my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Wednesday, October 30, 2019

ഹിന്ദി ഗവേഷണ പുരസ്‌കാരത്തിന് അപേക്ഷിക്കാം

ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ഹിന്ദി ഗവേഷണ പുരസ്‌കാരത്തിന് (50,000 രൂപ) അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ 3 വര്‍ഷം(2016-18) കേരളത്തിലെ സര്‍വകാലാശാലകളില്‍  പിഎച്ച്ഡി ലഭിച്ച ഹിന്ദി പ്രബന്ധങ്ങളാണ് പരിഗണിക്കുക. അവസാന തീയതി നവംബര്‍ 15. അപേക്ഷയും പ്രബന്ധത്തിന്റെ പകര്‍പ്പും അയയ്‌ക്കേണ്ട വിലാസം: കേരള ഹിന്ദിസാഹിത്യഅക്കാദമി, ലക്ഷ്മി നഗര്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004.


ഡോ. പി. ലതയ്ക്ക് സൗഹാര്‍ദ സമ്മാനം

ഉത്തര്‍പ്രദേശ് ഹിന്ദി സംസ്ഥാനിന്റെ സൗഹാര്‍ദ സമ്മാനം (2 ലക്ഷം രൂപ) തിരുവനന്തപുരം ഗവ. വിമന്‍സ് കോളജ് ഹിന്ദി വകുപ്പ് മുന്‍ മേധാവി ഡോ. പി. ലതയ്ക്ക്. ഹിന്ദിയില്‍ 15 കൃതികളും 3 വിവര്‍ത്തന ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tuesday, October 15, 2019

Nobel prize 2019: സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്‌കാരം, ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജി (Abhijit Banerjee) ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ലഭിച്ചു.

Michael Kremer, Esther Duflo and Abhijit Banerjee
2019ലെ സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജി (Abhijit Banerjee) ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ലഭിച്ചു. ഫ്രഞ്ച് വംശജയായ എസ്തര്‍ ഡുഫ്‌ലോ (Esther Duflo ), യുഎസ് സ്വദേശി മൈക്കിള്‍ ക്ലമര്‍ (Michael Kremer) എന്നിവരാണ് മറ്റ് രണ്ട് ജേതാക്കള്‍. ആഗോള ദാരിദ്ര്യ നിര്‍മാജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കാണ് പുരസ്‌കാരം. ഇത്തവണത്തെ പുരസ്‌കാരത്തിന്റെ ഒരു പ്രത്യേകത, അഭിജിത്ത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര്‍ ഡുഫ്‌ലോ എന്നതാണ്. സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും ഇവര്‍ക്കു സ്വന്തമായി.
കൊല്‍ക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറാണ്. 1961ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ചാറ്റര്‍ജി 1983 ല്‍ ന്യൂഡല്‍ഹിയിലെ ജെഎന്‍യുവില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് 1988ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി സ്വന്തമാക്കി.





Nobel prize 2019: സാഹിത്യത്തിനുള്ള നൊബേല്‍, 2018 ലെ പുരസ്‌കാരത്തിന് ഓള്‍ഗ ടോകാര്‍ചുക്കും (Olga Tokarczuk) 2019 ലെ പുരസ്‌കാരത്തിന് പീറ്റര്‍ ഹന്‍ഡ്‌കെയും (Peter Handke) അര്‍ഹരായി.

Peter Handke and Olga Tokarczuk
2018ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കും (Olga Tokarczuk) 2019 ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍ഡ്‌കെയും (Peter Handke)  അര്‍ഹരായി. 2018ലെ മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവ് കൂടിയായ ഓള്‍ഗ ടോകാര്‍ചുക്ക്. സിറ്റീസ് ഇന്‍ മീററസ്, ദി ജെര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദി പേള്‍ തുടങ്ങിയവയാണ് ഓള്‍ഗയുടെ പ്രധാന രചനകള്‍. ഓള്‍ഗയുടെ കൃതികള്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമാണ് പീറ്റര്‍ ഹന്‍ഡ്‌കെ.
പ്രത്യേക കാരണങ്ങളാല്‍ 2018ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ടാണ് 2018ലെയും 2019ലെയും പുരസ്‌കാരങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.



ചരിത്രത്തിലാദ്യമായി ബുക്കര്‍ പുരസ്‌കാരം പങ്കുവച്ചു.

സാഹിത്യ ലോകത്തെ അതിവിശിഷ്ട പുരസ്‌കാരമായ ബുക്കര്‍ പുരസ്‌കാരം ഇത്തവണ രണ്ടുപേര്‍ പങ്കിട്ടെടുത്തു. കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡും (Margaret Atwood) ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്‌റ്റോയു (Bernadine Evaristo) മാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സമ്മാനത്തുകയായ 50000 പൗണ്ട് (ഏകദേശം 44 ലക്ഷം രൂപ) ഇരുവരും പങ്കിട്ടെടുക്കും. ദി ടെസ്റ്റമെന്റ്‌സ് (The Testaments)  എന്ന കൃതിയാണ് അറ്റ്‌വുഡിന് ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി നേടിക്കൊടുത്തത്. ഗേള്‍ (Girl), വിമന്‍ (Women), അദര്‍ ((Other) എന്നിവയാണ് ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായ ഇവരിസ്റ്റോയുടെ കൃതികള്‍.

Monday, October 14, 2019

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു

ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയടക്കം അഞ്ചുപേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഭരത സഭയുടെ പ്രാര്‍ഥനകളും പ്രതീക്ഷകളും സഫലമാക്കിയാണ് തൃശ്ശൂര്‍ കുഴിക്കാട്ടുശ്ശേരിയിലെ അമ്മ പുണ്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍),
മര്‍ഗരീത്ത ബേയ്‌സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്‌ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
ഭാരതത്തില്‍നിന്ന് വി. അല്‍ഫോന്‍സാമ്മ, വി. കുര്യാക്കോസ് ചാവറ ഏലിയാസച്ചന്‍, വി. ഏവുപ്രാസ്യാമ്മ, വി. മദര്‍ തെരേസ എന്നിവര്‍ക്കുശേഷം വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നയാളാണ് മറിയം ത്രേസ്യ.
Read more




Friday, October 11, 2019

Nobel prize 2019: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്

സമാധാനത്തിനുള്ള 2019ലെ നോബല്‍ പുരസ്‌കാരം ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയുടെ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക് (Abiy Ahmed Ali). അയല്‍ രാജ്യമായ എറണ്ടിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നീക്കങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.
2018 ഏപ്രിലിലാണ് 43 കാരനായ ആബി അഹമ്മദ് അലി എത്യോപ്യന്‍ പ്രധാനമന്ത്രിയാവുന്നത്. സ്ഥാനമേറ്റ് ആറുമാസത്തിനുള്ളില്‍ തന്നെ ചിരകാല ശത്രുരാജ്യമായ എറിത്രിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.




Wednesday, October 9, 2019

Nobel prize 2019: രസതന്ത്ര നൊബേല്‍ പുരസ്‌കാരം ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിര യോഷിനോ എന്നിവര്‍ക്ക്.

ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിര യോഷിനോ
രസതന്ത്രത്തിലുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ ബി ഗുഡിനഫ് (John B. Goodenough -  ടെക്‌സസ് സര്‍വകലാശാല), ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ എം. സ്റ്റാന്‍ലി വിറ്റിങ്ഹാം (M. Stanley Whittingham -  ന്യൂയോര്‍ക്ക് സര്‍വകലാശാല, ബിങ്ഹാംടണ്‍), ജപ്പാന്‍ ശാസ്ത്രജ്ഞന്‍ അകിര യോഷിനോ (Akira Yoshino - മെയ്‌ജോ സര്‍വകലാശാല, ജപ്പാന്‍) എന്നിവര്‍ പങ്കിട്ടു. ലിഥിയം അയോണ്‍ ബാറ്ററിയുടെ കണ്ടുപിടിത്തത്തിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളാണിവര്‍. സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയുമൊക്കെ ഊര്‍ജസ്രോതസ്സായി മാറിയ ഇത്തരം ബാറ്ററികളുടെ ദീര്‍ഘ സമയം ഊര്‍ജം സംഭരിക്കാനുള്ള കഴിവാണ് വൈദ്യുതവാഹനങ്ങളുടെ വികസനത്തിനും വഴി തെളിച്ചത്. 97 വയസ്സുള്ള ജോണ്‍ ഗുഡിനഫ് രസതന്ത്ര നൊബേല്‍ നേടുന്ന ഏറ്റവും പ്രായമേറിയ വ്യക്തി എന്ന ബഹുമതിക്കുമര്‍ഹനായി.




Students India books

സ്റ്റുഡന്റ്‌സ് ഇന്ത്യ വാങ്ങാന്‍ താഴെക്കാണുന്ന കവര്‍ ചിത്രത്തില്‍ ടച്ച് ചെയ്യുക.
Class 10 (MM)
Class 10 (MM)
Class 9 (MM)
Class 9 (EM)
Class 8 (MM)
Class 8 (EM)
Class 7 (MM)
Class 7 (EM)


Nobel prize 2019: ഭൗതിക ശാസ്ത്ര നോബല്‍ കനേഡിയന്‍ അമേരിക്കക്കാരനായ ശാസ്ത്രകാരന്‍ ജെയിംസ് പീബിള്‍സ്, സ്വിസ് ശാസ്ത്രജ്ഞരായ മിഷേല്‍ മേയര്‍, ദിദിയെ ക്വലോസ് എന്നിവര്‍ക്ക്

Didier Queloz, James Peebles and Michel Mayor
കനേഡിയന്‍ അമേരിക്കക്കാരനായ ശാസ്ത്രകാരന്‍ ജെയിംസ് പീബിള്‍സ് (James Peebles), സ്വിസ് ശാസ്ത്രജ്ഞരായ മിഷേല്‍ മേയര്‍ (Michel Mayor), ദിദിയെ ക്വലോസ് (Didier Queloz) എന്നിവര്‍ക്ക് 2019 ലെ ഭൗതികശാസ്ത്ര നോബല്‍. പ്രപഞ്ചവികാസം സംബന്ധിച്ച പഠനത്തിന് ജെയിംസ് പീബിള്‍സ് സമ്മാനത്തിന്റെ നേര്‍പകുതിക്ക് അര്‍ഹനായപ്പോള്‍, സൗരയൂഥത്തിനു പുറത്ത് സൂര്യസമാനമായ നക്ഷത്രത്തെയും അതിനെ വലയം ചെയ്യുന്ന ഗ്രഹത്തെയും സംബന്ധിച്ച ഗവേഷണത്തിന് മിച്ചേല്‍ മേയറും ദിദിയെ ക്വലോസും പുരസ്‌കാരത്തിന്റെ മറുപകുതിക്ക് അര്‍ഹരായി.


Tuesday, October 8, 2019

Nobel prize 2019: കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ വഴിതുറന്ന മൂന്ന് ശാസ്ത്രജ്ഞര്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.

William G. Kaelin Jr, Sir Peter J. Ratcliffe and Gregg L. Semenza
അമേരിക്കന്‍ ഗവേഷകരായ വില്ല്യം ജി കീലിന്‍ (William G. Kaelin), ഗ്രെഗ് എല്‍ സെമന്‍സ (Gregg L. Semenza) എന്നിവരും ബ്രിട്ടീഷ് ഗവേഷകനായ സര്‍ പീറ്റര്‍ റാറ്റ്ക്ലിഫും (Sir Peter J. Ratcliffe) 2019ലെ വൈദ്യശാസ്ത്ര നോബല്‍ സമ്മാനം പങ്കിട്ടു. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് മറുമരുന്ന് കണ്ടെത്താന്‍ സഹായകമാകുന്ന കണ്ടെത്തലിനാണ് പുരസ്‌കാരം. ശരീരകോശങ്ങള്‍ ഓക്‌സിജന്റെ ലഭ്യത തിരിച്ചറിയുന്നതെങ്ങനെയെന്നും ഓക്‌സിജന്റെ തോതുമായി പൊരുത്തപ്പെടുന്നതെങ്ങനെയെന്നും തിരിച്ചറിഞ്ഞതാണിവരുടെ നേട്ടം.


Thursday, October 3, 2019

അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയ്ക്ക്.

അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടത്തിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയില്‍ ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് മേളയില്‍ മുന്‍തൂക്കം നല്‍കുന്നത്. തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

സ്റ്റുഡന്റ്‌സ് ഇന്ത്യ വാങ്ങാന്‍ താഴെക്കാണുന്ന കവര്‍ ചിത്രത്തില്‍ ടച്ച് ചെയ്യുക.
Class 10 (MM)
Class 10 (MM)
Class 9 (MM)
Class 9 (EM)
Class 8 (MM)
Class 8 (EM)
Class 7 (MM)
Class 7 (EM)

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers