my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Monday, July 20, 2020

മനുഷ്യന്റെ മൂത്രം ചന്ദ്രനില്‍ കോണ്‍ക്രീറ്റ് ഉണ്ടാക്കാന്‍ സഹായിക്കും: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (Human urine could help make concrete on moon: European Space Agency)

Lunar base made with 3D printing. (Image: ESA)
മനുഷ്യന്റെ മൂത്രം ഉപയോഗിച്ച് ചന്ദ്രനില്‍ കോണ്‍ക്രീറ്റ് നിര്‍മിക്കാനാവുമെന്നും അത് ഉപയോഗിച്ച് ചന്ദ്രനില്‍ വാസസ്ഥലം പണിയാന്‍ സാധിച്ചേക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഒരു ഗവേഷണ പഠനം.
ലൂണാര്‍ കോണ്‍ക്രീറ്റിന് വേണ്ട മിശ്രിതം മൂത്രത്തില്‍ കണ്ടുവരുന്ന ജൈവ സംയുക്തം ഉപയോഗിച്ച് നിര്‍മിക്കാമെന്നാണ് ഗവേഷണം പറയുന്നത്. ഈ മിശ്രിതം കട്ടിയാകുന്നതിന് മുമ്പ് ഏത് രൂപത്തിലേക്കും മാറ്റാനാവും വിധം മയമുള്ളതാണെന്നും പഠനം പറയുന്നു. ജിയോപോളിമര്‍ മിശ്രിതമാണ് ലൂണാര്‍ കോണ്‍ക്രീറ്റ്. ഇത് കോണ്‍ക്രീറ്റിന് സമാനമാണ്. ഈ മിശ്രിതത്തിലേക്ക് യൂറിയ ചേര്‍ത്തപ്പോള്‍ മറ്റ് പ്ലാസ്റ്റിസൈസറുകളേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ഇതുവഴി ജലത്തിന്റെ ആവശ്യകത പരിഹരിക്കാനാവുമെന്നും പഠനം പറയുന്നു. ഈ മിശ്രിതം ഒരു ത്രിഡി പ്രിന്ററിലൂടെ കടത്തിവിട്ട് പ്രിന്റ് ചെയ്‌തെടുത്ത സാമ്പിള്‍ ശക്തമാണെന്നും പ്രവര്‍ത്തനക്ഷമമാണെന്നും തെളിയിച്ചതായി യൂറോപ്യന്‍ സ്‌പേസ് എജന്‍സി. വെള്ളത്തിന് ശേഷം മനുഷ്യ മൂത്രത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഘടകമാണ് യൂറിയ. യൂറിയയ്ക്ക് ഹൈഡ്രജന്‍ ബോണ്ടുകള്‍ തകര്‍ക്കാനും ദ്രാവക മിശ്രിതങ്ങളുടെ ശാന്യത (വിസ്‌കോസിറ്റി) കുറയ്ക്കാനും കഴിയും. കാല്‍സ്യം ധാതുക്കളും മൂത്രത്തില്‍ അടങ്ങിയിട്ടുണ്ട്. എന്തായാലും ഈ പുതിയ ചേരുവ അടങ്ങുന്ന കുമ്മായക്കൂട്ട് ശാസ്ത്രലോകത്തിന്റെ സമ്മതി പിടിച്ചുപറ്റിയിട്ടുണ്ട്.

Friday, July 17, 2020

സൂര്യന്റെ അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്നു, സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ഏറ്റവും പുതിയ ചിത്രങ്ങള്‍

അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്ന സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ നാസ പ്രസിദ്ധീകരിച്ചു. സൂര്യന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങള്‍. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും നാസയും പകര്‍ത്തിയ ചിത്രങ്ങളാണിവ.
യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഫെബ്രുവരിയില്‍ കേപ് കാനാവെറലില്‍ നിന്ന് വിക്ഷേപിച്ച സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ആദ്യ ചിത്രങ്ങളാണിവ.
സൂര്യനില്‍നിന്ന് 4.8 കോടി മൈലുകള്‍(7.7 കോടി കിലോ മീറ്റര്‍) അകലെയാണ് ഓര്‍ബിറ്ററിന്റെ സ്ഥാനം. ഏകദേശം ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ദൂരത്തിന്റെ നേര്‍പകുതിയിലാണിത്. നമ്മള്‍ കണ്ടു പരിചയിച്ച അരുണവര്‍ണത്തിന് പകരം മഞ്ഞ, ചാരനിറങ്ങളുള്ള ജ്വാലകളാണ് സൂര്യന് ഈ ചിത്രങ്ങളില്‍. ചെറിയ ചെറിയ തീനാമ്പുകളെക്കുറിച്ച് ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍.

Sunday, July 5, 2020

ചിലന്തി വല നാരു കൊണ്ടുള്ള ലെന്‍സില്‍ വൈറസുകളുടെ വരെ ചിത്രം പതിയും!

തായ് വാനിലെ നാഷണല്‍ യങ്മിങ് സര്‍വകലാശാലയിലെ ചെങ്‌യങ് ലിയുവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഡാഡി ലോങ് ലെഗ്‌സ് സ്‌പൈഡര്‍ എന്നറിയപ്പെടുന്ന ഫോല്‍കസ് ഫലാഞ്ജിയോയിഡ്‌സ് എന്ന ചിലന്തിയുടെ ഡ്രാഗ് ലൈന്‍ സില്‍ക്ക് ഉപയോഗിച്ച് ഒരു ലെന്‍സ് നിര്‍മിച്ചു.
ശരീര ചര്‍മത്തിനുള്ളിലെ ചിത്രങ്ങള്‍ ഉയര്‍ന്ന റസലൂഷനില്‍ പകര്‍ത്താന്‍ സാധിക്കുന്ന ലെന്‍സാണിത്.
ചിലന്തിവല നാര് സ്‌പൈഡര്‍ സില്‍ക്ക് എന്നാണ് അറിയപ്പെടുന്നത്. ചിലന്തി വലയ്ക്ക് ചുറ്റും 'ഫ്രെയിം' ആയി ഉപയോഗിക്കുന്ന 'ഡ്രാഗ് ലൈന്‍ സില്‍ക്ക്' എന്ന് വിളിക്കപ്പെടുന്ന പ്രത്യേക തരം നാരുണ്ട്. അതിന് ബലം കൂടുതലായിരിക്കും.
ഈ പുതിയ ലെന്‍സിന്റെ വലിപ്പം മൈക്രോമീറ്ററുകള്‍ മാത്രമാണ്. എകദേശം അരുണ രക്താണുക്കളുടെ അത്രത്തോളം വലിപ്പമുണ്ടാകും. ഈ ലെന്‍സുകളില്‍ തിളങ്ങുന്ന ലേസര്‍ പ്രകാശം പതിപ്പിച്ച് ഗവേഷര്‍ പരീക്ഷിച്ചു. അപ്പോള്‍ അത് ഫോട്ടോണിക് നാനോജെറ്റ് എന്നറിയപ്പെടുന്ന ഒരുതരം രശ്മി പുറത്തുവിട്ടു. (ലെന്‍സില്‍ നിന്നും വ്യത്യസ്ത ദൂരങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കുന്ന പ്രകാശത്തിന്റെ ഒരു നേര്‍ത്ത കിരണം.) ലെന്‍സിന്റെ വലിപ്പം വര്‍ധിപ്പിക്കാനും ഗവേഷകര്‍ക്ക് സാധിച്ചു.
ഇങ്ങനെ നിര്‍മിച്ച ലെന്‍സുകള്‍ കൊണ്ട് വൈറസുകള്‍ പോലെ അതി സൂക്ഷ്മ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്നും ജീവനുള്ള ചര്‍മത്തിന്റെ വിശദമായ ചിത്രം പകര്‍ത്താന്‍ സാധിക്കുമെന്നും ലിയു പറഞ്ഞു.



Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers