അമേരിക്കന്‍
ബഹിരാകാശ എജന്‍സിയായ നാസ ചൊവ്വ പര്യവേക്ഷണത്തിനായി അയച്ച ക്യൂരിയോസിറ്റി
എന്ന റാവറിനെക്കുറിച്ച് എല്ലാവരും കേട്ടിരിക്കും. 2012ല്‍ ആണ്
ക്യൂരിയോസിറ്റി ചൊവ്വയില്‍ എത്തുന്നത്. തുടര്‍ന്ന് നാസയുടെ തന്നെ
പെഴ്‌സിവീയറന്‍സ് ദൗത്യത്തിന്റെ ഭാഗമായി പുതിയ റോവറും ഇന്‍ജെന്യൂയിറ്റി
എന്ന ഹെലിക്കോപ്റ്ററും ചൊവ്വയിലെത്തി. അടുത്തയിടെ ക്യൂരിയോസിറ്റി റോവര്‍
ചൊവ്വയില്‍നിന്ന് ഒരു ചിത്രമെടുത്ത് ഭൂമിയിലേക്കയച്ചു.
ചിത്രമെന്തിന്റെയാണന്നല്ലേ... ഒരു പൂവിന്റെ ചിത്രം! ലോകം അമ്പരന്നു.
ചൊവ്വയിലും പൂ വിരിഞ്ഞോ..?!
ചൊവ്വയിലേത് വെറും പൂവായിരുന്നില്ല...
പൂവിന്റെ ഘടനയില്‍ ചൊവ്വയുടെ ഉപരിതലത്തിലുള്ള ഒരു ധാതു നിക്ഷേപത്തിന്റെ
ചിത്രമായിരുന്നു അത്. ഒരു സെന്റിമീറ്റര്‍ വീതിയും സ്‌പോഞ്ചിന്റ
സാദൃശ്യവുമുള്ള ഈ ഘടനയാണിതിന്. ചൊവ്വയിലെ മൗണ്ട് ഷാര്‍പ്പ് (Mount
Sharp/Aeolis mons) എന്നു വിളിപ്പേരുള്ള മേഖലയില്‍ നിന്നാണു ഇതിന്റെ ചിത്രം
പകര്‍ത്തിയത്. ബ്ലാക്ക്‌തോണ്‍ സോള്‍ട്ട് (Blackthorn Salt) എന്നാണ് ഈ
ധാതുനിക്ഷേപത്തിന് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. പ്രാചീന
കാലത്തെ ജലനിക്ഷേപത്തില്‍നിന്നും അടിഞ്ഞ ധാതുനിക്ഷേപമാവാം ഇതെന്നാണ്
കരുതപ്പെടുന്നത്. ക്യൂരിയോസിറ്റി റോവറിലുള്ള മാര്‍സ് ഹാന്‍ഡ് ലെന്‍സ്
ഇമേജര്‍ എന്ന പ്രത്യേക കാമറ ഉപയോഗിച്ചാണു ചിത്രം പകര്‍ത്തിയത്.
ചൊവ്വയിലെ ജീവന്റെ സാന്നിധ്യം, സാധ്യത ഒക്കെയാണ് ക്യൂരിയോസിറ്റി അന്വേഷിക്കുന്നത്.
No comments:
Post a Comment