കണ്ടല്‍ക്കാടുകളുടെ കൂട്ടുകാരന്‍ കല്ലേന്‍ പൊക്കുടന്‍ ഓര്‍മ്മയായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന് 78 വയസ്സായിരുന്നു.
കേരളത്തിലുടനീളം കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിച്ച പൊക്കുടന്‍ കണ്ടലിന്റെ പ്രാധാന്യം അറിയിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പൊക്കുടന്റെ ജീവിതത്തെ അധികരിച്ച് രചിക്കപ്പെട്ട 'കണ്ടല്‍ ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം' എന്ന കൃതി പ്രശസ്തമാണ്. എഴുത്തിനും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം തുടങ്ങിയവ അവയില്‍ പ്രമുഖമായവയാണ്.
പാപിലിയോ ബുദ്ധ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. താഹ മാടായി രചിച്ച പൊക്കുടന്‍ എഴുതാത്ത ആത്മകഥ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍ പകര്‍പ്പായി.
1937ല്‍ കണ്ണൂര്‍ ഏഴോംമൂലയിലെ ഇടുക്കില്‍ത്തറയിലാണ് പൊക്കുടന്‍ ജനിച്ചത്. അരിങ്ങളയന്‍ ഗോവിന്ദന്‍ പറോട്ടി പിതാവ്, കല്ലേന്‍ വെള്ളച്ചി മാതാവും.
No comments:
Post a Comment