സ്വീഡന്റെ തോമസ് ലിന്‍ഡാല്‍, അമേരിക്കയുടെ പോള്‍ മോഡ്രിച്ച്, ടര്‍ക്കിഷ് വംശജന്‍ അസീസ് സങ്കാര്‍ എന്നിവര്‍ ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബെല്‍ സമ്മാനം പങ്കിട്ടു.
ലിന്‍ഡാല്‍, മോഡ്രിച്ച്, സങ്കാര്‍ |
നാശം സംഭവിച്ച ഡിഎന്‍എയെ സെല്ലുകള്‍ എപ്രകാരമാണ് പുനരുജ്ജീവിപ്പിക്കുന്നത് എന്നു വിശദീകരിച്ചതിനാണ് പുരസ്‌കാരം.
ബ്രിട്ടനിലെ പ്രശസ്തമായ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തോമസ് ലിന്‍ഡാല്‍ പ്രവര്‍ത്തിക്കുന്നത്. മോഡ്രിച്ചാവട്ടെ അമേരിക്കയിലെ ഹൊവാര്‍ഡ് ഹ്യൂഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലും ഗവേഷണം നടത്തുന്നു. ടര്‍ക്കിക്കാരനായ അസീസ് സങ്കാര്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.
കാന്‍സര്‍ ചികിത്സയിലും മറ്റും ഇവരുടെ ക~െത്തലുകള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്ന് കരുതപ്പെടുന്നു.
അസീസ് സങ്കാര്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...
അസീസ് സങ്കാര്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...
No comments:
Post a Comment