സി വി രാമന്‍പിള്ള എന്ന മലയാള സാഹിത്യകുലപതി ഓര്‍മയായിട്ട് ഇന്നേക്ക്
നൂറുവര്‍ഷം തികയുന്നു. 1858 മെയ് 19-ന് തിരുവനന്തപുരത്ത് ജനിച്ച സി.വി. 1922 മാര്‍ച്ച് 21-ന് അന്തരിച്ചു. കേരള സ്‌കോട്ട് എന്ന വിളിപ്പേരില്‍ പ്രസിദ്ധനായിരുന്നു ഇദ്ദേഹം.
അദ്ദേഹത്തിന്റെ
ആദ്യ നോവല്‍ മാര്‍ത്താണ്ഡവര്‍മ്മ പ്രസിദ്ധീകൃതമായിട്ട് 130 വര്‍ഷം
കഴിഞ്ഞു. ഇന്നും മലയാളത്തില്‍ ഏറെ വായിക്കപ്പെടുന്ന നോവലാണിത്.
മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നീ ചരിത്ര നോവലുകളാണ്
സി.വി. യുടെ പ്രധാന രചനകള്‍. ഇവ മൂന്നിനേയും ചേര്‍ത്ത് സി.വി.യുടെ
ചരിത്രാഖ്യായികകള്‍ എന്ന് വിളിക്കുന്നു. ഇതിനും പുറമേ നിരവധി
ഹാസ്യനാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
No comments:
Post a Comment