സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി - കേസരി മാധ്യമ പുരസ്‌കാരം പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കെ.എം. റോയിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ്, ജേണലിസം അധ്യാപകന്‍ തുടങ്ങി വിവിധ നിലകളിലെ മികവിനെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.
1963ല്‍ കേരളപ്രകാശം പത്രത്തിലൂടെ മാധ്യമജീവിതമാരംഭിച്ച റോയി കേരളഭൂഷണം പത്രാധിപസമിതിയംഗമായി. മനോരാജ്യം വാരികയുടെ എഡിറ്റര്‍, ഇക്കണോമിക് ടൈംസ്, ദ ഹിന്ദു, യുഎന്‍ഐ തുടങ്ങിയവയുടെ റിപ്പോര്‍ട്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. പിന്നീട് മംഗളം പത്രത്തിന്റെ ജനറല്‍ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഒമ്പതോളം കൃതികളുടെ കര്‍ത്താവാണ്.
പത്രപ്രവര്‍ത്തന രംഗത്തെ മികവിന് മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ് തുടങ്ങി മറ്റു പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എറണാകുളം സ്വദേശിയാണ്.
No comments:
Post a Comment