‍വേറ്റീവ്)  - 2010-2015
15 തെരേസ മെയ്              (കണ്‍സര്‍വേറ്റീവ്)  - 2016-2017

2019...

2019...

Generals