പെട്രോളിനും ഡീസലിനും അനുദിനം വില കൂടുന്നതൊക്കെ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. പരമ്പരാഗതമായ ഇത്തരം ഊര്‍ജ്ജ സ്രോസതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ പുതിയ സ്രോതസ്സുകള്‍ നാം തേടിക്കൊണ്ടുമിരിക്കുകയാണ്. ഇപ്പോഴിതാ അത്തരമൊരു വ്യത്യസ്തമായ വാര്‍ത്ത വരുന്നു. ഭൂമിയുടെ ചൂടേറിയ അകക്കാമ്പില്‍നിന്നും അളവറ്റ ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് ക്വായിസ് (Quaise) എന്ന കമ്പനി. 2020ലാണ ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്.
സൗരോര്‍ജവും കാറ്റും പോലെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഹരിത ഊര്‍ജ വിഭവങ്ങളിലൊന്നാണ് ജിയോതെര്‍മല്‍ ഊര്‍ജ്ജം. എന്നാല്‍ ഈ രംഗത്ത് അധികം ശ്രദ്ധ ഉണ്ടായിട്ടില്ല. അതിനാവശ്യമായ സാങ്കേതിക വിദ്യകളുടെ അഭാവം തന്നെയാണിതിന് കാരണം. ഇതുവരെ ഭൂമിയില്‍ ഏറ്റവും ആഴത്തില്‍ കുഴിച്ചിട്ടുള്ളത് 12.3 കിലോമീറ്ററാണ്. വളരെ ഉയര്‍ന്ന താപനില ഉള്ള ഭൗമാന്തര്‍ഭാഗങ്ങളില്‍ തുരക്കാന്‍ ശേഷിയുള്ള യന്ത്രങ്ങള്‍ കണ്ടെത്തുന്നത് തന്നെ ഒരു വെല്ലുവിളിയാണ്. ഇലക്ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്‍ തരംഗങ്ങള്‍ ഉപയോഗിച്ച് ഉരുക്കിയെടുക്കുകയെന്ന പുതിയതായി പരീക്ഷിക്കപ്പെടുന്നത്. ഗെയ്റോട്രോണ്‍സ് എന്നു വിളിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായുള്ള ഇലക്ട്രോമാഗ്‌നെറ്റിക് റേഡിയേഷന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. ഇങ്ങനെ 20 കിലോമീറ്റര്‍ വരെ ആഴത്തില്‍ കുഴിക്കാമെന്നാണ് ഈ ഗവേഷകരുടെ പ്രതീക്ഷ. ഇപ്രകാരം ഇത്രയും ആഴത്തില്‍ കുഴിയെടുക്കാനായാല്‍ വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പറ്റിയ സാഹചര്യം ഭൂമിക്കടിയില്‍ ഒരുക്കാന്‍ കഴിയുമത്രേ. 2026ല്‍ ഇതു സാധ്യമാകുമെന്നാണ് ക്വായിസ് പറയുന്നത്.
കാര്‍ലോസ് അറാക്ക് (Carlos Araque) ആണ് അമേരിക്ക ആസ്ഥാനമായ ക്വായിസ് എന്ന കമ്പനിയുടെ തലവന്‍.
No comments:
Post a Comment