മനുഷ്യകുലത്തിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ച ആപേക്ഷികതാ സിദ്ധാന്തത്തിന് നൂറു തികഞ്ഞു. ലോകം കണ്ട ഏറ്റവും മഹദ് ശാസ്ത്രകാരന്മാരില്‍ മുന്‍പനായ ഐന്‍സ്‌റ്റൈന്‍ 1915 നവംബര്‍ 25നാണ് ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി (General Theory of Relativity) എന്ന ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കുന്നത്.
നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും നിരവധി ശാസ്ത്രജ്ഞരുടെ കണിശമായ പരീക്ഷണ പരിശോധനകള്‍ക്കു വിധേയമായിട്ടും മാറ്റു കുറയാതെ നില്‍ക്കുകയാണ് ആ സിദ്ധാന്തം എന്നതാണ് അതിനെ കൂടുതല്‍ മഹത്തായ ഒന്നാക്കി മാറ്റുന്നത്. പ്രകാശത്തെ കേന്ദ്രീകരിച്ചുള്ള ഈ സിദ്ധാന്തത്തിന്റെ നൂറാം വര്‍ഷമായ 2015 അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി (International Year of Light) ആചരിക്കുകയാണ് ലോകം.
മാസും എനര്‍ജിയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് ഐന്‍സ്‌റ്റൈന്‍ മുന്നോട്ടുവച്ച E = MC2 ആണ് ലോകത്തെ ഏറ്റവും പ്രശസ്തമായ സൂത്രവാക്യം എന്നു പറയാം. 1921ല്‍ ഭൗതികശാസ്ത്രത്തിനുള്ള നോബെല്‍ സമ്മാനവും ഐന്‍സ്‌റ്റൈന് ലഭിച്ചു.
1879 മാര്‍ച്ച് 14ന് ജര്‍മനിയിലെ ഉം (Ulm) എന്ന സ്ഥലത്താണ് ഐന്‍സ്റ്റൈന്‍ ജനിച്ചത്. 1933ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടു ത്തതിനെത്തുടര്‍ന്ന ജൂതവംശജനായിരുന്ന ഐന്‍സ്റ്റൈന്‍ അമേരിക്കയിലേക്ക് മാറി അവിടത്തെ പൗരത്വം നേടി. 1955ല്‍ ആ മഹാഭാവനാശാലി അന്തരിച്ചു.
No comments:
Post a Comment