അര്‍ബുദം അഥവാ കാന്‍സര്‍ ആധുനിക മനുഷ്യനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഒരു അസുഖമാണ്. അര്‍ബുദ ബാധ നേരത്തേ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയും. പക്ഷേ പലപ്പോഴും അസുഖബാധ വളരെ താമസിച്ചാണ് കണ്ടെത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു പുതിയ ഗവേഷണ ഫലം പുറത്തുവന്നു.
കാനഡയിലെ പ്രസിദ്ധമായ വാട്ടര്‍ലൂ സര്‍വകലാശാലയാണ് (The University of Waterloo) ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. അര്‍ബുദ കോശങ്ങളെ കൂടുതല്‍ കൃത്യതയോടെ കാലേകൂട്ടി കണ്ടെത്താനും വളര്‍ച്ച നിരീക്ഷിക്കാനും സാധിക്കുന്ന പുതിയ മാഗ്‌നറ്റിക് റെസണന്‍സ് ഇമേജിങ് (MRI) സാങ്കേതിക വിദ്യയാണ് അവര്‍ വികസിപ്പിച്ചിരിക്കുന്നത്. സിന്തറ്റിക് കോറിലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിങ് (synthetic correlated diffusion imaging) എന്നണിതിന് പേര് നല്‍കിയിരിക്കുന്നത്. ഈ എംആര്‍ഐ സങ്കേതം ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ കാന്‍സര്‍ ബാധിത കോശങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതായി കാണപ്പെടുകയും അത് അവയുടെ വളര്‍ച്ച കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുകയും ചെയ്യും.ഈ പുതിയ സാങ്കേതിക വിദ്യ അര്‍ബുദ രോഗനിര്‍ണയത്തെയും ചികിത്സയെയും മെച്ചപ്പെടുത്തുമെന്ന് വാട്ടര്‍ലൂവിലെ സിസ്റ്റംസ് ഡിസൈന്‍ എന്‍ജിനീയറിങ് പ്രഫസര്‍ അലക്‌സാണ്ടര്‍ വോങ് ( Alexander Wong ) അഭിപ്രായപ്പെട്ടു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരായ ഇരുനൂറോളം പേരില്‍ ഈ സങ്കേതം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. സ്തനാര്‍ബുദ രോഗികളിലും ഈ സങ്കേതം ഉപയോഗിച്ച് മികച്ച രീതിയിലുള്ള രോഗനിര്‍ണയം നടത്താന്‍ സാധിച്ചിട്ടുണ്ട്.
No comments:
Post a Comment