നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമാണ്. സ്വതന്ത്രഭാരതത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനമാണ് ഇത്. 1888 നവംബര്‍ 11 നായിരുന്നു ആസാദിന്റെ ജനനം.
ചെറുപ്പകാലത്തുതന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയിലെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. 1923, 1940 വര്‍ഷങ്ങളില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. 1940 മുതല്‍ 46 വരെ കോണ്‍ഗ്രസ് പ്രസിഡന്റും ആസാദായിരുന്നു. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് 1953ല്‍ യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍) സ്ഥാപിച്ചത്. 1956ലാണ് ഔദ്യോഗികമായി യുജിസി നിലവില്‍ വന്നത്.
No comments:
Post a Comment