രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രതിരോധ ഗവേഷണസ്ഥാപനത്തിന്റെ തലപ്പത്ത് ഇനി മുതല്‍ ആദ്യമായൊരു വനിതയെത്തിയിരിക്കുന്നു. ഡിഫന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (DRDO) ഡയറക്ടര്‍ ജനറലായി ശ്രീമതി. ജെ. മഞ്ജുള നിയമിതയായതോടെയാണിത്.
നിലവില്‍ ഡയറക്ടര്‍ ജനറലായിരുന്ന ഡോ. കെ. ഡി. നായക് പിരിയുന്ന ഒഴിവിലേക്കാണ് ഇവരെത്തുന്നത്. ഡി.ആര്‍.ഡി.ഒ. യുടെ ഉപസ്ഥാപനമായ ഡിഫന്‍സ് ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ (DARE) ഡയറക്ടറായിരുന്നു ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറായ ശ്രീമതി മഞ്ജുഷ ഇതുവരെ.
ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച പല പ്രതിരോധ ഉപകരണങ്ങള്‍ക്കു പിന്നിലും ശ്രീമതി മഞ്ജുഷയുടെ കരസ്പര്‍ശമുണ്ടായിരുന്നു. നിരവധി പുരസ്‌കാരങ്ങളും പ്രാഗത്ഭ്യം തെളിയിച്ച ഈ ശാസ്ത്രപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.
No comments:
Post a Comment