രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വരുന്നുവെന്നു കരുതുക. എന്തു സംഭവിക്കും? കൂട്ടിയിടിക്കും, അല്ലേ? എന്നാല്‍ ഇനി അങ്ങിനെയല്ല. ഒരേ ട്രാക്കില്‍ വന്നാലും ഇനി ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല. പകരം ഓട്ടോമാറ്റിക്കായി ബ്രേക്കിട്ട് നില്‍ക്കും! സംഗതി നമ്മുടെ രാജ്യത്തുതന്നെയാണ്. ട്രെയിനുകളുടെ സുരക്ഷയ്ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നു. അതിന്റെ പേരാണ് 'കവച് ' (Armour).
Train Collision Avoidance System (TCAS) എന്നാണ് ഈ സംവിധാനത്തിന്റെ സാങ്കേതിക നാമം. 2012ല്‍ വികസിപ്പിച്ചു തുടങ്ങിയ ഈ സാങ്കേതികവിദ്യ 2016ല്‍ ആണ് ആദ്യമായി പരീക്ഷിച്ചത്. സൗത്ത് സെന്‍്ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള ലിങ്കംപള്ളി - വിക്രാബാദ് സെക്ഷനിലാണ് (Lingampalli & Vikarabad) ഇപ്പോള്‍ കവച് പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്
No comments:
Post a Comment