സൂര്യനെ അടുത്തു കാണാന്‍ മനുഷ്യന്‍ പരിശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ശതകോടി സെല്‍ഷ്യസില്‍ വെന്തുരുകി നില്‍ക്കുന്ന ആ ചൂടന്‍ നക്ഷത്രത്തിന്റെ ഏഴയലത്ത് അടുക്കാന്‍ ആര്‍ക്കുമായില്ല. ഇപ്പോഴിതാ സൂര്യന് പരമാവധി അടുത്തെത്തി കിടിലന്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നു!
ആരാണ് ഈ സാഹസം കാണിച്ചതെന്നല്ലേ? യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (European Space Agency) വികസിപ്പിച്ച ബഹിരാകാശ പേടകമായ സോളാര്‍ ഓര്‍ബിറ്റര്‍ ( Solar Orbiter) ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്ത് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്. ഈ ഓര്‍ബിറ്ററിന് സോളോ (SolO) എന്നാണ് ചെല്ലപ്പേര്. സൂര്യനെ നിരീക്ഷിക്കുന്നതിനും പഠനങ്ങള്‍ നടത്തുന്നതിനും വേണ്ടി 2020 ഫെബ്രുവരി 10നാണ് സോളോ വിക്ഷേപിക്കപ്പെട്ടത്.
2022 മാര്‍ച്ച് 7ന് സോളോ എടുത്ത സൂര്യന്റെ 25 ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും മിഴിവേറിയ സൂര്യചിത്രങ്ങളാണിവ. സോളോയില്‍ ഘടിപ്പിച്ചിരിക്കുന്ന എക്‌സ്ട്രീം അള്‍ട്രാവയലറ്റ് ഇമേജര്‍ (Extreme Ultraviolet Imager (EUI)) എന്ന സംവിധാനം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സൂര്യന്റെ പൂര്‍ണരൂപവും വാതകനിബദ്ധമായ ബാഹ്യാന്തരീക്ഷമായ കൊറോണയും (Corona) ഒക്കെ ഈ ചിത്രത്തില്‍ പതിഞ്ഞിരിക്കുന്നു.
സോളോ സൂര്യന് അടുത്തെത്തി ചിത്രമെടുത്തു എന്നൊക്കെ പറയുമ്പോള്‍ അത് ഏകദേശം 75 ദശലക്ഷം കിലോമീറ്റര്‍ അകലെ നിന്നാണ് എന്നു കൂടി ഓര്‍ക്കണം കേട്ടോ!
No comments:
Post a Comment