നമ്മുടെ സ്വന്തം കൈത്തറി ഉല്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ വിപണി കണ്ടെത്തുന്നതിന് ലക്ഷ്യമിട്ട് ഇന്ത്യ ഹാന്‍ഡ്‌ലൂം കൈത്തറി ബ്രാന്‍ഡിനു കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ബ്രാന്‍ഡിന്റെ ലോഗോ പ്രധാനമന്ത്രി അടുത്തയിടെ പ്രകാശനം ചെയ്തു.
ഇതനുസരിച്ച് രാജ്യത്തെ നെയ്ത്തുകാര്‍ക്ക് ഈ ബ്രാന്‍ഡിനുകീഴില്‍ ഉല്പന്നങ്ങള്‍ ഇറക്കാം. ഇതിനായി ടെക്‌സ്റ്റൈല്‍ ഡിപാര്‍ടുമെന്റില്‍ രഡിസ്റ്റര്‍ ചെയ്ത് വിദഗ്ധ സമിതിയുടെ ഗുണമേന്മ പരിശോധനയ്ക്ക് വിധേയമാകണം. നിശ്ചിത ഗുണനിലവാരം ഉറപ്പാക്കുന്ന ഉല്പന്നങ്ങള്‍ക്കു മാത്രമെ ബ്രാന്‍ഡിനു കീഴില്‍ വരാനാകൂ. ബ്രാന്‍ഡ് പ്രചരണത്തിനായി പുതിയ വെബ്‌സൈറ്റും തുടങ്ങും.
കൂടാതെ എല്ലാ വര്‍ഷവും ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആഘോഷിക്കുന്നതിനും തീരുമാനമായി. സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് 1905 ആഗസ്റ്റ് 7ന് കൊല്‍ക്കത്തയില്‍ തുടക്കമിട്ട സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കായിട്ടാണ് കൈത്തറി ദിനാചരണത്തിന് ഈ തീയതി തിരഞ്ഞെടുത്തത്.
No comments:
Post a Comment