യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍പെട്ട സ്ഥലങ്ങളേക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ലോകത്തെ പല പ്രസിദ്ധ സ്ഥലങ്ങളും ഈ പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ പ്രസിദ്ധമായ പല സ്ഥലങ്ങളും ഈ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ നമ്മുടെ രാജ്യത്തെ ചില പുതിയ ഇടങ്ങള്‍ കൂടി പൈതൃക പട്ടികയിലേക്ക് വരുന്നു.
Living root bridge |
മേഘാലയയിലെ ലിവിങ് റൂട്ട് ബ്രിജ് (Living root bridge) ആണ് ഇതിലൊന്ന്. മേഘാലയയിലെ ഖാസി മലനിരകളിലെ വനങ്ങളില്‍ പുഴയുടെ അക്കരെയിക്കരയായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ വേരുകള്‍ പിണഞ്ഞു വളര്‍ന്നതാണ് ഈ പാലം. റബര്‍ ഫിഗ് (rubber fig) എന്നറിയപ്പെടുന്ന ശീമയാലിന്റെ വേരുകളാണ് ഇപ്രകാരം പുഴയ്ക്കു കുറുകെ പാലമായി മാറുന്നത്. വേരുകള്‍ ഇങ്ങനെ വളരാന്‍ ഗ്രാമീണര്‍ ചെറിയ ഇടപെടലുകള്‍ നടത്തും. ഇപ്പോള്‍ 70ലേറെ ഗ്രാമങ്ങളിലായി ഏകദേശം 100ലധികം പാലങ്ങളുള്ളതായിട്ടാണ് കണക്ക്. ഇവ ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങള്‍ കൂടിയാണ്.
Veerabhadra temple |
ആന്ധ്രപ്രദേശിലെ ലേപാക്ഷി (Lepakshi) ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന വീരഭദ്രക്ഷേത്രം (Veerabhadra temple) ആണ് മറ്റൊരു കേന്ദ്രം. ഈ ക്ഷേത്രത്തിലെ 70 തൂണുകളുള്ള നാട്യമണ്ഡപം, ചുമര്‍ചിത്രങ്ങള്‍, നാഗലിംഗം തുടങ്ങിയവ പ്രശസ്തമാണ്. നാട്യമണ്ഡപത്തിനു നടുക്ക് നിലം തൊടാതെ നിന്ന് മേല്‍ക്കൂര താങ്ങുന്ന 12 കരിങ്കല്‍ തൂണുകള്‍ വിസ്മയക്കാഴ്ചയാണ്. ക്ഷേത്രത്തിനു സമീപം സ്ഥിത്‌ചെയ്യുന്ന 4.5 മീറ്റര്‍ ഉയരത്തിലും 8.3 മീറ്റര്‍ നീളത്തിലും ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി ശില്‍പം രാജ്യത്തെ തന്നെ ഏറ്റവും വലുതാണ്.
കൊങ്കണ്‍ മലനിരകളില്‍ കണ്ടെത്തിയ ശിലാചിത്രങ്ങളാണ് 2022 ല്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ മറ്റൊരു വിസ്മയം.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുനെസ്‌കോ (UNESCO) അഥവാ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍. 1945-ലാണ് ഈ സംഘടന രൂപം കൊണ്ടത്.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുനെസ്‌കോ (UNESCO) അഥവാ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍. 1945-ലാണ് ഈ സംഘടന രൂപം കൊണ്ടത്.
No comments:
Post a Comment