അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ International Space Station പ്രായാധിക്യം മൂലം പ്രവര്‍ത്തനമവസാനിപ്പിക്കുന്നു. ആകെ 15 വര്‍ഷം ആയുസ്സു നിശ്ചയിച്ച് വിക്ഷേപിക്കപ്പെട്ട നിലയം ഇപ്പോള്‍ 9 വര്‍ഷത്തോളം കൂടുതല്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞു. കാലപ്പഴക്കം വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനുമുന്‍പ് പൊളിച്ചടുക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
1998 നവംബര്‍ 20 നായിരുന്നു ഐഎസ്എസ് വിക്ഷേപിക്കപ്പെട്ടത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സാങ്കേതിക രംഗത്തെ മറ്റ് ശക്തികേന്ദ്രങ്ങളായിരുന്ന റഷ്യ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കാനഡ, ജപ്പാന്‍ എന്നിവയുമായി ചേര്‍ന്നാണ് ബഹിരാകാശ നിലയം എന്ന ആശയം വികസിപ്പിച്ചത്. 23 വര്‍ഷങ്ങളിലേറെയായി ഈ നിലയം, ദിവസം ഏതാണ്ട്. 16 തവണ എന്ന കണക്കില്‍, ഭൂമിയെ ചുറ്റിക്കറങ്ങുകയാണ്. സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ വേഗത്തിലാണ് ഈ കറക്കം! ഭൗമോപരിതലത്തില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെയായാണ് ഇതിന്റെ സഞ്ചാരം. 73 മീറ്റര്‍ നീളവും 109 മീറ്റര്‍ വീതിയും 4,44,615 കിലോഗ്രാം ഭാരവുമുണ്ട്. നിലയത്തിന്. ഏകദേശം ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പം! ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യ നിര്‍മിതിയാണിത്. ഭൂമിയില്‍ നിന്നു നഗ്‌നനേത്രങ്ങള്‍ കൊണ്ട്. കാണാന്‍ കഴിയുന്ന മനുഷ്യനിര്‍മിത വസ്തുവും ഇതുതന്നെ. 19 രാജ്യങ്ങളില്‍ നിന്നായി 251 ബഹിരാകാശ യാത്രികര്‍ ഇതിവരെ നിലയത്തില്‍ അതിഥികളായി എത്തിയതായാണ് കണക്ക്. ബഹിരാകാശ ഗവേഷണങ്ങള്‍ക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സാഹസിക യാത്രകള്‍ക്കുമൊക്കെ ഒരു താവളം എന്ന നിലയിലാണ് ഈ നിലയം പ്രവര്‍ത്തിക്കുന്നത്.
ബഹിരാകാശത്തെ വര്‍ധിച്ച ചൂടും തണുപ്പും ഒക്കെ ഏറ്റ് നിലയത്തിന്റെ വിവിധ ഘടകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.. കൂടാതെ നിലയത്തിന് ഊര്‍ജം നല്‍കിയിരുന്ന സോളര്‍ പാനലുകള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടത്രേ! പലപ്പോഴായി നടന്നിട്ടുള്ള മറ്റ് പേടകങ്ങളുടെ ഡോക്കിങ്ങും അണ്‍ഡോക്കിങ്ങും നിലയത്തിന്റെ ഘടനയ്ക്കു തന്നെ മാറ്റം വരുത്തിയിട്ടുമുണ്ട്.. ഇതുകൊണ്ടൊ
ക്കെയാണ് നിലയം റിട്ടയര്‍ ചെയ്യാറായി എന്ന് നാസ കണക്കാക്കിയത്. ഇതിനും പുറമേയാണ് മനുഷ്യനിര്‍മിതവും അല്ലാത്തതുമായ ബഹിരാകാശ വസ്തുക്കളുടെ വര്‍ധിച്ച സാന്നിധ്യം ഐഎസ്എസിനു ഭീഷണിയുയര്‍ത്തുന്നു എന്ന് കണ്ടെത്തിയത്.
പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് 2031 ജനുവരിയോടെ നിലയത്തെ പൂര്‍ണമായും ബഹിരാകാശത്തുവച്ചു തന്നെ തകര്‍ത്ത് ഭൂമിയിലേക്ക് തിരിച്ചുവിട്ട് പസിഫിക് സമുദ്രത്തിലെ 'പോയിന്റ് നീമോ' എന്ന് പേരിട്ടിരിക്കുന്ന ഇടത്ത് വീഴ്ത്താനാണ് പദ്ധതി. 'ബഹിരാകാശ പേടകങ്ങളുടെ ശവപ്പറമ്പ്' എന്നാണ് ഇവിടം അറിയപ്പെടുന്നത്.
No comments:
Post a Comment