ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലന്‍ ജെയിംസ് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായി.
മാര്‍ലന്‍ ജെയിംസ് |
ലോക സാഹിത്യ പുരസ്‌കാരങ്ങളില്‍ പ്രമുഖ മായതാണ് ഈ പുരസ്‌കാരം. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലന്‍.
സുപ്രസിദ്ധ സംഗീതജ്ഞന്‍ ബോബ് മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്‌സ്' എന്ന നോവലിനാണ് പുരസ്‌കാരം. 1970കളില്‍ മര്‍ലിക്ക് നേരെയുണ്ടായ വധശ്രമമാണ് ഇതിന് പശ്ചാത്തലമായത്.
സഞ്ജീവ് സഹോട്ട |
ബോബ് മര്‍ലി |
ഇന്ത്യന്‍ വംശജനായ സഞ്ജീവ് സഹോട്ടയുടെ 'ദി ഇയര്‍ ഓഫ് ദ റണ്‍എവെയ്‌സ്' എന്ന കൃതി ബുക്കര്‍ സമ്മാനത്തിനായി അവസാന റൗണ്ടുവരെ പരിഗണിക്കപ്പെട്ടിരുന്നു.
Hiiiiiiiiiiiiiiiiiiii
ReplyDelete