my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Monday, December 28, 2020

Flash back 2020

 ജനുവരി 

9. നാസയുടെ ടെസ് (Transiting Exoplanet Survey Satellite (TESS)) എന്ന സാറ്റലൈറ്റ് നടത്തിയ ബഹിരാകാശ നിരീക്ഷണത്തില്‍ കണ്ടെത്തിയ അപൂര്‍വ ഗ്രഹത്തിന് TOI 1338 bഎന്ന് നാമകരണം ചെയ്തു.  വോള്‍ഫ് കുക്കിയര്‍ (Wolf Cukier)  എന്നു പേരായ 17 വസ്സുകാരനാണ് ഈ കണ്ടെത്തലിന് കാരണമായത്. 

12. ഫിലിപ്പൈന്‍സിലെ ഏറ്റവും സജീവമായ രണ്ടാമത്തെ അഗ്നിപര്‍വതമായ ടാല്‍ അഗ്നിപര്‍വതം (Taal Volcano )  പൊട്ടിത്തെറിച്ചു.

24. അങ്കാറയില്‍ നിന്ന് 550 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയിലും അടുത്തുള്ള മലത്യ പ്രവിശ്യയിലും റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.

30. ലോകാരോഗ്യ സംഘടന, കോവിഡ്-19(Covid-19) മഹാമാരിയെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി (Public Health Emergency)പ്രഖ്യാപിച്ചു.

31. യുണൈറ്റഡ് കിംഗ്ഡവും ജിബ്രാള്‍ട്ടറും യൂറോപ്യന്‍ യൂണിയനില്‍നിന്നും ഔദ്യോഗികമായി പിന്‍വാങ്ങി.

ഫെബ്രുവരി
1 തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് അകോന്‍കോഗ്വ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ടുകാരി കാമ്യ കാര്‍ത്തികേയന്‍ സ്വന്തമാക്കി.
11 ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച മഹാമാരിക്ക് ലോകാരോഗ്യ സംഘടന കോവിഡ്-19  എന്ന് പേരിട്ടു.
29 എല്ലാ പൊതുഗതാഗവും സൗജന്യമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ലക്‌സംബര്‍ഗ് മാറി.
മാര്‍ച്ച്
1 മുഹിദ്ദീന്‍ യാസിന്‍ മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
11 ലോകാരോഗ്യ സംഘടന കോവിഡ്-19 ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു.
27 നോര്‍ത്ത് മാസിഡോണിയ നാറ്റോയില്‍ അംഗമായ 30-ാമത്തെ രാജ്യമായി.
ഏപ്രില്‍
26 പ്രായപൂര്‍ത്തിയാകാത്തപ്പോള്‍ ശിക്ഷിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് സൗദി രാജാവ് സല്‍മാന്‍ പ്രഖ്യാപിച്ചു.
മെയ്
6 നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്ര വ്യവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ആദ്യത്തെ തമോഗര്‍ത്തം കണ്ടെത്തിയതായി ജ്യോതിശാസ്ജ്ഞ്രര്‍ പ്രഖ്യാപിച്ചു.
11 ബള്‍ഗേറിയയിലെ ബച്ചോ കിരോ ഗുഹയില്‍നിന്നും കണ്ടെത്തിയ ഫോസിലില്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ ഡിഎന്‍എ പരിശോധനയുടെ ഫലം മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇവല്യൂഷനറി ആന്ത്രോപ്പോളജി പുറത്തു വിട്ടു.
ജൂണ്‍
21 വാര്‍ഷിക സൂര്യഗ്രഹണം സംഭവിച്ചു.
ജൂലൈ
20 യുഎഇയുടെ ആദ്യ ചൊവ്വാ ദൗത്യമായ 'അല്‍ അമല്‍' ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു വിജയകരമായി വിക്ഷേപിച്ചു.
29 ഫ്രാന്‍സില്‍ നിന്നും ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കിയ 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ 5 വിമാനങ്ങള്‍ അംബാലയിലെ വ്യോമസേനാ താവളത്തിലെത്തി.
30 പുരാതന ജീവിതത്തിന്റെ അടയാളങ്ങള്‍ തിരയുന്നതിനും സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങിവരുന്നതിനുമായുള്ള നാസയുടെ മാര്‍സ് 2020 റോവര്‍ ദൗത്യം വിജയകരമായി ആരംഭിച്ചു.
30 വിവാദമായ ഹോങ്കോംഗ് നാഷണല്‍ സെക്യൂരിറ്റി ലോ ചൈന പാസാക്കി.
ആഗസ്റ്റ്
25 ആഫ്രിക്കയില്‍ 40 വര്‍ഷത്തിനു ശേഷം ഉന്മൂലനം ചെയ്യുന്ന രണ്ടാമത്തെ രോഗമായി വൈല്‍ഡ് പോളിയോയെ പ്രഖ്യാപിച്ചു.
28 ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സോ ആബെ അസുഖത്തെ ത്തുടര്‍ന്ന് രാജി പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍
3 മെക്‌സിക്കോ സിറ്റിയില്‍ സാന്താ ലൂസിയ വിമാനത്താവളത്തിന്റെ നിര്‍മാണസ്ഥലത്ത് 200 മാമത്തുകളുടേയും മറ്റ് 30 മൃഗങ്ങളുടേയും അസ്ഥികൂടങ്ങള്‍ കണ്ടെത്തി.
4 ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പോപ്പായി ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ. ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.
16 യോഷിഹിഡെ സുഗ ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി.
ഒക്‌ടോബര്‍
22 സ്ത്രീകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള ജനീവ സമവായ പ്രഖ്യാപനത്തില്‍ 34 രാജ്യങ്ങളില്‍ നിന്നുള്ള സര്‍
ക്കാര്‍ പ്രതിനിധികള്‍ ഒപ്പിട്ടു.
26 ക്ലാവിയസ് ഗര്‍ത്തത്തിന് സമീപം സൂര്യപ്രകാശം ലഭിക്കുന്ന ചന്ദ്രന്റെ ഭാഗത്ത് തന്മാത്രാ ജലം ഉണ്ടെന്ന് നാസ സ്ഥിരീകരിച്ചു.
നവംബര്‍
3-7 അമേരിക്കന്‍ ഐക്യനാടുകളുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടു.
11 സ്പുട്ട്‌നിക് വി വാക്‌സിന്‍ കോവിഡ്-19 നെതിരെ  92% ഫലപ്രദമാണെന്ന് റഷ്യ അവകാശപ്പെട്ടു.
15 ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ 15 രാജ്യങ്ങള്‍ ഒപ്പുവച്ചു.
ഡിസംബര്‍
8 ക്ലിനിക്കലി അംഗീകാരമുള്ളതും പൂര്‍ണമായും പരീക്ഷിച്ചതുമായ വാക്‌സിന്‍ ഉപയോഗിച്ച് വന്‍തോതില്‍ കുത്തിവെയ്പ്പ് കാമ്പെയ്ന്‍ ആരംഭിച്ച ആദ്യത്തെ രാജ്യമായി യുണൈറ്റഡ് കിംഗ്ഡം മാറി.
.$ എവറസ്റ്റിന്റെ യഥാര്‍ത്ഥ ഉയരം 8848.86 മീറ്റര്‍ ആണെന്ന് നേപ്പാളും ചൈനയും ഔദ്യോഗികമായി അംഗീകരിച്ചു.

Sunday, October 18, 2020

2020 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം; അമേരിക്കന്‍ ഗവേഷകരായ പോള്‍ ആര്‍. മില്‍ഗ്രോമിനും (Paul R. Milgrom) റോബര്‍ട്ട് ബി. വില്‍സണും (Robert B. Wilson).

Paul R. Milgrom and Robert B. Wilson

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ഗവേഷകരായ പോള്‍ ആര്‍. മില്‍ഗ്രോമിനും (Paul R. Milgrom) റോബര്‍ട്ട് ബി. വില്‍സണും (Robert B. Wilson). ലേല തിയറിയിലെ പരിഷ്‌കാരങ്ങളും പുതിയ ഓക്ഷന്‍ ഫോര്‍മാറ്റുകളുടെ കണ്ടുപിടിത്തങ്ങള്‍ക്കുമാണ് പുരസ്‌കാരം. ലേല നടപടികളിലെ പുതിയ രീതികള്‍ ലോകമെങ്ങും വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും നികുതിദായകര്‍ക്കും പ്രയോജനപ്രദമായതായി പുരസ്‌കാര കമ്മിറ്റി വിലയിരുത്തി.


2020 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം; വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (World Food Programme - WFP)

ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (World Food Programme - WFP) 2020ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം. വിശപ്പിനെതിരായ പോരാട്ടത്തിനാണ് പുരസ്‌കാരം. പട്ടിണി മാറ്റുകയെന്നത് എ്യെരാഷ്ട്ര സംഘടന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള പ്രധാന സംഘടനകളിലൊന്നാണ് ഡബ്ല്യുഎഫ്പി. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് സംഘടന ഭക്ഷ്യ സഹായം നല്‍കിയിട്ടുണ്ട്. 

ലോകത്ത് ഒന്‍പതിലൊരാള്‍ പട്ടിണി കിടക്കുന്നുണ്ടെന്നാണു കണക്ക്. അടുത്ത വര്‍ഷം അറുപതാം വയസ്സിലെത്തുന്ന ലോക ഭക്ഷ്യ പദ്ധതി, കഴിഞ്ഞവര്‍ഷം മാത്രം 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്കു ഭക്ഷ്യസഹായം നല്‍കി

യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ തലപ്പത്ത് ഇപ്പോഴുള്ളത് 2017 ല്‍ നിയമിക്കപ്പെട്ട ഡേവിഡ് ബീസ്‌ലേ  ആണ്. യുഎസിലെ സൗത്ത് കാരോലിന മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമാണിദ്ദേഹം. 

2020 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം; അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലുക് (Louise Gluck) നേടി

ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലുക് (Louise Gluck) നേടി. സമകാലീന അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവികളിലൊരാളാണ് ഗ്ലുക്. നൊബേല്‍ സമ്മാനം ലഭിക്കുന്ന 16-ാമത്തെ വനിതയാണിവര്‍. 

1943 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഗ്ലുക്, മസാച്യൂസെറ്റ്‌സിലാണു താമസം. യുഎസിലെ യേല്‍ സര്‍വകലാശാല ഇംഗ്ലിഷ് പ്രഫസറാണ്. അഞ്ചു ദശകം പിന്നിടുന്ന കാവ്യജീവിതത്തില്‍ നാഷനല്‍ ബുക് അവാര്‍ഡ്, പുലിറ്റ്‌സര്‍ പ്രൈസ് എന്നിവ അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. 12 കാവ്യസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. മരണവും കുട്ടിക്കാലവും കുടുംബജീവിതവും ഗ്ലുക്കിന്റെ കവിതകളിലെ മുഖ്യ പ്രമേയങ്ങളാണ്. 19ാം നൂറ്റാണ്ടിലെ യുഎസ് കവി എമിലി ഡിക്കിന്‍സണിനോടാണു ഗ്ലുക്കിനെ സ്വീഡിഷ് അക്കാദമി താരതമ്യം ചെയ്തത്. 

ഫസ്റ്റ്‌ബോണ്‍ (1968) വൈല്‍ഡ് ഐറിസ് (1992), അവര്‍ണോ (2006) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 

2020 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ട് വനിതകള്‍ക്ക്.; ഇമ്മാനുവല്‍ ഷാപെന്റിയര്‍ (Emmanuelle Charpentier), ജെന്നിഫര്‍ എ. ഡോഡ്‌ന (Jennifer A. Doudna) എന്നിവര്‍ക്ക്‌.

 

ഇമ്മാനുവല്‍ ഷാപെന്റിയര്‍ (Emmanuelle Charpentier), 
ജെന്നിഫര്‍ എ. ഡോഡ്‌ന  (Jennifer A. Doudna)

രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം രണ്ട് വനിതകള്‍ക്ക്. ഫ്രഞ്ച് ശാസ്ത്രജ്ഞ ഇമ്മാനുവല്‍ ഷാപെന്റിയര്‍ (Emmanuelle Charpentier), ജെന്നിഫര്‍ എ. ഡോഡ്‌ന (Jennifer A. Doudna) എന്നിവരാണ് സമ്മാനം പങ്കിട്ടത്. ജീനോം എഡിറ്റിങ്ങിനു വേണ്ടിയുള്ള സങ്കേതമായ ക്രിസ്പര്‍-കാസ്9 ( CRISPR–Cas9)  വികസിപ്പിച്ചതിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് വനിതകള്‍ മാത്രമുള്ള ഗ്രൂപ്പിന് രസതന്ത്ര നൊബേല്‍ ലഭിക്കുന്നത്. ഇവരുടെ നേട്ടത്തോടെ രസതന്ത്ര നൊബേലിന് അര്‍ഹരായ വനിതകളുടെ എണ്ണം 7 ആയി. മേരി ക്യൂറി (1911), എറിന്‍ ക്യൂറി (1935), ഡൊറോത്തി ഹോജ്ഗ്കിന്‍ (1964), ആദാ യെനോത് (2009), ഫ്രാന്‍സെസ് ആര്‍നോള്‍ഡ് (2018) എന്നിവരാണ് മുന്‍ ജേതാക്കളായ വനിതകള്‍.

ജീന്‍ ടെക്‌നോളജിയിലെ ഏറ്റവും മൂര്‍ച്ചയേറിയ സംവിധാനമായി ഗണിക്കപ്പെടുന്ന ക്രിസ്പര്‍-കാസ്9 ജനറ്റിക് സിസ്സേര്‍സ് ഉപയോഗിച്ച് ഗവേഷകര്‍ക്ക് മൃഗങ്ങളുടെയും സൂക്ഷ്മ ജീവികളുടെയും സസ്യങ്ങളുടെയും മറ്റും ഡിഎന്‍എ കൃത്യതയോടെ മുറിച്ചു മാറ്റാന്‍ സാധിക്കും. നൂതനമായ ക്യാന്‍സര്‍ ചികിത്സകള്‍ക്കും ജനിതക രോഗങ്ങള്‍ ഭേദമാക്കാനും ഈ മാര്‍ഗം ഉപയോഗിക്കാനാകും. പ്ലാന്റ് ബ്രീഡിങ്ങിലും കൃഷിരംഗത്ത് മേന്മയേറിയ വിളകള്‍ സൃഷ്ടിക്കാനുമൊക്കെ ഇത് സഹായകമാകും. 

ജര്‍മനിയിലെ ബര്‍ലിനിലുള്ള സയന്‍സ് ഓഫ് പത്തോജന്‍സിലെ മാക്‌സ് പ്ലാന്‍ക് യൂണിറ്റിന്റെ ഡയറക്ടറാണ് ഇമ്മാനുവെല്ലെ ഷാര്‍പെന്റിയെര്‍. 1968 ല്‍ ഫ്രാന്‍സില്‍ ജനിച്ചു. യുഎസിലെ ബര്‍ക്ലെ സര്‍വകലാശാലയിലെ പ്രഫസറാണ് ജെന്നിഫര്‍ എ. ഡൗഡ്‌ന. 1964 ഫെബ്രുവരി 19ന് വാഷിങ്ടണിലാണ് ഡൗഡ്‌ന ജനിച്ചത്.


ഭൗതികശാസ്ത്ര നോബല്‍ 2020 : തമോഗര്‍ത്ത ഗവേഷണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ക്ക്

റോജര്‍ പെന്റോസ് (Roger Penrose), ആന്‍ഡ്രിയ ഗെസ്  (Andrea Ghez),  
റെയ്‌നാഡ് ഗെന്‍സല്‍  (Reinhard Genzel),

തമോഗര്‍ത്ത ഗവേഷണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ റോജര്‍ പെന്റോസ് (Roger Penrose), റെയ്‌നാഡ് ഗെന്‍സല്‍  (Reinhard Genzel), ആന്‍ഡ്രിയ ഗെസ്  (Andrea Ghez) എന്നീ ശാസ്ത്രജ്ഞര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബല്‍ സമ്മാനം പങ്കുവച്ചു. പുരസ്‌കാരത്തിന്റെ നേര്‍പകുതി പെന്റോസിനും ബാക്കി മറ്റു 2 പേര്‍ക്കുമായാണു നല്‍കുന്നത്. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഗെന്‍സലും യുഎസിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ആന്‍ഡ്രിയ ഗെസും സൗരയൂഥത്തിന്റെ മധ്യഭാഗത്തു നിലനില്‍ക്കുന്ന അതീവ പിണ്ഡമുള്ള തമോഗര്‍ത്തം കണ്ടെത്തിയതിലൂടെയാണ് പുരസ്‌കാരത്തിനര്‍ഹരായത്. ഭൗതികശാസ്ത്രനോബല്‍ നേടുന്ന നാലാമത്തെ വനിതയാണ് ആന്‍ഡ്രിയ ഗെസ്.

തമോഗര്‍ത്തങ്ങളുടെ ഉദ്ഭവം, നിലനില്‍പ്പ് എന്നിവയെക്കുറിച്ചു ഗണിതശാസ്ത്രപരമായ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു തുടക്കമിട്ടതാണ് പെന്റോസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ എമറിറ്റസ് പ്രഫസറാണിദ്ദേഹം. ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിനോടൊപ്പം നടത്തിയ ഗവേഷണങ്ങള്‍ക്ക് 1988ല്‍ ഭൗതികശാസ്ത്രത്തിനുള്ള വുള്‍ഫ് പ്രൈസ് ലഭിച്ചിട്ടുണ്ട്. 1931 ആഗസ്റ്റ് 8ന് ഇംഗ്ലണ്ടിലെ എസ്സക്‌സിലാണ് ഇദ്ദേഹം ജനിച്ചത്.

1952 മാര്‍ച്ച് 24ന് ജര്‍മനിയിലാണ് റെയ്‌നാഡ് ഗെന്‍സല്‍ ജനിച്ചത്. ആന്‍ഡ്രിയ ഗെസ് 1965 ജൂണ്‍ 16ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. 


Tuesday, October 6, 2020

2020 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം; മൈക്കേല്‍ ഹൗട്ടണ്‍, ഹാര്‍വേ ജെ ആള്‍ട്ടര്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്ക്‌.

  

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. മൈക്കേല്‍ ഹൗട്ടണ്‍, ഹാര്‍വേ ജെ ആള്‍ട്ടര്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ ജേതാക്കളെ കണ്ടെത്തുന്നത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (1,118,000 യുഎസ് ഡോളര്‍) ആണ് പുരസ്‌കാരം.

Sunday, September 27, 2020

സാന്ദ്ര സംഗീതം നിലച്ചു... എസ് പി ബി അമരനായി...!

രാജ്യാന്തര പ്രസിദ്ധ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം  അന്തരിച്ചു. 74 വയസ്സായിരുന്നു. പൂര്‍ണനാമം ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം . സിനിമാ പിന്നണി ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ സകലകലാവല്ലഭനായിരുന്നു എസ് പി ബി. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു. ഇത് ഗിന്നസ് റെക്കോഡാണ്.

1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ജനിച്ചത്. 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തെ അരങ്ങേറ്റം. കടല്‍പ്പാലം എന്ന ചിത്രത്തില്‍ ജി. ദേവരാജന്റെ സംഗീതത്തില്‍ പാടിക്കൊണ്ട് മലയാള പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നു. ആര്‍.ഡി. ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറി. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണകൂടി (1981, 1983, 1988, 1995, 1996) രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി. യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതിയും എസ്പിബിയ്ക്കാണ്. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് 24 തവണയും കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം 4 തവണയും ലഭിച്ചു. 

നാല് ഭാഷകളിലായി അമ്പതോളം  സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു ഈ ബഹുമുഖ പ്രതിഭ. 

2001ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.


Tuesday, September 8, 2020

ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ഈ വര്‍ഷത്തെ ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അധ്യാപക വൃത്തിയില്‍ അര്‍പ്പിക്കുന്ന നിസ്തുലമായ സേവനത്തെ പുരസ്‌കരിച്ചും, അധ്യാപനത്തിന്റെ നിലവാരമുയര്‍ത്തുന്നതിന് നല്‍കുന്ന സംഭാവനകളെ പരിഗണിച്ചുമാണ് അധ്യാപക അവാര്‍ഡുകള്‍ നല്‍കപ്പെടുന്നത്. കേരത്തില്‍നിന്നുള്ള രണ്ട്‌ അധ്യാപകര്‍ക്കാണ് ഇക്കുറി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കള്‍
തങ്കലത തങ്കപ്പന്‍, ഹെഡ് ടീച്ചര്‍, ഗവ. എല്‍പിഎസ്, ചവറ സൗത്ത്, തക്കുംഭാഗം, കൊല്ലം
സജികുമാര്‍ വി. എസ്., ജവഹര്‍ നവോദയ വിദ്യാലയ, ചെന്നിത്തല, മാവേലിക്കര, ആലപ്പുഴ
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കള്‍
41 അധ്യാപകര്‍ക്കാണ് ഇപ്രാവശ്യം സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

Wednesday, September 2, 2020

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിടവാങ്ങി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയുമായിരുന്ന  പ്രണബ് കുമാര്‍ മുഖര്‍ജി (Pranab Kumar Mukherjee) അന്തരിച്ചു (2020 ഓഗസ്റ്റ് 31-ന്). പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. വിവിധ കേന്ദ്ര മന്ത്രിസഭകളില്‍ വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ സുപ്രധാന വകുപ്പുകള്‍ പ്രണബ് കൈകാര്യം ചെയ്തിട്ടുണ്ട്. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് തുടക്കമിട്ടു. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണിദ്ദേഹം. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.

1969ലാണ് പ്രണബ് മുഖര്‍ജി ആദ്യമായി രാജ്യസഭാംഗമായത്. 1973 ല്‍ അദ്ദേഹം കേന്ദ്രമന്ത്രിയായി. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 കാലത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. 2004ലാണ് ഇദ്ദേഹം ആദ്യമായി ലോക്‌സഭാംഗമായത്. പശ്ചിമബംഗാളിലെ ജാംഗിപ്പൂര്‍ (Jangirpur) ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ലോകസഭയിലെത്തിയത്. 2009ല്‍ വീണ്ടും ഇതേ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 

ഇന്ദിരാ ഗാന്ധിക്കുശേഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലില്‍ രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ 1989ല്‍ ഈ സംഘടന കോണ്‍ഗ്രസ്സില്‍ ലയിച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷനായി നിയമിച്ചു. പിന്നീട് 1995 ല്‍ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു. സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിനു പിന്നിലും പ്രണബ് ആണെന്നു കരുതപ്പെടുന്നു. 2004 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഐക്യ പുരോഗമന സഖ്യം അധികാരത്തിലെത്തിയ അന്നു മുതല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു പ്രണബ് മുഖര്‍ജി. 2012 ല്‍ കോണ്‍ഗ്രസ്സിന്റെ നാമനിര്‍ദ്ദേശത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു, എതിര്‍ സ്ഥാനാര്‍ത്ഥി പി.എ.സാങ്മയെ ആണ് പരാജയപ്പെടുത്തിയത്. 2017ല്‍ സജീവരാഷ്ട്രീയത്തോട് വിടപറഞ്ഞു.

1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് പ്രണബ് മുഖര്‍ജി ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജി പിതാവും രാജലക്ഷ്മി മാതാവുമാണ്. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കി. ആദ്യ ജോലി പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ് വകുപ്പിലായിരുന്നു. 1963ല്‍ വിദ്യാനഗര്‍ കോളജില്‍ അദ്ധ്യാപകനായി ജോലിക്കു ചേര്‍ന്നു. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ബംഗാളി പ്രസിദ്ധീകരണമായ 'ദേശേര്‍ ഡാക്' ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭിഭാഷകനായും ജോലി ചെയ്തു.

രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗമായിരുന്നിട്ടുണ്ട്. 

2019ലാണ് ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചത്. 1977 ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും 2008 ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. 'ബിയോണ്ട് സര്‍വൈവല്‍', 'എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി', 'ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ്' തുടങ്ങി നിരവധി ശ്രദ്ധേയ കൃതികള്‍ രചിച്ചിട്ടുണ്ട്.


Monday, July 20, 2020

മനുഷ്യന്റെ മൂത്രം ചന്ദ്രനില്‍ കോണ്‍ക്രീറ്റ് ഉണ്ടാക്കാന്‍ സഹായിക്കും: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (Human urine could help make concrete on moon: European Space Agency)

Lunar base made with 3D printing. (Image: ESA)
മനുഷ്യന്റെ മൂത്രം ഉപയോഗിച്ച് ചന്ദ്രനില്‍ കോണ്‍ക്രീറ്റ് നിര്‍മിക്കാനാവുമെന്നും അത് ഉപയോഗിച്ച് ചന്ദ്രനില്‍ വാസസ്ഥലം പണിയാന്‍ സാധിച്ചേക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഒരു ഗവേഷണ പഠനം.
ലൂണാര്‍ കോണ്‍ക്രീറ്റിന് വേണ്ട മിശ്രിതം മൂത്രത്തില്‍ കണ്ടുവരുന്ന ജൈവ സംയുക്തം ഉപയോഗിച്ച് നിര്‍മിക്കാമെന്നാണ് ഗവേഷണം പറയുന്നത്. ഈ മിശ്രിതം കട്ടിയാകുന്നതിന് മുമ്പ് ഏത് രൂപത്തിലേക്കും മാറ്റാനാവും വിധം മയമുള്ളതാണെന്നും പഠനം പറയുന്നു. ജിയോപോളിമര്‍ മിശ്രിതമാണ് ലൂണാര്‍ കോണ്‍ക്രീറ്റ്. ഇത് കോണ്‍ക്രീറ്റിന് സമാനമാണ്. ഈ മിശ്രിതത്തിലേക്ക് യൂറിയ ചേര്‍ത്തപ്പോള്‍ മറ്റ് പ്ലാസ്റ്റിസൈസറുകളേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ഇതുവഴി ജലത്തിന്റെ ആവശ്യകത പരിഹരിക്കാനാവുമെന്നും പഠനം പറയുന്നു. ഈ മിശ്രിതം ഒരു ത്രിഡി പ്രിന്ററിലൂടെ കടത്തിവിട്ട് പ്രിന്റ് ചെയ്‌തെടുത്ത സാമ്പിള്‍ ശക്തമാണെന്നും പ്രവര്‍ത്തനക്ഷമമാണെന്നും തെളിയിച്ചതായി യൂറോപ്യന്‍ സ്‌പേസ് എജന്‍സി. വെള്ളത്തിന് ശേഷം മനുഷ്യ മൂത്രത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഘടകമാണ് യൂറിയ. യൂറിയയ്ക്ക് ഹൈഡ്രജന്‍ ബോണ്ടുകള്‍ തകര്‍ക്കാനും ദ്രാവക മിശ്രിതങ്ങളുടെ ശാന്യത (വിസ്‌കോസിറ്റി) കുറയ്ക്കാനും കഴിയും. കാല്‍സ്യം ധാതുക്കളും മൂത്രത്തില്‍ അടങ്ങിയിട്ടുണ്ട്. എന്തായാലും ഈ പുതിയ ചേരുവ അടങ്ങുന്ന കുമ്മായക്കൂട്ട് ശാസ്ത്രലോകത്തിന്റെ സമ്മതി പിടിച്ചുപറ്റിയിട്ടുണ്ട്.

Friday, July 17, 2020

സൂര്യന്റെ അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്നു, സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ഏറ്റവും പുതിയ ചിത്രങ്ങള്‍

അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്ന സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ നാസ പ്രസിദ്ധീകരിച്ചു. സൂര്യന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങള്‍. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും നാസയും പകര്‍ത്തിയ ചിത്രങ്ങളാണിവ.
യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഫെബ്രുവരിയില്‍ കേപ് കാനാവെറലില്‍ നിന്ന് വിക്ഷേപിച്ച സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ആദ്യ ചിത്രങ്ങളാണിവ.
സൂര്യനില്‍നിന്ന് 4.8 കോടി മൈലുകള്‍(7.7 കോടി കിലോ മീറ്റര്‍) അകലെയാണ് ഓര്‍ബിറ്ററിന്റെ സ്ഥാനം. ഏകദേശം ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ദൂരത്തിന്റെ നേര്‍പകുതിയിലാണിത്. നമ്മള്‍ കണ്ടു പരിചയിച്ച അരുണവര്‍ണത്തിന് പകരം മഞ്ഞ, ചാരനിറങ്ങളുള്ള ജ്വാലകളാണ് സൂര്യന് ഈ ചിത്രങ്ങളില്‍. ചെറിയ ചെറിയ തീനാമ്പുകളെക്കുറിച്ച് ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍.

Sunday, July 5, 2020

ചിലന്തി വല നാരു കൊണ്ടുള്ള ലെന്‍സില്‍ വൈറസുകളുടെ വരെ ചിത്രം പതിയും!

തായ് വാനിലെ നാഷണല്‍ യങ്മിങ് സര്‍വകലാശാലയിലെ ചെങ്‌യങ് ലിയുവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഡാഡി ലോങ് ലെഗ്‌സ് സ്‌പൈഡര്‍ എന്നറിയപ്പെടുന്ന ഫോല്‍കസ് ഫലാഞ്ജിയോയിഡ്‌സ് എന്ന ചിലന്തിയുടെ ഡ്രാഗ് ലൈന്‍ സില്‍ക്ക് ഉപയോഗിച്ച് ഒരു ലെന്‍സ് നിര്‍മിച്ചു.
ശരീര ചര്‍മത്തിനുള്ളിലെ ചിത്രങ്ങള്‍ ഉയര്‍ന്ന റസലൂഷനില്‍ പകര്‍ത്താന്‍ സാധിക്കുന്ന ലെന്‍സാണിത്.
ചിലന്തിവല നാര് സ്‌പൈഡര്‍ സില്‍ക്ക് എന്നാണ് അറിയപ്പെടുന്നത്. ചിലന്തി വലയ്ക്ക് ചുറ്റും 'ഫ്രെയിം' ആയി ഉപയോഗിക്കുന്ന 'ഡ്രാഗ് ലൈന്‍ സില്‍ക്ക്' എന്ന് വിളിക്കപ്പെടുന്ന പ്രത്യേക തരം നാരുണ്ട്. അതിന് ബലം കൂടുതലായിരിക്കും.
ഈ പുതിയ ലെന്‍സിന്റെ വലിപ്പം മൈക്രോമീറ്ററുകള്‍ മാത്രമാണ്. എകദേശം അരുണ രക്താണുക്കളുടെ അത്രത്തോളം വലിപ്പമുണ്ടാകും. ഈ ലെന്‍സുകളില്‍ തിളങ്ങുന്ന ലേസര്‍ പ്രകാശം പതിപ്പിച്ച് ഗവേഷര്‍ പരീക്ഷിച്ചു. അപ്പോള്‍ അത് ഫോട്ടോണിക് നാനോജെറ്റ് എന്നറിയപ്പെടുന്ന ഒരുതരം രശ്മി പുറത്തുവിട്ടു. (ലെന്‍സില്‍ നിന്നും വ്യത്യസ്ത ദൂരങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കുന്ന പ്രകാശത്തിന്റെ ഒരു നേര്‍ത്ത കിരണം.) ലെന്‍സിന്റെ വലിപ്പം വര്‍ധിപ്പിക്കാനും ഗവേഷകര്‍ക്ക് സാധിച്ചു.
ഇങ്ങനെ നിര്‍മിച്ച ലെന്‍സുകള്‍ കൊണ്ട് വൈറസുകള്‍ പോലെ അതി സൂക്ഷ്മ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്നും ജീവനുള്ള ചര്‍മത്തിന്റെ വിശദമായ ചിത്രം പകര്‍ത്താന്‍ സാധിക്കുമെന്നും ലിയു പറഞ്ഞു.



Tuesday, June 30, 2020

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 98.82 ശതമാനം വിജയം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 0.71% കൂടുതലാണ്.
എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,02292 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,17,101 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 98.82%  ആണ്. എല്ലാവിഷയത്തിലും കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ളാണ് എ പ്ലസ് നേടിയതെങ്കില്‍ ഈ വര്‍ഷം എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്.
ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല പത്തനംതിട്ടയാണ് (99.71 %). ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ് (95.04%)
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%)
ഏറ്റവു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറം (2,736).

Friday, June 12, 2020

കിരണ്‍ മംജുദാറിന് ലോക സംരംഭക പുരസ്‌കാരം

ബയോകോണ്‍ കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മംജുദാര്‍ ഷാ (Kiran Mazumdar-Shaw) 2020ലെ ഇവൈ ലോക സംരംഭക പുരസ്‌കാരത്തിന് (EY World Entrepreneur Of The Year) അര്‍ഹയായി. ബാംഗ്ലൂര്‍ ആസ്ഥാനമായ ബയോകോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ മരുന്നുല്പാദക കമ്പനികളിലൊന്നാണ്. ലണ്ടന്‍ ആസ്ഥാനമായ എണസ്റ്റ് & യംഗ് (Ernst & Young) എന്ന സ്ഥാപനം നല്‍കുന്ന പുരസ്‌കാരമാണിത്.
ലോകമെമ്പാടുനിന്നുമുള്ള 42 രാജ്യങ്ങളിലെ 46 സംരംഭകരില്‍നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇന്ത്യയില്‍നിന്ന് ഈ പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ വ്യക്തിയാണിവര്‍. 2005ല്‍ ഇന്‍ഫോസിസിന്റെ നാരായണ മൂര്‍ത്തി, 2014ല്‍ കോടക് മഹീന്ദ്ര ബാങ്കിന്റെ മേധാവി ഉദയ് കോടക് എന്നിവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1978ലാണ് കിരണ്‍ മംജുദാര്‍ ബയോകോണ്‍ സ്ഥാപിക്കുന്നത്.

കോവിഡിനോട് പൊരുതാന്‍ ഇന്റര്‍നെറ്റ് റോബോട്ട്

കോവിഡിനെ തോല്പിക്കാന്‍ ഇന്റര്‍നെറ്റിലൂടെ നിയന്ത്രിക്കാവുന്ന ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത് മറ്റെവിടെയുമല്ല, നമ്മുടെ രാജ്യത്ത് തന്നെ! മഹാരാഷ്ട്ര സംസ്ഥാനത്തെ താനെയിലുള്ള പ്രതീക് തിരോദ്കര്‍ (Pratik Tirodkar) എന്ന യുവാവാണ് ഈ റോബോട്ടിനെ നിര്‍മിച്ചത്. 'കോറോ-ബോട്ട്' (Coro-bot) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ലോകത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യത്തേത് എന്ന് ഈ റോബോട്ട് വിശേഷിപ്പിക്കപ്പെടുന്നു. പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന ആപ് ഉപയോഗിച്ചാണ് ഈ റോബോട്ടിനെ നിയന്ത്രിക്കുന്നത്. ഇന്റര്‍നെറ്റുവഴി ലോകത്തെവിടെനിന്നും ഇതിനെ നിയന്ത്രിക്കാം എന്നതാണ് സവിശേഷത. കൊറോണ രോഗികളെ ചികിത്സിക്കുന്ന ഒരു ആശുപത്രിയിലാണ് ഇതിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, വെള്ളം എന്നിവയൊക്കെ എത്തിക്കേണ്ടിടത്ത് റോബോട്ട് എത്തിച്ചുകൊള്ളും. ഡോക്ടറും നഴ്‌സുമൊന്നും രോഗിക്കടുത്തേയ്ക്ക് പോകേണ്ടതില്ല എന്നര്‍ത്ഥം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ രോഗിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും കോറോ-ബോട്ട് നല്‍കും.! മിടുക്കനല്ലേ ഈ റോബോട്ട്!

2020ലെ ആബേല്‍ പുരസ്‌കാര ജേതാക്കള്‍

Hillel Furstenberg
ഗണിത നോബല്‍ എന്ന് പുകഴ്‌പെറ്റ ആബേല്‍ പുരസ്‌കാരം (Abel Prize) ഇത്തവണ രണ്ടുപേര്‍ പങ്കിട്ടു. ഇസ്രയേലി ഗണിതജ്ഞന്‍ ഹില്ലേല്‍ ഫസ്റ്റന്‍ബര്‍ഗ് (Hillel Furstenberg),
Gregory Margulis
റഷ്യന്‍-അമേരിക്കന്‍ വംശജനായ ഗ്രിഗറി മാര്‍ഗലിസ് (Gregory Margulis) എന്നിവരാണ് പുരസ്‌കാരജേതാക്കള്‍. നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് സമ്മാനിക്കുന്ന ലോകപ്രസിദ്ധമായ ഒരു പുരസ്‌കാരമാണിത്. ഗണിതശാസ്ത്രത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കുന്ന വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കപ്പെടുന്നത്. നോര്‍വീജിയന്‍ ഗണിതശാസ്ത്രജ്ഞന്‍ നീല്‍സ് ഹെന്റിക് ആബേലിന്റെ (Niels Henrik Abel) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തപ്പെട്ടതാണ് ഈ സമ്മാനം.

ആര്‍. ശ്രീലേഖ ഡി.ജി.പി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത

\ഡി.ജി.പി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത എന്ന ബഹുമതി ഇനി ആര്‍. ശ്രീലേഖ ഐപിഎസിന്. സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഈ മഹതി തന്നെ. എ.ഡി.ജി.പി.യായിരുന്ന ശ്രീലേഖയ്ക്ക് ഡി.ജി.പി.യായി അടുത്തയിടെ സ്ഥാനക്കയറ്റം ലഭിച്ചു. അഗ്‌നിരക്ഷാവിഭാഗം മേധാവിയായാണ് നിയമനം. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ.

Thursday, June 11, 2020

ബഹിരാകാശത്ത് ആദ്യമായി ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ബഹിരാകാശത്ത് അഞ്ചാം ദ്രവ്യാവസ്ഥ കണ്ടെത്തി. ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റെന്നറിയപ്പെടുന്ന ഈ അവസ്ഥ ക്വാണ്ടം പ്രപഞ്ചത്തിലെ എക്കാലത്തുംകുഴപ്പിക്കുന്ന ചില സമസ്യകളുടെ ചുരുളഴിക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നാസയിലെ ഒരുസംഘം ശാസ്ത്രജ്ഞര്‍ നടത്തിയ ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റ് (ബി.ഇ.സി.) പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍.
പ്രപഞ്ചവികാസത്തിന് ആക്കംകൂട്ടുന്ന ഇപ്പോഴും നിഗൂഢമായി തുടരുന്ന ശ്യാമോര്‍ജത്തെപ്പറ്റി(ഡാര്‍ക്ക് എന്‍ജി) കൂടുതല്‍ സൂചനകള്‍ നല്‍കാനും ഈ കണ്ടെത്തല്‍ വഴിതെളിക്കുമെന്ന് ഗവേഷണസംഘത്തെ നയിക്കുന്ന ശാസ്ത്രജ്ഞന്‍ ഡേവിഡ് ആല്‍വിന്‍ അഭിപ്രായപ്പെട്ടു..
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ചേര്‍ന്ന് 1924'25 ലാണ് ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ (ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റ്) ആദ്യമായി പ്രവചിച്ചത്.

മനുഷ്യന്റെ മൂലകോശത്തില്‍ നിന്ന് ഭ്രൂണത്തിന്റെ ത്രിമാന മാതൃക വികസിപ്പിച്ചു

മനുഷ്യഭ്രൂണം ഇത്തരത്തില്‍ വികസിപ്പിക്കുന്നത് ആദ്യമായാണ്.  നെതര്‍ലന്‍ഡ്‌സിലെ ഹ്യൂബ്രെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയിലെയും ഗവേഷകരുടെയാണ് ഈ നേട്ടം. 18 മുതല്‍ 21 ദിവസംവരെ വളര്‍ച്ചയെത്തിയ ഭ്രൂണത്തിനു സമാനമാണ് ഇവര്‍ വികസിപ്പിച്ച ഈ മാതൃക. മനുഷ്യശരീരം രൂപപ്പെടുന്ന പ്രക്രിയ നിരീക്ഷിച്ച് ജനനവൈകല്യങ്ങളുടെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.

Friday, May 29, 2020

എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മയായി

മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമെന്റേറിയനും കൂടിയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1936 ജൂലായ് 22-ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസം വയനാട്ടിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സാമൂതിരി കോളേജില്‍നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി. 1979 നവംബര്‍ 11-ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായി. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1992-'93, 2003-'04, 2011-'12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാനും 2003-'04-ല്‍ ഐ.എന്‍.എസ്. പ്രസിഡന്റുമായിരുന്നു.
1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്ന അദ്ദേഹത്തിന്റെ ഉത്തരവ് വിവാദമായതോടെ 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 2004-'09 കാലത്ത് പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു.
നിരവധി സാഹിത്യകൃതികളുടെ കര്‍ത്താവാണ്. ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, ഡാന്യൂബ് സാക്ഷി, ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങിയവ പ്രധാന കൃതികളില്‍പ്പെടുന്നു.
ഒട്ടനവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സി. അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം (1995), മഹാകവി ജി. സ്മാരക അവാര്‍ഡ് (1996), ഓടക്കുഴല്‍ അവാര്‍ഡ് (1997), സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1997), കേസരി സ്മാരക അവാര്‍ഡ് (1998), നാലപ്പാടന്‍ പുരസ്‌കാരം (1999), അബുദാബി ശക്തി അവാര്‍ഡ് (2002), വയലാര്‍ അവാര്‍ഡ് (2008), ബാലാമണിയമ്മ പുരസ്‌കാരം (2009), കേശവദേവ് സാഹിത്യപുരസ്‌കാരം, കെ.പി. കേശവമേനോന്‍ പുരസ്‌കാരം (2010), കെ.വി. ഡാനിയല്‍ അവാര്‍ഡ് (2010), ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2010), അമൃതകീര്‍ത്തി പുരസ്‌കാരം (2011), സ്വദേശാഭിമാനി പുരസ്‌കാരം (2011) തുടങ്ങിയവ ഇതില്‍ ചിലതുമാത്രം.
വീരേന്ദ്രകുമാറിനെക്കുറിച്ച് കൂടുതലറിയാം

Friday, March 20, 2020

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ ബാനര്‍ജി അന്തരിച്ചു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ പി.കെ ബാനര്‍ജി (Pradip Kumar Banerjee) അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു
1960ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ചത് പി.കെ ബാനര്‍ജിയായിരുന്നു. 1962ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17ാം മിനിറ്റില്‍ ഗോള്‍ നേടി. ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1956ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 4-2 ന് തോല്‍പ്പിച്ച കളിയില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചു. 1961ല്‍ അര്‍ജുന പുരസ്‌കാരവും 1990ല്‍ പദ്മ ശ്രീ പുരസ്‌കാരവും ലഭിച്ചു. 1936 ജൂണ്‍ 23ന്  ബംഗാളിലെ ജല്‍പായ്ഗുരിയുടെ പ്രാന്തപ്രദേശമായ മൊയ്‌നാപുരിയിലാണ് ബാനര്‍ജിയുടെ ജനനം. കുടുംബം ജംഷഡ്പൂരിലേക്ക് പിന്നീട് താമസം മാറ്റി. മക്കള്‍: പൗല ബാനര്‍ജി, പൂര്‍ണ ബാനര്‍ജി


Saturday, March 14, 2020

കവി ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു.

കവിയും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരില്‍ ഒരാളാണ് ഇദ്ദേഹം. മാവേലിക്കര താലൂക്കിലെ വള്ളികുന്നത്ത് 1928 സെപ്തംബര്‍ 23ന് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശ്ശേരില്‍ ജാനകിയമ്മയുടെയും മകനായാണ് ജനനം. 'തിളച്ച മണ്ണിന്‍ കാല്‍ നടയായ്'  ഇതാണ് പുതുശ്ശേരിയുടെ ആത്മകഥയുടെ പേര്.
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി നേടി എടുക്കുന്നതില്‍ പുതുശ്ശേരി രാമചന്ദ്രന്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഇദ്ദേഹം അധ്യക്ഷനായ സമിതി 9 മാസം കൊണ്ട് നാല് വാള്യങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു ശ്രേഷ്ഠഭാഷാ പദവിക്കായുള്ള ശ്രമത്തിന്റെ പ്രധാന ഘടകം.
1957ല്‍ കൊല്ലം എസ്.എന്‍.കോളേജില്‍ അധ്യാപക ജിവിതം തുടങ്ങിയ പുതുശ്ശേരി കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രൊഫസറായാണ് വിരമിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്. വള്ളത്തോള്‍ അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍, കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര,
കിഷ്‌ക്കിന്ധാ കാണ്ഡങ്ങള്‍), പ്രാചീന മലയാളം, കേരള പാണിനീയം, കേരള പാണിനീയ വിമര്‍ശം, കേരള ചരിത്രത്തിന്റ അടിസ്ഥാന രേഖകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പരേതയായ ബി.രാജമ്മയാണ് ഭാര്യ.

Thursday, February 27, 2020

ഹെന്നെബുയ സാല്‍മിനിക്കോളക്ക് (Henneguya salminicola) ശ്വസിക്കാന്‍ ഓക്‌സിജന്‍ വേണ്ട!

ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഊര്‍ജം നിര്‍മിക്കാന്‍ ഓക്‌സിജന്‍ ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തിയിരിക്കയാണ് ശാസ്ത്രജ്ഞര്‍
സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ക്കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്‌സിജനില്ലാതെയും ജീവിക്കാന്‍ കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
പത്തില്‍ത്താഴെ കോശങ്ങള്‍മാത്രമാണ് ഈ ജീവിയെക്കുള്ളത്.
വര്‍ഷങ്ങളോളം നീണ്ട പരിണാമത്തിനിടയില്‍ ഓക്‌സിജനില്ലാത്ത അന്തരീക്ഷങ്ങളില്‍ ജീവിച്ച് ശ്വസിക്കാനുള്ള കഴിവുനഷ്ടപ്പെട്ട, ഫംഗസുകളും അമീബകളുമൊക്കെയുള്‍പ്പെടെയുള്ള ചില ജീവികളുണ്ട്. അത്തരത്തിലാണ് ഈ ജീവിക്കും ഓക്‌സിജന്‍ ശ്വസിക്കാനുള്ള കഴിവുനഷ്ടമായതെന്നാണ് കരുതുന്നത്.
എന്നാല്‍, എങ്ങനെയാണ് ഈ ജീവികള്‍ ഊര്‍ജം നിര്‍മിക്കുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല

Tuesday, February 25, 2020

ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു.

മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഈജിപ്ത് ഭരിച്ച ഭരണാധികാരിയാണ് ഹുസ്‌നി മുബാറക്ക്. 1981 മുതല്‍ 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്ക് 2011 ജനുവരിയില്‍ നടന്ന മുല്ലപ്പൂവിപ്ലവത്തിനിടെയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്.
1928 മേയ് 4ന് ഈജിപ്തിലെ മൊനുഫീയ ഗവര്‍ണേറ്റിലെ കാഫ്ര്!എല്‍മെസെല്‍ത്തയിലാണ് മുബാറക്ക് ജനിച്ചത്.1975ല്‍ ഈജിപ്തിന്റെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ മുബാറക്ക് 1981 ഒക്ടോബര്‍ 14ന് അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റായി ചുമതലയേറ്റെടുത്തു.
2011ല്‍ അറസ്റ്റിലായതു മുതല്‍ ഏറിയദിവസങ്ങളും ആശുപത്രിയിലായിരുന്നു  മുബാറക്ക്. വര്‍ഷങ്ങളോളം ജയിലിലടച്ചെങ്കിലും മിക്ക കുറ്റങ്ങളില്‍ നിന്നും കുറ്റവിമുക്തനായ അദ്ദേഹം 2017 ല്‍ മോചിതനായി.

Monday, February 17, 2020

ലോറസ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്.

ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍.
കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ലഭിച്ചത്. 2011 ലെ ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്‌കാരം.
'ഒരു രാജ്യത്തിന്റെ ചുമലില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
Lionel Messi
Lewis Hamilton
അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയും ഫോര്‍മുല വണ്‍ കാറോട്ട താരം ലൂയി ഹാമില്‍ട്ടണും മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. തുല്ല്യ വോട്ട് ലഭിച്ചതോടെയാണ് മെസ്സിയും ഹാമില്‍ട്ടണും പുരസ്‌കാരം പങ്കുവെച്ചത്.
Simone Biles
മികച്ച വനിതാതാരത്തിനുള്ള അവാര്‍ഡ് ജിംനാസ്റ്റിക്‌സിലെ ലോകാഭിമാനമായ അമേരിക്കയുടെ സിമോണ്‍ ബൈല്‍സിന് ലഭിച്ചു.

Friday, February 14, 2020

ബ്രിട്ടീഷ് ധനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്.

ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന അടുത്ത ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലെത്തുന്നു ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്.

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഐ.പി.സി.സി മുന്‍ അദ്ധ്യക്ഷനുമായിരുന്ന ഡോ.ആര്‍.കെ.പച്ചൗരി അന്തരിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തില്‍ലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ
(ഐ.പി.സി.സി.) മുന്‍ അധ്യക്ഷനായിരുന്നു ഭാരതീയനായ ഡോ. രാജേന്ദ്രകുമാര്‍ പാച്ചൗരി. 106 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. 1940 ആഗസ്റ്റ് 20 - ന്‍ നൈനിറ്റാളില്‍ ജനിച്ച പാച്ചൗരി ലക്‌നോയിലുമ ബീഹാറിലെ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
2007 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിനൊപ്പം പങ്കിട്ടു. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്കായി 2001- ല്‍ അദ്ദേഹത്തിന് പത്മഭൂഷന്‍ ബഹുമതി ലഭിച്ചു. ജീവിത പങ്കാളി: സരോജ് പാച്ചൗരി. മക്കള്‍: രശ്മി പാച്ചൗരി രാജന്‍


Monday, February 10, 2020

ഇന്ത്യക്കാരിയായ കാമ്യ കാര്‍ത്തികേയന് അമേരിക്കന്‍ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി.

ദക്ഷിണ അമേരിക്കയിലെ 6962 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കി 12 കാരിയായാ ഈ ഇന്ത്യക്കാരി. മഹാരാഷ്ട്ര സ്വദേശിനിയായ കാമ്യ, അമേരിക്കന്‍ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി നേടിയത്.
ഫെബ്രുവരി 1 നാണ് കാര്‍ത്തികേയനും മകള്‍ കാമിയയും ദക്ഷിണ അമേരിക്കന്‍ കൊടുമുടിയായ അകൊകഗ്വയിലെത്തിയത്. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണ് അകൊന്‍കഗ്വ.  അകൊന്‍കാഗ്വ അര്‍ജന്റീനയിലെ തെക്കന്‍ ആന്തീസിലാണ് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പുകളും കായികപരിശീലനവും നടത്തിയതിനു ശേഷമാണ് കാമിയ ഈ സാഹസിക നേട്ടം കൈവരിച്ചിരിക്കുന്നത്.
Read More

Wednesday, January 29, 2020

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.കമലം (95) അന്തരിച്ചു.

കരുണാകരന്‍ മന്ത്രിസഭയില്‍ 1982 മുതല്‍ 1987 വരെ സഹകരണമന്ത്രിയയിരുന്നു കമലം. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം.കമലം. 1975ല്‍അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു. 82 ല്‍ കല്പറ്റയില്‍നിന്നു മത്സരിച്ചാണ് കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായത്.
ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി, എം.യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം. മുരളി, എം. രാജഗോപാല്‍, എം. വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

Thursday, January 9, 2020

യു.കെ.യിലെ ഏറ്റവും വലിയ ബാലസാഹിത്യപുരസ്‌കാരം ഇന്ത്യന്‍വംശജയായ ജസ്ബിന്ദര്‍ ബിലാന്.

യു.കെ.യിലെ ഏറ്റവുംവലിയ ബാലസാഹിത്യ പുരസ്‌കാരമായ 'കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡ്' ഇന്ത്യന്‍വംശജയ്ക്ക്. ജസ്ബിന്ദര്‍ ബിലാന്‍ എന്ന എഴുത്തുകാരിയുടെ ആദ്യ ബാലസാഹിത്യ നോവലാണ് ഈ പുരസ്‌കാരത്തിനര്‍ഹമായത്. 144 പുസ്തകങ്ങളുടെ പട്ടികയില്‍നിന്നാണ് ജസ്ബിന്ദറിന്റെ  'ആഷ ആന്‍ഡ് ദ സ്പിരിറ്റ് ബേഡ്' എന്നപുസ്തകം പുരസ്‌കാരത്തിനര്‍ഹമായത്. ഇന്ത്യയിലെ ഹിമാലയന്‍താഴ്‌വരയിലെ എഴുത്തുകാരിയുടെ കുട്ടിക്കാലവും മുത്തശ്ശിയുമായുള്ള ബന്ധത്തിന്റെയുമൊക്കെ കഥപറയുന്നതാണ് ഈ പുസ്തകം. നാലരലക്ഷം രൂപയാണു സമ്മാനത്തുക.
2019-ല്‍ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ബിലാന്റെ കുട്ടിക്കാലത്താണ് കുടുംബം ഇംഗ്ലണ്ടിലേക്കു കുടിയേറിയത്. ബാത്തിലെ സ്‌കൂളില്‍ അധ്യാപികയാണിപ്പോള്‍ ജസ്ബിന്ദര്‍.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers