






കമ്പ്യൂട്ടറുകളെപ്പറ്റി ആലോചിക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് ഡെസ്‌ക്ടോപും ലാപ്‌ടോപും ടാബ്‌ലറ്റ് കമ്പ്യൂട്ടറുമൊക്കെയാണ്, അല്ലേ? ഇപ്പോഴാകട്ടെ കമ്പ്യൂട്ടറുപയോഗിച്ച് ചെയ്യാവുന്ന കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള മൊബൈല്‍ ഫോണുകളും ലഭ്യമാണ്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ ലോകത്ത് എവിടെയിരുന്നും കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയും! ഒരു കണ്ണട കയ്യിലുണ്ടായാല്‍ മതി..!
ഈ കണ്ണട പോലുള്ള ഉപകരണം ഒരു സ്മാര്‍ട് ഗ്ലാസ് ആണ്. ഇത് വികസിപ്പിച്ചതോ, ഒരു മലയാളി സംരംഭകനും! അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസ് (Milpitas) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് നിമോ പ്ലാനറ്റ് ( Nimo Planet ) എന്ന സ്ഥാപനമാണ് ഈ സ്മാര്‍ട് ഗ്ലാസിന്റെ പിന്നിലുള്ളത്. മലപ്പുറം തിരൂര്‍ സ്വദേശി രോഹില്‍ദേവ് (Rohildev Nattukallingal) ആണ നിമോപ്ലാനറ്റിന്റെ സ്ഥാപകനും സിഇഒയും.![]() |
| Rohildev Nattukallingal |


അര്‍ബുദം അഥവാ കാന്‍സര്‍ ആധുനിക മനുഷ്യനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഒരു അസുഖമാണ്. അര്‍ബുദ ബാധ നേരത്തേ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയും. പക്ഷേ പലപ്പോഴും അസുഖബാധ വളരെ താമസിച്ചാണ് കണ്ടെത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു പുതിയ ഗവേഷണ ഫലം പുറത്തുവന്നു.


ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 17ന് ഗൂഗിള്‍ ഒരു ഡൂഡില്‍ അവതരിപ്പിച്ചു. അതൊരു ജപ്പാന്‍കാരനെ ആദരിച്ചുകൊണ്ടുള്ളതായിരുന്നു. ലോകത്തെയാകെ ഒരു മഹാമാരിയില്‍നിന്ന് രക്ഷിക്കാന്‍ കാരണക്കാരനായ ഒരു മഹാ വ്യക്തിത്വത്തിന്റെ 94-ാം ജന്മവാര്‍ഷികമായിരുന്നു അന്ന്. അദ്ദേഹമാണ് ലോകപ്രസിദ്ധ വൈറോളജിസ്റ്റായിരുന്ന ഡോ. മിച്ചിയാകി തകാഹാഷി (Dr Michiaki Takahashi). ലോകത്താദ്യമായി ചിക്കന്‍പോക്‌സിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചത് ഡോ. തകാഹാഷിയാണ്.





![]() |
| Bajrang Punia |
![]() |
| Deepa Malik |








