തൂക്കുപാലം എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല, അല്ലേ...? നമ്മുടെ കൊച്ചുകേരളത്തിലുമുണ്ട് ചില തൂക്കുപാലങ്ങള്‍. പുനലൂര്‍, തുമ്പൂര്‍മുഴി തുടങ്ങിയവ അതില്‍ പ്രധാനികള്‍. ഇപ്പോഴെന്താ തൂക്കുപാലത്തെപ്പറ്റി പറയുന്നത് എന്നാണോ ചിന്തിക്കുന്നത്? പറയാം. ലോകത്തെ ഏറ്റവും വലിയ തൂക്കുപാലം തുര്‍ക്കിയില്‍ തുറന്നത് കഴിഞ്ഞ ദിവസമാണ്.
2022 മാര്‍ച്ച് 18ന് ടര്‍ക്കിഷ് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ (Tayyip Erdogan ) പുതിയ തൂക്കുപാലം തുറന്നുകൊടുത്തപ്പോള്‍ ചരിത്രം പിറക്കുകയായിരുന്നു. ലോകത്തില്‍ ഇന്നുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ തൂക്കുപാലം ആയിരുന്നു അത്. യൂറോപ്പിനെയും ഏഷ്യയെയും വേര്‍തിരിക്കുന്ന തുര്‍ക്കിയിലെ ഡാര്‍ഡനല്‍സ് കടലിടുക്കിനു (Dardanellse Strait) കുറുകേയാണ് ഈ പാലം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. 1915 ചനക്കലെ പാലം (1915 Canakkale Bridge ) എന്നാണിതിന് പേരിട്ടിരിക്കുന്നത്. 2023 മീറ്ററാണിതിന്റെ നീളം. ഇതു നിര്‍മിക്കപ്പെട്ടതോടെ വെറും 6 മിനിറ്റുകൊണ്ട് യൂറോപ്പില്‍നിന്നും എഷ്യയിലേക്കും തിരിച്ചും കടക്കാം.
ജപ്പാനിലെ അകാഷി കൈക്യോ (Akashi Kaikyo Bridge) പാലത്തിന്റെ റെക്കോഡാണ് തുര്‍ക്കി പാലം മറികടന്നത്.
No comments:
Post a Comment