ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം തുന്നിപ്പിടിച്ച ഹൃദയവുമായി ജീവിച്ച അമേരിക്കക്കാരന്‍ ഡേവിഡ് ബെന്നറ്റ് (David Bennett) മരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴാണ് ഈ 60 വയസുകാരന്റെ അന്ത്യം.
അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള മെരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലാണ് 2022 ജനുവരി 7ന് ഗുരുതര ഹൃദ്രോഗം ബാധിച്ച ബെന്നറ്റിന് പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. ലോകത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം വിജയകരമായത്. മെരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ ഡോ. ബാര്‍ട്‌ലി ഗ്രിഫിത്തിന്റെ (Dr. Bartley Griffith) നേതൃത്വത്തിലായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ.പന്നിഹൃദയം മനുഷ്യനില്‍ വിജയകരമായി തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത് ലോകത്താകമാനം ഹൃയത്തകരാറുള്ളവര്‍ക്ക് വലിയ പ്രതീക്ഷയേകിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
No comments:
Post a Comment