സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം ബെലാറൂ
സുകാരിയായ പത്രപ്രവര്‍ത്തക സ്വെറ്റ്‌ലാന അലക്‌സീവിച്ചിന് ലഭിച്ചു.
സുകാരിയായ പത്രപ്രവര്‍ത്തക സ്വെറ്റ്‌ലാന അലക്‌സീവിച്ചിന് ലഭിച്ചു.
ഒരു ജേണലിസ്റ്റിന് നോബെല്‍ സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. പ്രത്യേകിച്ചും നോവലോ കഥയോ കവിതയോ ഒന്നും എഴുതിയിട്ടില്ലാത്ത ഒരു വ്യക്തിക്ക്. യഥാര്‍ത്ഥത്തില്‍ ഉണ്ടായ സംഭവങ്ങളാണ് വസ്തുതാന്വേഷണ വിവരണം എന്ന നിലയില്‍ സ്വെറ്റ്‌ലാന തന്റെ പുസ്തകങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വീഡിഷ് അക്കാദമി വ്യക്തമാക്കുന്നതനുസരിച്ച് ഇതൊരു പുതിയ സാഹിത്യരൂപമാണ്.
1986ല്‍ റഷ്യയില്‍ സംഭവിച്ച ചെര്‍ണോബില്‍ ആണവദുരന്തത്തെക്കുറിച്ചുള്ള 'വോയ്‌സ് ഫ്രം ചെര്‍ണോബില്‍', റഷ്യന്‍ സൈന്യത്തിന് അഫ്ഗാനിസ്ഥാനില്‍ നേരിടേണ്ടിവന്ന തിരിച്ചടികളെപ്പറ്റിയുള്ള 'സിങ്കി ബോയ്‌സ്' തുടങ്ങിയ കൃതികള്‍ ലോകമെമ്പാടും സ്വെറ്റ്‌ലാനയ്ക്ക് വായനക്കാരെ നല്‍കി. പക്ഷേ, ഈ രചനകള്‍ അവര്‍ക്ക് റഷ്യന്‍ ഭരണകൂടത്തിന്റെ എതിര്‍പ്പുകള്‍ സമ്മാനിച്ചു.
1948 മെയ് 31ന് ഉക്രെയ്‌നിലെ സ്റ്റാനിസ്ലാവ് എന്ന സ്ഥലത്ത് ജനിച്ച സ്വെറ്റ്‌ലാന പിതാവ് ബെലാറുസുകാരനായതിനാല്‍ അവിടെയാണ് വളര്‍ന്നത്. ബിരുദത്തിനുശേഷം സജീവ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്ന സ്വെറ്റ്‌ലാന അന്വേഷാത്മക വിവരണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും പേരെടുത്തു. 1985ല്‍ 'വാര്‍സ് അണ്‍വുമണ്‍ലി ഫേസ്' എന്ന ആദ്യ പുസ്തകം പുറത്തുവന്നു.
No comments:
Post a Comment