my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Tuesday, June 30, 2020

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 98.82 ശതമാനം വിജയം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 0.71% കൂടുതലാണ്.
എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,02292 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,17,101 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 98.82%  ആണ്. എല്ലാവിഷയത്തിലും കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ളാണ് എ പ്ലസ് നേടിയതെങ്കില്‍ ഈ വര്‍ഷം എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്.
ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല പത്തനംതിട്ടയാണ് (99.71 %). ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ് (95.04%)
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%)
ഏറ്റവു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറം (2,736).

Friday, June 12, 2020

കിരണ്‍ മംജുദാറിന് ലോക സംരംഭക പുരസ്‌കാരം

ബയോകോണ്‍ കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മംജുദാര്‍ ഷാ (Kiran Mazumdar-Shaw) 2020ലെ ഇവൈ ലോക സംരംഭക പുരസ്‌കാരത്തിന് (EY World Entrepreneur Of The Year) അര്‍ഹയായി. ബാംഗ്ലൂര്‍ ആസ്ഥാനമായ ബയോകോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ മരുന്നുല്പാദക കമ്പനികളിലൊന്നാണ്. ലണ്ടന്‍ ആസ്ഥാനമായ എണസ്റ്റ് & യംഗ് (Ernst & Young) എന്ന സ്ഥാപനം നല്‍കുന്ന പുരസ്‌കാരമാണിത്.
ലോകമെമ്പാടുനിന്നുമുള്ള 42 രാജ്യങ്ങളിലെ 46 സംരംഭകരില്‍നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇന്ത്യയില്‍നിന്ന് ഈ പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ വ്യക്തിയാണിവര്‍. 2005ല്‍ ഇന്‍ഫോസിസിന്റെ നാരായണ മൂര്‍ത്തി, 2014ല്‍ കോടക് മഹീന്ദ്ര ബാങ്കിന്റെ മേധാവി ഉദയ് കോടക് എന്നിവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1978ലാണ് കിരണ്‍ മംജുദാര്‍ ബയോകോണ്‍ സ്ഥാപിക്കുന്നത്.

കോവിഡിനോട് പൊരുതാന്‍ ഇന്റര്‍നെറ്റ് റോബോട്ട്

കോവിഡിനെ തോല്പിക്കാന്‍ ഇന്റര്‍നെറ്റിലൂടെ നിയന്ത്രിക്കാവുന്ന ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത് മറ്റെവിടെയുമല്ല, നമ്മുടെ രാജ്യത്ത് തന്നെ! മഹാരാഷ്ട്ര സംസ്ഥാനത്തെ താനെയിലുള്ള പ്രതീക് തിരോദ്കര്‍ (Pratik Tirodkar) എന്ന യുവാവാണ് ഈ റോബോട്ടിനെ നിര്‍മിച്ചത്. 'കോറോ-ബോട്ട്' (Coro-bot) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ലോകത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യത്തേത് എന്ന് ഈ റോബോട്ട് വിശേഷിപ്പിക്കപ്പെടുന്നു. പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന ആപ് ഉപയോഗിച്ചാണ് ഈ റോബോട്ടിനെ നിയന്ത്രിക്കുന്നത്. ഇന്റര്‍നെറ്റുവഴി ലോകത്തെവിടെനിന്നും ഇതിനെ നിയന്ത്രിക്കാം എന്നതാണ് സവിശേഷത. കൊറോണ രോഗികളെ ചികിത്സിക്കുന്ന ഒരു ആശുപത്രിയിലാണ് ഇതിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, വെള്ളം എന്നിവയൊക്കെ എത്തിക്കേണ്ടിടത്ത് റോബോട്ട് എത്തിച്ചുകൊള്ളും. ഡോക്ടറും നഴ്‌സുമൊന്നും രോഗിക്കടുത്തേയ്ക്ക് പോകേണ്ടതില്ല എന്നര്‍ത്ഥം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ രോഗിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും കോറോ-ബോട്ട് നല്‍കും.! മിടുക്കനല്ലേ ഈ റോബോട്ട്!

2020ലെ ആബേല്‍ പുരസ്‌കാര ജേതാക്കള്‍

Hillel Furstenberg
ഗണിത നോബല്‍ എന്ന് പുകഴ്‌പെറ്റ ആബേല്‍ പുരസ്‌കാരം (Abel Prize) ഇത്തവണ രണ്ടുപേര്‍ പങ്കിട്ടു. ഇസ്രയേലി ഗണിതജ്ഞന്‍ ഹില്ലേല്‍ ഫസ്റ്റന്‍ബര്‍ഗ് (Hillel Furstenberg),
Gregory Margulis
റഷ്യന്‍-അമേരിക്കന്‍ വംശജനായ ഗ്രിഗറി മാര്‍ഗലിസ് (Gregory Margulis) എന്നിവരാണ് പുരസ്‌കാരജേതാക്കള്‍. നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് സമ്മാനിക്കുന്ന ലോകപ്രസിദ്ധമായ ഒരു പുരസ്‌കാരമാണിത്. ഗണിതശാസ്ത്രത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കുന്ന വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കപ്പെടുന്നത്. നോര്‍വീജിയന്‍ ഗണിതശാസ്ത്രജ്ഞന്‍ നീല്‍സ് ഹെന്റിക് ആബേലിന്റെ (Niels Henrik Abel) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തപ്പെട്ടതാണ് ഈ സമ്മാനം.

ആര്‍. ശ്രീലേഖ ഡി.ജി.പി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത

\ഡി.ജി.പി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത എന്ന ബഹുമതി ഇനി ആര്‍. ശ്രീലേഖ ഐപിഎസിന്. സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഈ മഹതി തന്നെ. എ.ഡി.ജി.പി.യായിരുന്ന ശ്രീലേഖയ്ക്ക് ഡി.ജി.പി.യായി അടുത്തയിടെ സ്ഥാനക്കയറ്റം ലഭിച്ചു. അഗ്‌നിരക്ഷാവിഭാഗം മേധാവിയായാണ് നിയമനം. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ.

Thursday, June 11, 2020

ബഹിരാകാശത്ത് ആദ്യമായി ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ബഹിരാകാശത്ത് അഞ്ചാം ദ്രവ്യാവസ്ഥ കണ്ടെത്തി. ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റെന്നറിയപ്പെടുന്ന ഈ അവസ്ഥ ക്വാണ്ടം പ്രപഞ്ചത്തിലെ എക്കാലത്തുംകുഴപ്പിക്കുന്ന ചില സമസ്യകളുടെ ചുരുളഴിക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നാസയിലെ ഒരുസംഘം ശാസ്ത്രജ്ഞര്‍ നടത്തിയ ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റ് (ബി.ഇ.സി.) പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍.
പ്രപഞ്ചവികാസത്തിന് ആക്കംകൂട്ടുന്ന ഇപ്പോഴും നിഗൂഢമായി തുടരുന്ന ശ്യാമോര്‍ജത്തെപ്പറ്റി(ഡാര്‍ക്ക് എന്‍ജി) കൂടുതല്‍ സൂചനകള്‍ നല്‍കാനും ഈ കണ്ടെത്തല്‍ വഴിതെളിക്കുമെന്ന് ഗവേഷണസംഘത്തെ നയിക്കുന്ന ശാസ്ത്രജ്ഞന്‍ ഡേവിഡ് ആല്‍വിന്‍ അഭിപ്രായപ്പെട്ടു..
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ചേര്‍ന്ന് 1924'25 ലാണ് ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ (ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റ്) ആദ്യമായി പ്രവചിച്ചത്.

മനുഷ്യന്റെ മൂലകോശത്തില്‍ നിന്ന് ഭ്രൂണത്തിന്റെ ത്രിമാന മാതൃക വികസിപ്പിച്ചു

മനുഷ്യഭ്രൂണം ഇത്തരത്തില്‍ വികസിപ്പിക്കുന്നത് ആദ്യമായാണ്.  നെതര്‍ലന്‍ഡ്‌സിലെ ഹ്യൂബ്രെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയിലെയും ഗവേഷകരുടെയാണ് ഈ നേട്ടം. 18 മുതല്‍ 21 ദിവസംവരെ വളര്‍ച്ചയെത്തിയ ഭ്രൂണത്തിനു സമാനമാണ് ഇവര്‍ വികസിപ്പിച്ച ഈ മാതൃക. മനുഷ്യശരീരം രൂപപ്പെടുന്ന പ്രക്രിയ നിരീക്ഷിച്ച് ജനനവൈകല്യങ്ങളുടെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers