ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 17ന് ഗൂഗിള്‍ ഒരു ഡൂഡില്‍ അവതരിപ്പിച്ചു. അതൊരു ജപ്പാന്‍കാരനെ ആദരിച്ചുകൊണ്ടുള്ളതായിരുന്നു. ലോകത്തെയാകെ ഒരു മഹാമാരിയില്‍നിന്ന് രക്ഷിക്കാന്‍ കാരണക്കാരനായ ഒരു മഹാ വ്യക്തിത്വത്തിന്റെ 94-ാം ജന്മവാര്‍ഷികമായിരുന്നു അന്ന്. അദ്ദേഹമാണ് ലോകപ്രസിദ്ധ വൈറോളജിസ്റ്റായിരുന്ന ഡോ. മിച്ചിയാകി തകാഹാഷി (Dr Michiaki Takahashi). ലോകത്താദ്യമായി ചിക്കന്‍പോക്‌സിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചത് ഡോ. തകാഹാഷിയാണ്.
തന്റെ മകന് പിടിപെട്ട പകര്‍ച്ചവ്യാധിയെ ചെറുക്കാനാണ് ഡോക്ടര്‍ ഈ വാക്‌സിന്‍ വികസനത്തിന് ശ്രമങ്ങളാരംഭിച്ചത്. ഒടുവില്‍ 1974ല്‍ അദ്ദേഹം ആദ്യ ചിക്കന്‍പോക്‌സ് വാക്‌സിന്‍ വികസിപ്പിച്ചു. അതിന് ഒക (Oka) എന്നാണ് പേരിട്ടത്. പിന്നീടുള്ളത് ചരിത്രം. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ഈ വാക്‌സിന്‍, രോഗത്തില്‍നിന്ന് രക്ഷിച്ചു. ചിക്കന്‍പോക്‌സിന് കാരണമാകുന്ന വാരിസെല്ല (Varicella) വൈറസിനെ നിര്‍വീര്യമാക്കുന്ന വാക്‌സിനാണ് ഡോ. തകാഹാഷി വികസിപ്പിച്ചത്. പിന്നീടിതിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി.2013 ഡിസംബര്‍ 16ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
No comments:
Post a Comment