ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ഇതിന് അസാനി (Asani) എന്നാണ് പേരിട്ടിരിക്കുന്നത്. പശ്ചിമബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ അതിശക്ഥമായ കാറ്റ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഇത്തവണ ശ്രീലങ്കയാണ് ഈ ചുഴലിക്കാറ്റിന് നാമകരണം നടത്തിയിരിക്കുന്നത്. അസാനി എന്നാല്‍ സിംഹള ഭാഷയില്‍ കോപം എന്നാണര്‍ത്ഥം.ലോക കാലാവസ്ഥ സംഘടനയാണ് (World Meteorological Organisation’s (WMO)) ചുഴലിക്കാറ്റുകള്‍ക്ക് ഔദ്യോഗികമായി പേരുകള്‍ നല്‍കുന്നത്. ഇതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് റീജിയണല്‍ സെന്ററുകളുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ മീറ്റിരിയോളജിക്കല്‍ ഡിപാര്‍ട്‌മെന്റ് (IMD). അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നതിനുള്ള അധികാരം ഇന്ത്യന്‍ മീറ്റിരിയോളജിക്കല്‍ ഡിപാര്‍ട്‌മെന്റിനാണ്. ഇന്ത്യയ്ക്കു പുറമേ, IMD അംഗീകരിച്ചിരിക്കുന്ന മറ്റ് അംഗരാഷ്ട്രങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, മ്യാന്‍മര്‍, മാലിദ്വീപുകള്‍, ശ്രീലങ്ക, ഒമാന്‍, തായ്‌ലന്‍ഡ്, ഇറാന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, യെമന്‍ എന്നിവ ചുഴലിക്കാറ്റുകളുടെ പേരുകളടങ്ങിയ ലിസ്റ്റ് തയാറാക്കുന്നു. ഇതില്‍നിന്ന് ക്രമമനുസരിച്ച് തിരഞ്ഞെടുത്ത് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുകയാണ് ചെയ്യുക. ഇത്തവണ നറുക്ക് ശ്രീലങ്കയ്ക്കാണ് എന്നതുകൊണ്ടാണ് അസാനി എന്ന പേര് വന്നത്.
No comments:
Post a Comment