മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് ഇക്കുറി ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. ഒന്നരലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
കവിയും മലയാള ഭാഷ പണ്ഡിതനും അധ്യാപകനുമായ ഡോ. രാമചന്ദ്രന്‍ മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കു വഹിച്ചു. കൊല്ലം, വര്‍ക്കല എസ്.എന്‍. കോളജുകളിലും കേരള സര്‍വകലാശാല മലയാളം വിഭാഗത്തിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.
കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, മഹാകവി വള്ളത്തോള്‍ അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികളും നേടിയിട്ടുണ്ട്.
1928 സെപ്റ്റംബര്‍ 23ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള വള്ളികുന്നം എന്ന ഗ്രാമത്തില്‍ പൊക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശ്ശേരി ജാനകിയമ്മയുടെയും മകനായി ജനിച്ചു. 1944ല്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ പ്രസിദ്ധീകരിച്ച ഒന്നന്ത്യാക്കുറ്റം ആണ് ആദ്യകൃതി.
No comments:
Post a Comment